നിങ്ങളുടെ വീട് ഡെക്കറേറ്റ് ചെയ്യാനായി ഫർണിച്ചർ, വാർഡ്രോബ്, അടുക്കള സാമഗ്രികൾ തുടങ്ങിയ എല്ലാത്തരം സാധനങ്ങളും വാങ്ങിയോ?
ആർക്കും അവഗണിക്കാൻ കഴിയാത്ത ഒരു വീട് അലങ്കാര ഘടകമുണ്ട്- കർട്ടനുകൾ.
ഒരു മുറി എങ്ങനെയാകണമെന്ന് നിർണയിക്കാൻ കഴിയുന്ന അലങ്കാരം തന്നെയാണ് കർട്ടൻ.
വെളിച്ചവും കാറ്റും സുഖമായി കടന്നുവരുന്നത്, കടുത്ത കളറിൽ പ്രിന്റ്കളോട് കൂടിയത്, കട്ടിയുള്ള തുണിത്തരങ്ങളിൽ നിർമ്മിച്ചത്, അങ്ങനെ കനം തീരെയില്ലാത്ത സുതാര്യമെന്ന് തോന്നുന്നതുവരെയുള്ള അനന്തമായ സാധ്യതകളാണ് കർട്ടൻ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ മുന്നിൽ നിരന്നു നിൽക്കുന്നത്. ഇവയോട് ചേരുന്ന വ്യത്യസ്തങ്ങളായ ആക്സസറീസും കൂടിച്ചേരുമ്പോൾ കർട്ടൻ തിരഞ്ഞെടുപ്പ് കനത്ത ആശയക്കുഴപ്പത്തിൽ അവസാനിക്കും.
നിങ്ങളുടെ വീടിന് ചേരുന്ന കർട്ടൻ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് പരിചയപ്പെടുത്തുന്ന കുറച്ചു പൊടിക്കൈകൾ ഇതാ.
1 കർട്ടൻ, ഡ്രപ്പ്.
ഒരു കർട്ടൻ തിരഞ്ഞെടുക്കുമ്പോൾ ആദ്യം അറിഞ്ഞിരിക്കേണ്ടത്, റൂമിലെ കർട്ടന്റെ ആവശ്യകതയാണ് . കർട്ടൻ തിരഞ്ഞെടുക്കുന്നവർക്ക് പലപ്പോഴും കർട്ടൻ, ഡ്രപ്പ്, ബ്ലൈൻഡ്സ്, ഷെഡ് എന്നിവ തമ്മിലുള്ള വ്യത്യാസം അറിയാതെയാണ് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുന്നത്.
ഇങ്ങനെ അറിയാതെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ റൂമിലേക്ക് കടന്നുവരുന്ന വായുവിനെയും വെളിച്ചത്തെയും ആ തീരുമാനം കാര്യമായി സ്വാധീനിക്കും.
കർട്ടൻ എന്നാൽ ലൈറ്റ് ആയ തുണിത്തരങ്ങളിൽ നിർമ്മിച്ച കർട്ടൻ റോഡിൽ തൂക്കിയിടുന്നയാണ്. ഇതിന്റെ പ്രധാനലക്ഷ്യം സ്വകാര്യ തന്നെയാണ് ലിവിങ് റൂമിനാണ് കർട്ടനുകൾ ഏറ്റവും യോജിച്ചത്. എന്നാൽ ഡ്രപ്പ്കൾ കട്ടിയുള്ള തുണികളിൽ നിർമിക്കുകയും വെയിൽ ഡയറക്ടറായി റൂമിലേക്ക് പതിക്കാതെ സൂക്ഷിക്കുന്നവയും ആണ്. അതുകൊണ്ട് തന്നെ ഡ്രപ്പ് ഏറ്റവും യോജിക്കുന്നത് ബെഡ്റൂമുകൾക്ക് ആണ്.
