ഈ വിഷയത്തിൽ ആദ്യമായി മനസ്സിലാക്കേണ്ട ആദ്യത്തെ കാര്യം എന്തെന്നാൽ, സ്ക്വയർഫീറ്റ് മാനദണ്ഡം ആക്കിയിട്ടില്ല സോളാർ പാനൽ ലാഭകരം ആണോ അല്ലയോ എന്ന് നമ്മൾ കണക്കുകൂട്ടുന്നത് എന്നതാണ്.
കെഎസ്ഇബി ബില്ലിനെ അടിസ്ഥാനമാക്കിയാണ് നമ്മൾ സോളാർപാനൽ വെക്കുന്നത് ലാഭകരമാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്.
ഏകദേശം 3000 രൂപ മുതൽ മുകളിലേക്ക് കറണ്ട് ബില്ലുകൾ വരുന്ന വീടുകൾക്കാണ് സോളാർ പാനൽ ലാഭകരമായി വരുന്നത്.
കേരളത്തിന് ഏറ്റവും അനുയോജ്യം ഏത് മോഡൽ?
മോണോ ക്രിസ്റ്റലൈൻ വിഭാഗത്തിൽപ്പെട്ട ഹാഫ് കട്ട് മോണോ പെർക്ക് സോളാർ പാനലുകൾ ആണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം.
Specifications:
ഒരു സോളാർ പാനലിനു ഏകദേശം ഒരു മീറ്റർ വീതിയും രണ്ടു മീറ്റർ നീളവും ആണ് വരുക.
അതിൽ ഒരു പാനലിൽ സാധാരണ 72 സോളാർ സെല്ലുകൾ ആണ് ഉണ്ടാകുന്നത്.
ഒരു സോളാർസെൽ എന്നാൽ ഏകദേശം 0.5 വോൾട്ട് ആണ് ഉൽപ്പാദിപ്പിക്കുന്നത് എന്നാണ് കണക്ക്.
ഹാഫ് കട്ട് മോണോ പെർക്ക് സോളാർപാനലിൽ ഏകദേശം 144 സെല്ലുകൾ ഉണ്ടാവും.
മഴയും, കാറ്റും, നമ്മുടെ കാലാവസ്ഥയും സോളാർ പാനലിലെ മുകളിലേക്ക് ഉയർത്താനും അതുപോലെ തന്നെ മരങ്ങളിൽ നിന്നുള്ള ഇലകളും മറ്റും വന്നു വീഴുവാൻ ഉള്ള സാധ്യതകൾ വളരെ കൂടുതലാണ്.
ഇതിനാൽ തന്നെ മറ്റു പാനലുകളെകാൾ ഹാഫ് കട്ട് മോണോ പെർക്ക് സോളാർ പാനലുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
കുറഞ്ഞത് രണ്ടാഴ്ചയിലൊരിക്കൽ എങ്കിലും പാനലുകൾ കഴുകി വൃത്തിയാക്കേണ്ടതാണ്. എങ്കിൽ മാത്രമേ ഇതിൻറെ കാര്യക്ഷമത എപ്പോഴും നിലനിർത്താൻ പറ്റുകയുള്ളൂ.
സോളാർപാനലുകൾ എപ്പോഴും തെക്ക് ദിശയിലേക്ക് തിരിച്ചാണ് വയ്ക്കുന്നത്.
ചിലവ്:
വീടിൻറെ മുകളിൽ വെക്കുന്ന റൂഫ് ടോപ് പാനലുകളെ സംബന്ധിച്ച്
ഒരു കിലോ വാട്ട് വൈദ്യുതി നിർമ്മിച്ചെടുക്കുവാൻ, ഏകദേശം 55000 മുതൽ 80000 രൂപ വരെ വരുന്ന സെറ്റപ്പ് ആദ്യം ഒരുക്കേണ്ടി വരും.
ഇങ്ങനെയുണ്ടാക്കുന്ന വൈദ്യുതി കെഎസ്ഇബി കൊടുക്കാൻ പറ്റുമോ?
തീർച്ചയായും!!
അങ്ങനെ കൊടുക്കാൻ പറ്റുന്ന മെത്തേഡിനെയാണ് ഓൺ ഗ്രിഡ് സിസ്റ്റം എന്നു പറയുന്നത്.
നമ്മുടെ സോളാർപാനൽ ഉണ്ടാക്കുന്ന D.C വൈദ്യുതിയെ ഇൻവെർട്ടർ വച്ച് A.C വൈദ്യുതിയാക്കി മാറ്റി ഒരു distribution box ലേക്ക് കണക്ട് ചെയ്യുന്നു.
ഇതിൽ നിന്നും ഒരു മീറ്റർ വയർ വഴി കെഎസ്ഇബിയുടെ പൊതു വിതരണ ശൃംഖലയിലേക്ക് സപ്ലൈ ചെയ്യുന്നു.
ഇങ്ങനെ സപ്ലൈ ചെയ്ത് വൈദ്യുതി എത്രയുണ്ടെന്ന് മീറ്ററിൽ കൃത്യമായി അറിയാൻ സാധിക്കുന്നു.
കെഎസ്ഇബിയുടെ കറണ്ട് ഉള്ളപ്പോൾ മാത്രമാണ് ഈ സോളാർ സിസ്റ്റം പ്രവർത്തിക്കുക.