മാവ്, പ്ലാവ്, ആഞ്ഞിലി: വീട്ടിലെ കതകുകളും ജനലുകളും ഇവയിൽ ഏതുകൊണ്ട് നിങ്ങൾ നിർമ്മിക്കും??

വീട്ടിൽ തടികൊണ്ടുള്ള പലതരം വർക്കുകൾ തരുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്. അതിപ്പോൾ വത്തിലുകൾക്കായാലും ശരി ഫർണിച്ചറുകകയാലും ശരി.

എത്ര സ്റ്റീലിന്റെയോ അലൂമിനിയത്തിന്റെയോ, മറ്റ് പുതിയ കാല മെറ്റീരിയൽസ് കൊണ്ട് ഉണ്ടാക്കുന്ന കട്ടിളകൾക്കും കതകുൾക്കും മനസിൽ ഒരു കുറവും പോരായ്മയും നമ്മൾ മലയാളികൾക്ക് എന്നും തോന്നാറുണ്ട്.

എന്നാൽ തടിയിൽ നിന്ന് നാം സാധാരണക്കാർ അകന്നുമാറാൻ അനവധി കാരണങ്ങൾ ഉണ്ട് താനും.

ഒന്ന് ഉയർന്നവില തന്നെ. രണ്ട് പലരീതിയിൽ കാലാവസ്ഥാവ്യതിയാനങ്ങൾ ബാധിക്കാനും, കീടങ്ങളുടെ നശീകകരണത്തിൽ വിധേയമാകാനും സാധ്യതയുള്ളവയാണ് തടികൾ.

ഇതിനാൽ തന്നെ കതകുകൾക്കും വാതിലുകൾക്കും തടി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അനവധിയാണ്.

അങ്ങനെയുള്ള ചില കാര്യങ്ങൾ സൂചിപ്പിക്കുന്ന ലേഖനമാണ് ഇത്.

 നമ്മുടെ നാട്ടിൽ പലതരം മരങ്ങളുടെ തടികൾ ഉപയോഗിക്കാറുണ്ടെങ്കിലും ആഞ്ഞിലിക്ക് ഒരു പ്രത്യേകത ഉണ്ട്. അതുപോലെ തന്നെയാണ് പ്ലാവും. നാം ധാരാളമായി ഉപയോഗിക്കുന്ന ഇവയുടെ ചില സവിശേഷതകളും അതുപോലെതന്നെ ഇവയ്ക്ക് ചേരുന്ന മറ്റ് ചില ചില തടികളെ പറ്റിയും പറയുന്നു. വായിക്കൂ:

ആഞ്ഞിലിയോ പ്ലാവോ??

കട്ടിളയുടെ നിർമ്മാണത്തിന് നാം ആഞ്ഞിലിയും പ്ലാവും, രണ്ടും തന്നെ ഉപയോഗിക്കാറുണ്ട്. 

എന്നാൽ ജനാലയുടെ ഫ്രെയിംവർക്കിനും മറ്റും പ്ലാവ് മാത്രമാണ് അനുയോജ്യം എന്ന് പറയേണ്ടി വരും. 

ആഞ്ഞിലിത്തടികൾ വട്ടയ്ക്കാറുണ്ട്  എന്നതുകൊണ്ടാണ് ജനാലയുടെ ഫ്രെയിം വർക്കിന് ഇത് ഉപയോഗിക്കാത്തത്. 

പ്ലാവിന് വട്ടക്കാനുള്ള സാധ്യത ആഞ്ഞിലി തടിയെക്കാൾ വളരെ കുറവാണ്.

നാടനോ ഇമ്പോർട്ടഡോ നല്ലത്???

ഇന്ന് ഇംപോർട്ടഡ് തടികൾ ധാരാളമായി നമ്മുടെ നാട്ടിൽ വരുന്നത് നമുക്ക് അറിയാം. അതിനാൽ തന്നെ ഇവയാണോ അതോ നമ്മുടെ നാടൻ മരത്തടികൾ ആണോ കൂടുതൽ നല്ലത് എന്ന ചോദ്യം ഉയരുന്നു.

ഒരു സംശയവും വേണ്ട, നാടൻ മരങ്ങൾ  തന്നെയാണ് അതിൻറെ വിദേശ ഇനങ്ങളെകാൾ എപ്പോഴും നല്ലത്. 

എന്നാൽ വിലക്കുറവും വിവിധ സൈസിൽ ഉള്ള ഒറ്റ തടിയും കൂടുതൽ ആയിട്ട് കിട്ടാൻ എളുപ്പം വിദേശ  ഇനങ്ങളിലാണ്. അതുകൊണ്ടു തന്നെയാണ് വിദേശ ഇനം തടികൾ പെട്ടെന്നുതന്നെ പോപ്പുലർ ആകുന്നത്.