ഫ്ളാറ്റുകളുടെ ഗുണഗണങ്ങൾ നിരവധി ആണെങ്കിലും സ്ഥിരമായി വരുന്ന ഒരു പരാതിയാണ് സ്ഥലത്തിന്റെ പരിമിതി അനുഭവപ്പെടുക എന്നത്.
ഇതിനു പലപ്പോഴും കൊച്ചു വിദ്യകൾ കൊണ്ട് കുറേ ആശ്വാസം നേടാനാകും. അവയിൽ ചിലത് ഇവിടെ പറയുന്നു.
1. Vertical അറേഞ്ചമെന്റ്
ഫ്ളാറ്റിൽ വെർട്ടിക്കൽ അറേഞ്ച്മെന്റ് അധികരിപ്പിക്കുന്നത് കൂടുതൽ സ്ഥലം ലഭിക്കാനും, സ്റ്റോറേജ് സ്പെയ്സ് കൂട്ടാനും സഹായിക്കുന്നു.
ഇത് പ്രത്യേകിച്ച് ഉപകാരപ്പെടുന്നത് അടുക്കളയിൽ ആയിരിക്കും. ഫ്ളാറ്റിലെ അടുക്കളയിൽ സ്ഥലം ഒരു സ്ഥിരം പ്രശ്നം ആണുതാനും. കിച്ചനിലെ കൊച്ചു മുലകളിൽ പോലും ചെറിയ വെർട്ടിക്കൽ ഷെല്‍ഫുകൾ ഉൾപ്പെടുത്തുന്നത് സ്ഥലസൗകര്യം ഏറെ കൂട്ടുന്നു.
ഇതുപോലെ ചെയ്യാവുന്ന മറ്റൊരു ട്രിക്ക് ആണ് ഉയരത്തിൽ തീർക്കുന്ന ഷെല്‍ഫുകൾ. വല്ലപ്പോഴും മാത്രം ആവശ്യം വരുന്ന സാധാനങ്ങൾ വെക്കാൻ ഇവ ഉപയോഗിക്കാം. നിത്യം ആവശ്യം വരുന്നവ താഴെ, കൈ എത്തും ഉയരത്തിലുള്ള ഷെല്ഫുകളിൽ വെക്കാം.
2. ചിന്തിച്ചുള്ള പ്ലെയ്സ്മെന്റും ലേഔട്ടും
ഫർണിച്ചറുകളുടെയും മറ്റ് ഉപകരണങ്ങളുടെയും വലുപ്പവും ഷെയ്പ്പും അനുസരിച്ചു അല്പം ഒന്ന് ചിന്തിച്ചു അവയുടെ സ്ഥാനം നിശ്ചയിക്കുകയാണെങ്കിൽ സ്ഥലം ഏറെ ലാഭിക്കാം.
അതുപോലെ തന്നെ പാർടീഷനുകളും സെമി walls-ഉം മാക്സിമം ഒഴിവാക്കി, ഫർണിച്ചറുകൾ കൊണ്ട് തന്നെ വിവിധ ഇടങ്ങൾ തമ്മിലുള്ള അതിർവരമ്പ് രേഖപെടുത്തുന്നതും ഈ പ്രശ്നത്തെ ഒരു പരിധി വരെ കുറയ്ക്കുന്നു.
3. പെയിന്റിന്റെ ഷെയ്ഡുകൾ
ഒരു ബാലൻസ് ഉള്ള കളർ സ്കീം ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അത് മുറികൾക്ക് ഉള്ളതിലും വിശാലത തോന്നാൻ സഹായിക്കും. ഇത് ഒരു മുറിയുടെ ബൗണ്ടറിസിനെയും കോണുകളെയും മായ്ച്ചു കളയുന്ന എഫെക്ട് കൊണ്ടുവരുകയും, തന്മൂലം ചെറിയ സ്പെയസുകൾക്ക് പോലും ഉള്ളതിലും വിശാലത തോന്നാൻ സഹായിക്കുകയും ചെയ്യുന്നു.
4. മൾട്ടി ഫങ്ഷണൽ ഫർണിച്ചറുകൾ ഉപയോഗിക്കുക
ഒരു ഫ്ളാറ്റിലെ ലിവിങ് റൂം എന്ന് പറയുമ്പോൾ ഓരോ ഫര്‍ണിച്ചറും വെക്കുന്നത് വ്യക്തമായി പ്ലാൻ ചെയ്തായിരിക്കണം.
ഡബിൾ പർപസ് ആയ ടേബിളുകളും ഷെല്ഫുകളും ഉപയോഗിക്കുന്നതാണ് ഉത്തമം. അതുപോലെ കുറച്ച് സ്ഥല നഷ്ടത്തിൽ കൂടുതൽ സിറ്റിംഗ് സ്പെയ്സ് കിട്ടാൻ മോഡുലാർ സോഫാസ് ഇന്ന് ലഭ്യമാണ്. അകത്തേക്ക് തള്ളി വിടാവുന്ന ടേബിളുകളും ഈ കൂട്ടത്തിൽ പെടുന്നു.
2-വേ ബുക്ക് കെയ്സുകൾ ഒരേ സമയം ഷെൽഫ് ആയും പാർടീഷൻ ആയും ഉപകരിക്കുന്നു.
5. Mezzanine…
തീർച്ചയായും മെസനീൻ ഫ്ലോറുകൾ!!!
നിങ്ങളുടെ ഫ്ളാറ്റിലെ സീലിങ്ങിനു ആവശ്യത്തിന് ഉയരം ഉണ്ടെങ്കിൽ ഫ്ലോർ സ്പെയ്സ് കൂട്ടാൻ ഇതിലും നല്ല ഐഡിയ വേറെ ഒന്നില്ല.
6. Built-in ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുക
ഡെസ്ക്കുകൾ സജ്ജീകരിച്ചിരിക്കാൻ ഇതാണ് ഏറ്റവും ഉത്തമമായ വഴി.
ചുവരിൽ തന്നെ പണിതെടുത്ത ടേബിളുകൾ ആവുമ്പോൾ അതിന്റെ കാലുകൾ എടുക്കുന്ന സ്പെയ്സ് നമുക്ക് ലാഭിക്കാം.
അതുപോലെ ഈ ഐഡിയ ഉപയോഗിക്കാൻ പറ്റുന്ന ഒരു ഇടമാണ് ബാത്റൂമുകൾ.
ഷെല്‍ഫുകൾ, ക്യാബിനുകൾ എല്ലാം ഇങ്ങനെ ഭിത്തിയിൽ നിന്നുള്ള തുടർച്ചയായി സജ്ജീകരിച്ചാൽ സ്ഥല പരിമിതി ഒരു പരിധി വരെ മാറ്റാം.