മറ്റ് വീട്ടുജോലികളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ പൂന്തോട്ടങ്ങൾ വലിയ അളവിൽ വെള്ളം കുടിക്കുന്നുണ്ട്.ചെറിയ ആസൂത്രണങ്ങളും , ലളിതമായ കൂട്ടിച്ചേർക്കലുകളും, ചെയ്യാനായാൽ നിങ്ങൾക്കും പരിസ്ഥിതിക്ക് അനുയോജ്യമായ ഒരു പൂന്തോട്ടം ഒരുക്കാം.
ഏറ്റവും കുറവ് ജലം വിനിയോഗിക്കുന്ന പൂന്തോട്ടങ്ങൾ സൃഷ്ടിക്കാൻ വളരെയധികം സഹായിക്കുന്ന ഈ 5 സ്മാർട്ട് ടെക്നിക്കുകൾ അറിയാം.
പാഴാക്കുന്നത് ഒഴിവാക്കുക
പൂന്തോട്ടപരിപാലനത്തിന് ഉപയോഗിക്കുന്ന വെള്ളം കൃത്യമായി ചെലവഴിക്കുന്നുണ്ട് എന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായി നനയ്ക്കുന്നത് ജലത്തിന്റെ വിനിയോഗത്തിനും, ചെടികളുടെ ആരോഗ്യത്തിനും അത്ര നല്ലതല്ല.
സ്പ്രിംഗളറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിൽ അധികം വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പാക്കുക. പ്രാദേശിക കാലാവസ്ഥയ്ക്കും, നിങ്ങളുടെ പൂന്തോട്ടത്തിലെ സസ്യജാലങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വേണം വെള്ളത്തിന്റെ ഉപയോഗം.
ചെറുതും ഇടത്തരവുമായ തോട്ടങ്ങൾക്ക്, ഹോസുകൾക്ക് പകരം ക്യാനുകൾ ഉപയോഗിച്ച് നനയ്ക്കുന്നത് പരിഗണിക്കുക.
നിങ്ങളുടെ അടുക്കളയിൽ നിന്നുള്ള വെള്ളം (പാചകം, കഴുകൽ മുതലായവയിൽ നിന്ന് മിച്ചം വരുന്നവ) ആവശ്യാനുസരണം പൂന്തോട്ടത്തിൽ ഉപയോഗിക്കാം.
സസ്യങ്ങളുടെ തിരഞ്ഞെടുപ്പ്.
കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ നാടൻ സസ്യങ്ങൾ തിരഞ്ഞെടുക്കുക ഇവയ്ക്ക് കുറഞ്ഞ പരിപാലനവും, പരിചരണവുമെ ആവശ്യമുള്ളു . ചെടിയുടെയും മണ്ണിന്റെയും തരം അനുസരിച്ച് വേണം വെള്ളം നൽകേണ്ടതുണ്ട്. അല്ലാത്തപക്ഷം, വരൾച്ചയെ അതിജീവിക്കുന്ന, കുറച്ച് ശ്രദ്ധ മാത്രം വേണ്ടുന്ന, കുറഞ്ഞ പരിചരണമുള്ള സസ്യങ്ങൾ തിരഞ്ഞെടുക്കുക. Bougainvillea ( Bougainvillea spectabilis ) , jarul ( Lagerstroemia speciosa ) , പറുദീസ മരം ( Simarouba glauca ), ചിലന്തി ചെടി ( Chlorophytum comosum ), സദാബഹാർ ( Catharanthus roseus ) തുടങ്ങിയവ ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സസ്യങ്ങളാണ്.
നുറുങ്ങ്:സൂര്യന്റെ ചൂട് മൂലമുള്ള ബാഷ്പീകരണം കുറയ്ക്കുന്നതിന് രാവിലെയോ വൈകുന്നേരമോ ചെടികൾ നനക്കുക. കൂടുതൽ തണൽ തരുന്ന ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചും മണ്ണിന്റെ തണുപ്പ് നിലനിർത്താം.
