ഫെങ് ഷൂയി സസ്യങ്ങൾ വീട്ടിലേക്ക് സമൃദ്ധിയുടെ നല്ല നാളുകൾ കൊണ്ടുവരും എന്നാണ് ചൈനീസ് വിശ്വാസം.
ഈ 15 ഫെങ് ഷൂയി സസ്യങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് ഊർജ്ജം, പണം, ഭാഗ്യം, നല്ല അന്തരീക്ഷം എന്നി പോസിറ്റീവ് കാര്യങ്ങൾ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു.
മണി പ്ലാന്റ്
ഫെങ് ഷൂയി സസ്യങ്ങളിലെ ഏറ്റവും മികച്ചത്
മണി പ്ലാന്റ് വീടിനുള്ളിൽ പോസിറ്റീവ് ഊർജ്ജം പ്രധാനം ചെയ്യുന്നു, പേര് സൂചിപ്പിക്കുന്നത് പോലെ, പണവും ഭാഗ്യവും വീട്ടിനുള്ളിൽ നറക്കാൻ കഴിയുന്നവയാണ് ഇവ . നിലവിലുള്ള ക്ലൈമ്പർ സ്പ്രിംഗുകളിലൊന്ന് മാറ്റി മണി പ്ലാന്റ് നട്ടുപിടിപ്പിക്കുമ്പോൾ മികച്ച വളർച്ച കാണാൻ കഴിയും. ചെടിക്ക് വൃത്താകൃതിയിലുള്ള അരികുകളോട് കൂടിയ തിളങ്ങുന്ന ഇലകളുള്ള ഈ ചെടി ഫെങ് ഷൂയി പ്രകാരം ഭാഗ്യത്തിന്റെ സൂചനയാണ്.
ലക്കി ബാംബൂ
ലക്കി ബാംബൂ വീടിനുള്ളിൽ എളുപ്പത്തിൽ വളരുകയും മികച്ച ഇന്റീരിയർ അലങ്കാരം ആകാനും കഴിവുള്ള ഒന്നാണ്. ഈ മുള ചെടിയിലെ തണ്ടുകളുടെ എണ്ണം നിങ്ങളുടെ ഭാഗ്യത്തെ നിർണ്ണയിക്കുമെന്നണ് വിശ്വസിക്കപ്പെടുന്നത് . ഇത് സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമാണ്.
തുളസി
ഏഷ്യാ ഭൂഖണ്ഡത്തിൽ വളരുന്ന ബേസിൽ പ്ലാന്റ് ഹിന്ദു മതത്തിൽ വളരെ ശ്രേഷ്ഠ സ്ഥാനം ഉള്ള സസ്യമാണ് . ഇന്ത്യൻ വീടുകളിൽ ഈ ചെടി വളർത്തുകയും ആരാധിക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനർജിയെയും ഹാനികരമായ സൂക്ഷ്മാണുക്കളെയും ഇല്ലാതാക്കാനുള്ള ശക്തി ബേസിലിനുണ്ട്. ആയുർവേദ ഔഷധമായും ഇത് പ്രവർത്തിക്കുന്നു.
പീസ് ലില്ലി
തിളങ്ങുന്ന വെളുത്ത പൂക്കളും നീളമുള്ള പച്ച ഇലകളുമുള്ളതാണ് ഈ ചെടികൾ. ഏത് മുറിയിലും ഇത് മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കും. പരിസ്ഥിതി മലിനീകരണത്തിൽ നിന്ന് വായു ശുദ്ധീകരിക്കാൻ പീസ് ലില്ലി ഉപയോഗിക്കുന്നുണ്ട്.
ഓർക്കിഡുകൾ
ഫെങ് ഷൂയി പ്രകാരം, മനോഹരമായ പൂക്കളുള്ള ഈ സസ്യങ്ങൾ വീട്ടിനുള്ളിൽ ഭാഗ്യം കൊണ്ടു വരുന്നു. ഇത് ബന്ധങ്ങളെ ഉറപ്പിക്കുകയും, ഉത്തേജിപ്പിക്കുകയും ചെയ്യുന്നു ഇതിന്റെ പോസിറ്റീവ് സ്വഭാവം. പുരാതന ഗ്രീക്ക് പുരാണങ്ങളിൽ, ഓർക്കിഡുകൾ ഫലഭൂയിഷ്ഠതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാതാപിതാക്കളാകാൻ ആഗ്രഹിക്കുന്നവർക്ക് സമ്മാനമായി കൊടുക്കാൻ ഇന്നും ഈ പൂക്കൾ ഉപയോഗിക്കുന്നു.
