ഒരു വീട് ഒരുക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് മനസ്സിനും, ശരീരത്തിനും വിശ്രമവും, ഉന്മേഷവും നൽകുന്ന ഒരു കുഞ്ഞ് ഇടമാണ്. ഒരു ദിവസത്തിന്റെ മുഷിപ്പുകളെ എല്ലാം മായ്ച്ചുകളയുന്ന ഒരു സ്പെഷ്യൽ ഇടം. vibes


Vibes എന്ന ഈ വീട് ഈ ആഗ്രഹത്തെ പൂർണ്ണമായും അറിഞ്ഞ്, കൃത്യതയോടും സൂക്ഷ്മതയോടും നിർമ്മിക്കപ്പെട്ടതാണ്.

DeEarth ആർക്കിടെക്റ്റുകളായ വിവേകും നിഷാനും രൂപകൽപ്പന ചെയ്തതാണ് ഈ സ്പെഷ്യൽ വീട്.


ഈ വീടിന്റെ പടി കടന്ന് കഴിഞ്ഞാൽ തന്നെ പുറത്തെ ബഹളമയമായ ലോകത്തിൽ നിന്നും പൂർണമായി വിട്ട് നിൽക്കുന്ന ഒരു അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്.


ഈ വീടിനുള്ളിൽ നിൽക്കുന്ന ഓരോ നിമിഷവും മണ്ണും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത കൂടുകയും, നിങ്ങളിലെ ഓർമ്മകളുടെ വേരുകളെ ഉണർത്തുകയും, സ്വാന്തന ത്തിന്റെയും വിശ്രമത്തിന്റെയും തണുപ്പ് നിങ്ങളിലേക്ക് അരിച്ചിറങ്ങുന്നതായി അനുഭവപ്പെടുത്തുകയും ചെയ്യും.

ലാറ്ററേറ്റ് കല്ലിന്റെ ചുവപ്പ് ഈ വീടിനെ ആകെ പോതിഞ്ഞിട്ടുണ്ട് എങ്കിലും ലാറ്ററേറ്റ് കല്ല് മാത്രമല്ല സിമന്റ് ടെക്സ്ചറുകൾ, തന്തൂർ കല്ല്, അടപ്പ കല്ല്, ആത്തങ്കുടി ടൈൽ തുടങ്ങിയ വ്യത്യസ്തങ്ങളായ നിർമ്മാണസാമഗ്രികളുടെ സമ്മേളനം തന്നെയാണ് ഈ വീട്.

ഈ വീട് നിൽക്കുന്ന ഇടം പണ്ട് കുടുംബ വീടിനോട് ചേർന്ന് സ്ഥലമായിരുന്നു ഇത്. തെക്കോട്ട് ദർശനമുള്ള ഈ വീടിന്റെ മുന്നിലൂടെ മൂന്നു മീറ്റർ റോഡ് കടന്നു പോകുന്നുണ്ട്

Vibes -നുള്ളിലേക്ക്


മനോഹരമായ ഈ പ്ലോട്ടിൽ, തലയുയർത്തിനിൽക്കുന്ന ചെങ്കല്ലിൽ തീർത്ത ഈ വീട് അതിശയകരമായ ഒരു കാഴ്ച തന്നെയാണ്.

സിമന്റ് ടെക്സ്ചറുകളും, തന്തൂർ കല്ലിൽ തീർത്ത നടപ്പാതയും പ്രൗഢിയുടെയും, പാരമ്പര്യത്തിന്റെയും മൂല്യങ്ങൾ തീർക്കുന്നു.

മുറ്റത്ത്, മുളയുടെ ഭിത്തിയിൽ തീർത്തിരിക്കുന്ന കോർട്ടിയാർഡ് വിശാലമായ സ്വകാര്യതയും ചെറിയ കാഴ്ചയും ഉറപ്പുവരുത്തുന്നു.

ഈ സിറ്റ്-ഔട്ടിലൂടെയുള്ള പ്രവേശനം പ്രകൃതിയിൽനിന്ന് വീടിന്റെ ഇന്റീരിയറിലേക്കുള്ള പെട്ടന്നുള്ള മാറ്റത്തെ മായിച്ച് കളയുന്ന രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്നു.