പുതയിടൽ
പുതയിടൽ എന്നത് മണ്ണിന്റെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ ഒരു പെർമിബിൾ പാളി ഉപയോഗിച്ച് മണ്ണിനെ മൂടുന്നതാണ്. ചെടിയുടെ/മരത്തിന്റെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടി ഇടുന്നത് പുതയിടലിന് ഒരു ഉദാഹരണമാണ്. ബാഷ്പീകരണം മൂലം ജല നഷ്ടപ്പെടാത്തതിനാൽ ഇടയ്ക്കിടെ നനയ്ക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നു. പുതയിടുന്നത് വെള്ളം ലാഭിക്കുക മാത്രമല്ല, കളകളുടെയും കീടങ്ങളുടെയും വളർച്ചയെ അടിച്ചമർത്തുകയും ചെയ്യുന്നു. ഉരുളൻ കല്ലുകൾ, പാറകൾ, വൈക്കോൽ, മരക്കഷണങ്ങൾ, കമ്പോസ്റ്റ്, തുണിത്തരങ്ങൾ എന്നിവയാണ് ഗാർഡനുകളിൽ പുതയിടലിന് വ്യാപകമായി ഉപയോഗിക്കുന്ന വസ്തുക്കൾ.
ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം
ചെറിയ ബാൽക്കണി ഗാർഡനുകൾ മുതൽ വലിയ പുൽത്തകിടികൾക്ക് വരെ, ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഈ സംവിധാനത്തിലെ ഇടുങ്ങിയ സുഷിരങ്ങളുള്ള പൈപ്പുകൾ മണ്ണിൽ ആഴ്ന്നിറങ്ങിയ വേരുകളിലേക്ക് വെള്ളം കൃത്യമായി എത്തിക്കുന്നു. പൈപ്പിലെ ചെറിയ സുഷിരങ്ങൾ (എമിറ്ററുകൾ എന്ന് വിളിക്കുന്നു) വളരെ സാവധാനത്തിൽ നനയ്ക്കാൻ അനുവദിക്കുന്നു. അതുകൊണ്ടുതന്നെ വെള്ളത്തിന്റെ ഒഴുക്ക്, അമിതമായി നനവ്, ബാഷ്പീകരണം എന്നിവയുടെ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ബോക്സഡ് പ്ലാന്ററുകളിലും തുറന്ന സ്ഥലങ്ങളിലും ഇത് സ്ഥാപിക്കാവുന്നതാണ്.
നുറുങ്ങ്: സസ്യങ്ങളെ അവയുടെ ജലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് തരംതിരിച്ച് നടുന്നത് ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് കാരണമാകും.
മഴവെള്ള സംഭരണി
വീടിന്റെ മേൽക്കൂരകളിൽ നിന്നും, കട്ടിയുള്ള പ്രതലങ്ങളിൽ നിന്നും ഒഴുകുന്ന വെള്ളം ശേഖരിക്കുന്നതിലൂടെ മഴ പരമാവധി പ്രയോജനപ്പെടുത്താം. മഴവെള്ള സംഭരണ സംവിധാനം അത്ര സങ്കീർണ്ണ സജ്ജീകരണമായിരിക്കണമെന്നില്ല. ശേഖരിക്കുന്ന വെള്ളം പിന്നീട് പൂന്തോട്ടത്തിൽ നനയ്ക്കാൻ ഉപയോഗിക്കാം അല്ലെങ്കിൽ ഭൂഗർഭജലം നിറയ്ക്കാൻ ഭൂമിയിലേക്ക് തന്നെ ഇറങ്ങാൻ അനുവദിക്കുക.
നുറുങ്ങ്: കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, വലിയ സംഭരണികൾ സ്ഥാപിക്കുക. പ്രാണികളും അവശിഷ്ടങ്ങളും അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ മൂടികൾ കൊണ്ട് മൂടി, വൃത്തിയായി സൂക്ഷിക്കുക.