ആരോഹെഡ് പ്ലാന്റ്
ഇതും ഒരു സമൃദ്ധിയുടെ ചെടിയാണ്. ചെടിയുടെ ഇലകൾ മനോഹരവും ധാരാളം പ്രത്യേകതകളും ഉള്ളതാണ്. അമ്പടയാളം പോലെയുള്ള ഒരു പ്രത്യേക ആകൃതിയിൽ നിന്ന് വ്യത്യസ്തമായ അഞ്ച് ലോബുകളുള്ളതാണ് ഈ ഇല. അഞ്ച് ലോബുകൾ അഞ്ച് ഘടകങ്ങളെ സൂചിപ്പിക്കുന്നു: ഭൂമി, തീ, വെള്ളം, ലോഹം, മരം. ഇത് ജീവിതത്തിന്റെ കുറ്റമറ്റ സന്തുലിതാവസ്ഥ നൽകുന്നു. നിരവധി ഭാഗ്യ സസ്യങ്ങൾ ചെയ്യുന്നതുപോലെ ഈ ചെടിയും മികച്ച വായു ശുദ്ധീകരണിയായി കണക്കാക്കപ്പെടുന്നു.
ഈന്തപ്പന
നിങ്ങളുടെ വീടിനുള്ളിൽ വളർത്താൻ കഴിയുന്ന മറ്റേരു ഭാഗ്യസസ്യമാണ് പന. അത്യാവശ്യം വലുതാണെങ്കിലും ശാന്തമായ ഒരു അനുഭവം നൽകുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത അലങ്കാര സസ്യം തന്നെയാണിത്. ഈന്തപ്പനകൾ വീട്ടിനുള്ളിൽ ഊഷ്മളമായ ഒരു വൈബ്രേഷൻ നൽകുകയും, ഭാഗ്യം, സന്തോഷം, പോസിറ്റീവ് എനർജി ആകർഷണങ്ങൾ എന്നിവ കൊണ്ടുവരുകയും ചെയ്യുന്നു.
ജേഡ് പ്ലാന്റ്
ഫെങ് ഷൂയി നിയമങ്ങൾ അനുസരിച്ച് വീട്ടിൽ വളർത്താവുന്ന സസ്യജാലങ്ങളിൽ ഒന്നാണ് ജേഡ് ചെടി. ഡോളർ പ്ലാന്റ്, ലക്കി പ്ലാന്റ്, മണി ട്രീ എന്നീ പേരുകളിലും ഈ ചെടി ജനപ്രിയമാണ്. ജേഡ് ചെടിയുടെ ചെറിയ ഉരുണ്ട ഇലകൾ നാണയങ്ങൾ പോലെ കാണപ്പെടുന്നു. ഇത് ഉടമകൾക്ക് ഭാഗ്യവും സമ്പത്തും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇക്കാരണത്താൽ ആളുകൾ പലപ്പോഴും ഇത് ഒരു ഗൃഹപ്രവേശന സമ്മാനമായി നൽകാറുണ്ട്.
സിട്രസ് മരങ്ങൾ
ഫെങ് ഷൂയി പ്രകാരം, സിട്രസ് മരങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് ഭാഗ്യവും, സമ്പത്തും കൊണ്ടുവരുന്നു. നാരങ്ങ, ഓറഞ്ച്, എന്നീ മരങ്ങൾ സാധാരണയായി പാത്രങ്ങളിൽ ബോൺസായി ആയോ ചെറിയ ചെടികളായോ വളർത്തുന്നു. ഫെങ് ഷൂയി പ്രകാരം കുള്ളൻ നാരങ്ങ മരങ്ങൾ വീട്ടിനുള്ളിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു.
കറ്റാർവാഴ
ഇലകൾക്കുള്ളിൽ ഒരു ജെൽ അടങ്ങിയ ഒരു ചെടിയാണ് കറ്റാർവാഴ. പല അസുഖങ്ങൾക്ക് പരിഹാരമായും ഈ ചെടി ഉപയോഗിക്കുന്നുണ്ട് . കറ്റാർവാഴ ചെടി നിങ്ങളുടെ വീടിന് പോസിറ്റീവ് അന്തരീക്ഷവും, ഭാഗ്യവും നൽകുന്നു. ഇത് നിങ്ങളുടെ സ്ഥലത്ത് മോശം ഊർജ്ജം പുറപ്പെടുവിക്കുന്നവയെ തടയുകയും ചെയ്യുന്നു. അതുകൊണ്ട് കറ്റാർവാഴ വായു ശുദ്ധമായി സൂക്ഷിക്കാൻ ഉപയോഗിക്കാറുണ്ട്. മികച്ച ഫലം ലഭിക്കാൻ കിഴക്കോ വടക്കോ നടണം