ഈ പ്രവേശന കവാടം ഓപ്പൺ ലിവിങ് സ്പേസ് ആയി ഒരുക്കിയിരിക്കുന്ന വരാന്തയിലേക്ക് ആണ് തുറക്കുന്നത്.

വരാന്തയുടെ തെക്കുവശത്തായി ഒരു ചെറിയ കുളവും, കിഴക്ക് വശത്തായി ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.

വീടിന്റെ ഫ്ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത് ലെതർ ഫിനിഷുള്ള ബ്ലാക്ക് ഗ്രാനൈറ്റ് കല്ലുകളാണ്.
ഈ വീടിന്റെ പ്രധാന പ്രവേശന വാതിൽ തുറക്കുന്നത് ലിവിങ് റൂമിലേക്ക് ആണ്. ഡബിൾ ഹൈറ്റ് ഉള്ള ഈ സ്വീകരണമുറി വിശാലമായ ഒരു പ്രതീതി ഉളവാക്കുന്നുണ്ട്.

പ്രകൃതിദത്തമായ വെളിച്ചം നിറഞ്ഞ് നിൽക്കുന്ന ഇവിടെ ഒരു ബുക്ക് ഷെൽഫും ഒരുക്കിയിട്ടുണ്ട്.


മുറിയുടെ ഇരുവശത്തുമായി സ്ലൈഡിങ് ഡോറുകൾ കൊണ്ട് വേർതിരിക്കുന്ന നടുമുറ്റമാണ് കാത്തിരിക്കുന്നത്. ഇത് സ്വീകരണമുറി പ്രകൃതിയുടെ നേരിട്ടുള്ള സ്പർശനം ആയിത്തീരുന്നു.

ഇവിടെ ഒരു മനോഹരമായ കൊട്ടിൽ ഒരുക്കിയിട്ടുണ്ട്. നന്നായി മിനുസപ്പെടുത്തിയ പ്ലാസ്റ്ററിൽ തീർത്ത ചുവരുകളും, തുറന്നിട്ട കോൺക്രീറ്റ് സീലിങ്ങും, കടപ്പ സ്റ്റോൺ ഫ്ലോറിങ്ങും ഈ ഇടത്തെ വിശ്രമത്തിനായി ഒരുക്കിയ സ്വർഗ്ഗതുല്യമായ ഒരു സ്ഥലം ആകുന്നുണ്ട്.

അത്താങ്കുടി ടൈൽ പാകിയ തറയും, ചരിഞ്ഞ മേൽക്കൂരയും നമ്മളെ നയിക്കുന്നത്, റൂമിന് അരികിലായി സെൻ മാതൃകയിൽ ഒരുക്കിയ കോർട്ടിയാർഡിലേക്കാണ്.

ചുവന്ന ചെങ്കല്ലും, പ്രകൃതിയും ചേരുന്ന ഈ കോർട്ടിയാർഡ് വിശ്രമിക്കാൻ ഒരു ഉത്തരം ഇടം തന്നെയാണ്. ഈ കോർട്ടിയാർഡിനോട് ചേർന്ന് തന്നെ ഒരു വാഷ് ഏരിയയും ഒരുക്കിയിട്ടുണ്ട്.

താഴത്തെ നിലയിലെ കിടപ്പുമുറിയിൽ പൂക്കളുടെ പാറ്റേൺ ഓട് കൂടിയ പച്ചനിറത്തിലുള്ള അത്തങ്കുടി ടൈലുകളാണ് വിരിച്ചിരിക്കുന്നത്.

A/C യുടെ ഡക്ട്കൾ തടികൊണ്ടുള്ള റിപ്പറുകൾ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നത് ഒരു പ്രത്യേക ഭംഗിയാണ്. മുറിയുടെ ഇതു മൂലകളിലും ആയി ഒരുക്കിയിരിക്കുന്ന തൂങ്ങിയാടുന്ന ലൈറ്റും, ഹോം പ്ലാന്റ്ന്റെ സാന്നിധ്യവും കിടപ്പുമുറിയിൽ വ്യത്യസ്തമായ ഒരു അന്തരീക്ഷം തീർക്കുന്നു.