2. തുണിയുടെ തിരഞ്ഞെടുപ്പ്
ഏതു തരം തുണി കർട്ടനായി തിരഞ്ഞെടുക്കുന്നു എന്നത് കർട്ടന്റെ രൂപത്തിലും മുറിയുടെ ഭാവത്തിലും കാര്യമായ പങ്കുവഹിക്കും. സുതാര്യമായ ലേസ് മുതൽ കനംകുറഞ്ഞ കോട്ടൻ വരെ, കുറച്ചു ഭാരമുള്ള ബ്രോക്കേഡുകൾ മുതൽ കനത്ത വെൽവെറ്റ് വരെ, അങ്ങനെ നിങ്ങളുടെ കർട്ടൻ തുണി തരത്തിന് ഓപ്ഷനുകൾ നിരവധിയാണ്.
കർട്ടൻ തുണി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് ഘടകങ്ങൾ ഇവയാണ്.
• കടന്നു വരണ്ട പ്രകാശത്തിന്റെ അളവ്.
• റൂംന്റെ മൂഡ്, ഡെക്കറേഷൻ.
ഉദാഹരണം: കട്ടിയുള്ള തുണി കൂടുതൽ യോജിക്കുക പരമ്പരാഗത ശൈലിയിലുള്ള റൂമുകൾക്കാണ്. കനംകുറഞ്ഞവ മിനിമലിസ്റ്റിക് ഡിസൈനിൽ ഒരുക്കിയ റൂമുകൾക്കും.
3. നിറം
കർട്ടന്റെ നിറം ബാക്കിയുള്ള നിറങ്ങളുമായി ചെരുന്നതാണോ എന്ന് ശ്രദ്ധിക്കുക.ഡ്രപ്പ് തിരഞ്ഞെടുക്കുമ്പോൾ ഡെക്കോറുമായി ചേരുന്ന നിറത്തിലുള്ളതോ കോൺട്രാസ്റ്റ് ആയ നിറങ്ങളോ ആണ് നല്ലത്. കൂടുതൽ കുളിർമയേകുന്ന ലുക്കിനായി ചുമരുകൾക്ക് കോപ്ലിമെന്റ് ആയ നിറത്തിലെ ഡ്രപ്പ്കളും, കർട്ടൻ ആണെങ്കിൽ ചുമരുകളുടെ നിറത്തിന് കോൺട്രാസ്റ്റ് ആയ നിറങ്ങളും ആണ് ബെസ്റ്റ്.
4. പ്രിന്റ് /സോളിഡ്
ഇതിൽ ഏത് വേണമെന്ന് തിരഞ്ഞെടുക്കാൻ റൂമിലെ ബാക്കി ഡെക്കറേഷൻ പരിഗണിക്കേണ്ടതുണ്ട്. മുറിയിലെ ഫർണിച്ചറുകൾ എല്ലാം കടുത്ത നിറത്തിൽ ഉള്ളതാണെങ്കിൽ പ്രിന്റ് കർട്ടൻ ഉപയോഗിക്കുന്നതാവും കൂടുതൽ ഉചിതം. തിരിച്ച് ആണെങ്കിലും തിരഞ്ഞെടുപ്പ് കറക്റ്റ് തന്നെ. ഓർത്തിരിക്കേണ്ട ഒരുകാര്യം പ്രിന്റ് മെറ്റീരിയൽസ് കാഴ്ചയ്ക്ക് ഒരു പ്രത്യേക ഭാരം നൽകാൻ കഴിവുള്ളവയാണ്. അതുകൊണ്ടുതന്നെ പ്രിന്റ്ഡ് കർട്ടനുകൾക്ക് ചേരുന്ന സോളിഡ് കളറിലുള്ള ഫർണിച്ചറുകളും, പ്രിന്റ്ഡ് കുഷ്യൻസും, റഗ്കളും ഉപയോഗിച്ച് തുലനം ചെയ്യാം. കോൺടെംപററി സ്റ്റൈൽ ഉള്ള റൂമുകൾക്ക് ജോമട്രി പാറ്റേണുകളും, പരമ്പരാഗത രീതിയിലുള്ള മോഡേൺ ക്ലാസിക് റൂമുകൾക്ക് പൂക്കളും മറ്റും അടങ്ങിയ പ്രിന്റ് നന്നായി ചേരും.
