എത്ര ചെറുതായാലും വലുതായാലും ശരി വീട്ടിലേക്ക് ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന ഒരു ആകർഷകമായ ഭാഗം തന്നെയാണ് ബാൽക്കണികൾ.സിറ്റികൾ വലുതാകുകയും, സ്ഥലം കുറയുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ വീട്ടിൽ ഒരു ബാൽക്കണി ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാൻ തന്നെയാണ്.
കൃത്യമായി ശ്രദ്ധ എത്താത്ത, മടുപ്പിക്കുന്ന ഒരു സ്ഥലമായി ബാൽക്കണികളെ മാറ്റാതെ. അതിമനോഹരമായി ബാൽക്കണികൾ ഒരുക്കുന്നത് വീടിന് ഐശ്വര്യവും, അവിടെ ചിലവഴിക്കുന്ന ഓരോ നിമിഷവും നല്ല മാനസിക ആരോഗ്യം നിങ്ങളിൽ സൃഷ്ടിക്കുകയും ചെയ്യും.
സ്വർഗ്ഗം പോലെ ഒരു ബാൽക്കണി ഒരുക്കുന്നതിന് അറിഞ്ഞിരിക്കേണ്ട ഏറ്റവും ചെലവുകുറഞ്ഞതും, സമർത്ഥവുമായ 9 അലങ്കാര ആശയങ്ങൾ ഇതാ.
1. ചെറിയ അക്സെസ്സറികൾ ഉപയോഗിക്കൂ.
ചെറിയ ബാൽക്കണി ഒരുക്കുമ്പോൾ എപ്പോഴും ചെറിയ ആക്സസറികൾ മാത്രം ഉപയോഗിക്കുക. ഒന്നോ രണ്ടോ ചെറിയ കസേരയും ഒരു ചെറിയ കോഫി ടേബിളും അടങ്ങുന്ന ലഘുവായ ഫർണിച്ചറുകൾ മാത്രം മതിയാകും.
2. ആദ്യം അളന്നു തിട്ടപ്പെടുത്തുക
ബാൽക്കണി അലങ്കരിക്കാൻ തുടങ്ങുന്നതിനുമുമ്പ് ആ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നത് ഏറ്റവും നല്ലതാണ്. അളന്ന് തിട്ടപ്പെടുത്തി കഴിഞ്ഞാൽ ആ സ്ഥലത്തിന്റെ വലുപ്പത്തിനനുസരിച്ച ഫർണിച്ചറുകൾ വാങ്ങാം.
സ്ഥലം കൃത്യമായി പ്ലാൻ ചെയ്യാതെ ഫർണിച്ചറുകളും, ആക്സസറീസും വാങ്ങുന്നത് ബാൽക്കണി ഇടുങ്ങിയതും മടുപ്പിക്കുന്നതുമായ ഒരു സ്ഥലം ആക്കി മാറ്റും.
3. പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് അലങ്കരിക്കൂ.
കാലാവസ്ഥ കാര്യമായി മാറി വരികയാണ്. വേനൽക്കാലത്ത് ചൂട്
അസഹനീയം ആയിരിക്കുന്നു.അതുകൊണ്ടൊക്കെ ബാൽക്കണി അലങ്കരിക്കുമ്പോൾ പ്രകൃതിദത്തമായ വസ്തുക്കൾ തിരഞ്ഞെടുക്കുന്നത് മികച്ച ഒരു ഓപ്ഷൻ ആണ്. ചൂരൽ, തടി, ടെറാക്കോട്ട തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കൾ മാത്രമുള്ള ബാൽക്കണികൾ കാഴ്ചയ്ക്ക് മനോഹരവും നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യവുമാണ്.
4. ബാൽക്കണിയിലെ പൂന്തോട്ടം
ബാൽക്കണി ഒരുക്കാൻ ഏറ്റവും മികച്ച മാർഗം ചെടികൾ തന്നെയാണ്. ബാൽക്കണി റെയിലിങ്ങുകളിൽ തൂക്കുന്ന തരത്തിലുള്ള ചെടികൾ ഇപ്പോൾ വളരെയധികം അവൈലബിൾ ആണ്. ഭിത്തികളിൽ വെട്ടിക്കൽ ഗാർഡനുകളും ആവാം.
