ഭവന നിർമ്മാണം പലരുടേയും സ്വപ്നങ്ങളിലെ നിർണ്ണായകമായ കാര്യമാണ്. ഗൃഹ പ്രവേശനവും അതു പോലെ തന്നെ. ഗൃഹ പ്രവേശനം നടത്തുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
- ഗൃഹ പ്രവേശനത്തിന് മുമ്പേ ഫ്ളോറിങ് ടൈലുകൾ ആസിഡ്/ ഷാംപൂ വാഷ് ചെയ്ത് പോയിന്റിങ് പൂർത്തീകരിക്കണം.
- ഗ്രാനൈറ്റ് ഫ്ളോറിങ്ങാണെങ്കിൽ ഓയിൽ പഫ് ചെയ്യണം.
ഫിനിഷിങ് ജോലികൾക്ക് മതിയായ സമയം നൽകിയില്ലെങ്കിൽ പിന്നീട് അറ്റകുറ്റപ്പണിക്ക് പണം കൂടുതലായി നഷ്ടപ്പെടാനിടയുണ്ട്
- ഗേറ്റ്,വീടിന്റെ അകം ഫൈനൽ പെയിന്റിങ്ങിന് മുൻപ് പൂർത്തീകരിക്കുന്നതാണ് നല്ലത്
- പഞ്ചായത്ത് മുനിസിപ്പാലിറ്റി സംബന്ധമായ രേഖകൾ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ശേഖരിക്കാൻ ശ്രമിക്കണം
- വയറിങ് സംബന്ധമായ വർക്കുകളും എല്ലാ സിവിൽ വർക്കുകളും പൂർത്തിയാക്കിയതിനുശേഷം ഫിനിഷിങ് പെയിൻ്റിങ് നൽകുക
- വുഡ് പോളീഷാണ് ചെയ്യുന്നതെങ്കിൽ ഗൃഹപ്രവേശനത്തിന് ഒരു മാസം മുൻപെങ്കിലും ജോലി ആരംഭിക്കണം
- വീടിനായി വരച്ച എല്ലാം പ്ലാനുകളുടെയും ഒരു സെറ്റ് കോപ്പിയെങ്കിലും കയ്യിൽ സൂക്ഷിക്കുക
content courtesy : fb group