5. നീളം
തറനിരപ്പിലേക്ക് കൃത്യമായി വീണുകിടക്കുന്ന കർട്ടനുകളാണ് ഇപ്പോൾ
കൂടുതൽ പ്രചാരത്തിലുള്ളത്. കുറച്ച് ഡ്രമാറ്റിക് ലുക്ക് ആവശ്യമുണ്ടെങ്കിൽ കുറച്ചുകൂടി നീളമുള്ള നിലത്തിഴയുന്ന കർട്ടൻ തിരഞ്ഞെടുക്കാം. പിന്നെ ഒരു കാര്യം, വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ നിലത്തുനിന്നും കുറച്ച് ഉയരത്തിൽ നിൽക്കുന്ന കർട്ടനുകൾ ആകും നല്ലത്.
ചെറിയ ജനലുകൾക്ക് ജനൽ പാളിയോളം എത്തിനിൽക്കുന്ന കർട്ടനുകൾ ക്ലാസിക് ലുക്ക് നൽകുന്നു.
6. വീതി
നിങ്ങളുടെ കർട്ടനുകൾക്ക് ഏറ്റവും അനുയോജ്യമായ വീതി നിങ്ങളുടെ ജനൽ പാളിയുടെയും, വാതിലിന്റെ രൂപത്തെയും ആശ്രയിച്ചിരിക്കുന്നു. കൃത്യം വീതി കണ്ടെത്തണമെങ്കിൽ ഫ്രെയിംമിന്റെ നീളത്തെ 2/2.5 എന്ന സംഖ്യ കൊണ്ട് ഗുണിച്ചാൽ മതിയാകും. അധികം വരുന്ന ഫാബ്രിക് ആണ് കർട്ടനുകൾ തുറന്നിടുമ്പോൾ മനോഹരങ്ങളായ അടുക്കുകളായി മാറുന്നത്.
7. അക്സസറീസ്
വളരെയധികം കർട്ടൻ ആക്സസറീസ് ഇന്ന് അവൈലബിൾ ആണ്. പുൾ-ബാക്ക്, വാലൻസ് തുടങ്ങി കർട്ടനുകൾ ഭിത്തിയിൽ ഉറപ്പിക്കാവുന്ന ട്രാക്കുകൾ വരെയുണ്ട് ഇതിൽ. ട്രിം, അക്സസറീസ് എന്നിവ കർട്ടനൊപ്പം വൃത്തിയായി ഉപയോഗിച്ചാൽ റൂമുകൾ മനോഹരവും ഗാംഭീര്യമുള്ളതും ആയി മാറുന്നു. ജനലുകളുടെ മുകളിൽ സ്ഥാപിക്കുന്ന തുണിയിൽ തീർത്ത വാലൻസ്കൾ ഉപയോഗിക്കുന്നത് റൂം കൂടുതൽ മനോഹരമാക്കും. എന്നാൽ ട്രിം ഉപയോഗിക്കാതെ സിമ്പിൾ പുള്ള്-ബാക്ക് മാത്രമുപയോഗിച്ച് പട്ട്, വെൽവെറ്റ് തുടങ്ങിയ തുണിത്തരങ്ങളുടെ കർട്ടൻ ചെയ്യുന്നതും ബെസ്റ്റ് ഓപ്ഷൻ ആണ്.
8. മെയിന്റനൻസ്
നിങ്ങൾ തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ കർട്ടൻ എങ്ങനെ വൃത്തിയാക്കണം, എത്ര തവണ വൃത്തിയാക്കണം എന്നത്. എല്ലാത്തരം കർട്ടനുകളും ഏകദേശം മൂന്നു മുതൽ ആറ് മാസത്തിൽ ഒരിക്കലെങ്കിലും വൃത്തിയാക്കേണ്ടതുണ്ട്. കൂടുതൽ പരിചരണം ആവശ്യമുള്ളതും ഇല്ലാതില്ല. ഇപ്പോൾ ലഭിക്കുന്ന മിക്കതും മെഷീനിൽ കഴുകാൻ കഴിയുന്നവയാണ്.