വർണാഭമായ പൂക്കളും ചെടികളും നിറഞ്ഞുനിൽക്കുന്ന നിങ്ങളുടെ ബാൽക്കണി എത്ര മനോഹരമാണെന്ന് ചിന്തിച്ചു നോക്കൂ.
5. ഇൻഡോറും ഔട്ട്ഡോറും തമ്മിൽ ബന്ധിപ്പിക്കൂ.
നിങ്ങളുടെ ബാൽക്കണി വലുതാക്കാനുള്ള ഏറ്റവും സമർത്ഥമായ മാർഗ്ഗമാണ് വീടിന്റെ അകവും ബാൽക്കണിയും തമ്മിൽ ബന്ധിപ്പിക്കുന്നത്. ഗ്ലാസ് പാകിയ വാതിലുകളാണ് ഇങ്ങനെ ഇൻഡോറും ഔട്ട്ഡോറും ബന്ധിപ്പിക്കാൻ ഏറ്റവും യോജിച്ചവ. അകത്തും പുറത്തും ഒരേ നിറത്തിലുള്ള പെയിന്റ് ചെയ്യുന്നതും ബാൽക്കണി വലുതാക്കുന്നു.
6. മൂലകൾ ഉപയോഗിക്കൂ.
ഉപയോഗിക്കാൻ കഴിയില്ല എന്ന് തോന്നുന്ന ബാൽക്കണി മൂലകളിൽ ഊഞ്ഞാൽകിടക്കകൾ സ്ഥാപിക്കാം. വേനൽ സമയത്ത് ഈ ഊഞ്ഞാലിൽ വൈകുന്നേരങ്ങൾ ആസ്വദിക്കുന്നത് എത്ര മനോഹരം ആകും.
7. നിറം
ബാൽക്കണിക്ക് ഏറ്റവും യോജിച്ച നിറം ചെടികളും പൂക്കളും മനോഹരമാക്കുന്ന ലൈറ്റ് നിറങ്ങൾ തന്നെ. കളർഫുൾ ആയ കാർപെറ്റ്കളും, പില്ലോകളും കൂടി ചേർക്കുന്നത് കൂടുതൽ നന്നാവും.
8. ലൈറ്റിംഗ്
ഏതു സ്ഥലം അലങ്കരിക്കുമ്പോളും ലൈറ്റിംഗ് നൽകുന്ന സാധ്യതകൾ അനന്തമാണ്. ബാൽക്കണി ഒരുക്കുമ്പോൾ ലൈറ്റിംഗ് കൊണ്ട് സ്വർഗം പോലെ മനോഹരമാക്കൂ ആ ചെറിയ സ്ഥലം. ഫെയറി ലൈറ്റ്, മെഴുകുതിരി, ടികി ടോർച് തുടങ്ങിയ ലൈറ്റുകൾ ബാൽക്കണി അലങ്കാരത്തിന് ഏറ്റവും യോജിച്ചവയാണ്.
9. ഫ്ളോറിങ്
നിറം, ലൈറ്റ് തുടങ്ങിയവ പോലെ തന്നെയാണ് ബാൽക്കണി ഒരുക്കുമ്പോൾ ഫ്ലോറിങ്ങിന്റെ പ്രാധാന്യവും. സാധാരണ ഉപയോഗിക്കുന്ന ടൈൽസ് ഫ്ളോറിങ്ങിനേക്കാൾ നല്ലത് പുല്ലിന്റെ പരവതാനി ഒരുക്കുന്നതാവും. പ്രകൃതിദത്തമായ ഒരു സ്ഥലം എന്ന അനുഭവം ഈ കാർപെറ്റ്കൾ സൃഷ്ടിക്കും.
നിങ്ങളുടെ വീടിനെ മനോഹരവും, സന്തോഷകരവുമായ ഒരു ഇടമാക്കി മാറ്റുന്ന പ്രവർത്തി ബാൽക്കണിയിൽ നിന്ന് ആരംഭിക്കാം