കുട്ടികളുടെ കിടപ്പുമുറിയിൽ ഓക്ക് വുഡ് ഫിനിഷുള്ള ബങ്ക് ബെഡ്ഡുകൾ ആണ് ഒരുക്കിയിട്ടുള്ളത്. കട്ടിലിലേക്ക് കയറുന്നതിനായി കനത്ത പലകയിൽ തീർത്ത ഒരു ലാഡറും നിർമ്മിച്ചിട്ടുണ്ട്. പഠിക്കാനും കമ്പ്യൂട്ടർ വെക്കാനും ആയി ഒരു ഡെസ്കും, വിശാലമായ ബേ വിൻഡോയും ഈ റൂമിനെ വ്യത്യസ്തമാക്കുന്നു.

RCC തീർത്ത കാന്റീലിവേർഡ് സ്റ്റെയർകെയ്സിന് ഗ്രീൻ ഓക്സൈഡ് ഫിനിഷ് നൽകിയിരിക്കുന്നു. സീലിംഗ് വുഡൻ ഫിനിഷിംഗ് നൽകി മനോഹരവുമാക്കിയിട്ടുണ്ട്.

പുതിയ വഴികൾ


ഒന്നാം നിലയിലെ പാസ്സേജിൽ പച്ച നിറത്തിലുള്ള പൂക്കളുടെ പാറ്റേണിലുള്ള ടൈലുകളാണ് വിരിച്ചിരിക്കുന്നത്. ലിവിങ് റൂമിലേക്ക് തുറക്കുന്ന രീതിയിൽ ഒരു ബുക്ക് ഷെൽഫും ഭിത്തിയിൽ നിർമിച്ചിട്ടുണ്ട്.

തടിയിൽ തീർത്ത ജനലുകളും, മനോഹരമായി ഒരുക്കിയ ഇരിപ്പിടങ്ങളും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്.

ഒന്നാം നിലയിലെ കിടപ്പുമുറിയുടെ തറ ഒരുക്കിയിരിക്കുന്നത് നീല നിറത്തിലുള്ള ഓക്സൈഡ് ഫിനിഷിൽ ആണ്. ഈ നീല നിറത്തോട് ചേർന്ന തരത്തിലുള്ള ഓർഗാനിക് ടെക്സ്റ്ററിലുള്ള ഫോർ-പോസ്റ്റ്‌ ബെഡും ഇരുവശത്തുമായി തടികൊണ്ടുള്ള സീലിങ്ങും, ലെഡ് സ്ട്രിപ്പ് ലൈറ്റുകളും മനോഹരമായ ഒരു ആംബിയൻസ് ഈ കിടപ്പുമുറിയിൽ സൃഷ്ടിക്കുന്നു.

വലിയ ചെടിച്ചട്ടികൾ കൊണ്ട് ഒരുക്കിയ ചെറിയ ഒരു പൂന്തോട്ടത്തിലേക്ക് ആണ് ഈ റൂം തുറക്കുന്നത്.


വീടിന്റെ അലങ്കാരങ്ങളോടെ തികച്ചും യോജിക്കുന്ന തരത്തിൽ ആണ് ഇവിടുത്തെ ബാത്ത് റൂമുകളും ഒരുക്കിയിരിക്കുന്നത്. ഷവർ ഏരിയയിൽ റാൻഡം റൂബിൾ നാച്ചുറൽ ക്ലാഡിങ്ങും ഉണ്ട്. ഡ്രൈ ഏരിയയിൽ അക്വാ ബ്ലൂ ആക്സന്റ്ലുള്ള ഗ്രേ ടൈൽ ഫ്ലോറിങ്ങുമാണ് ഒരുക്കിയിരിക്കുന്നത്.

ഒറ്റക്കല്ലിൽ തീർത്ത വാഷ് ബേസിനും, തടിയുടെ ഫ്രെയിമിൽ തീർത്ത കണ്ണാടിയും ബാത്റൂമിൽ ഒരു വിൻറ്റെജ് ലുക്ക് സമ്മാനിക്കുന്നുണ്ട്.

അങ്ങനെ ഈ വീടിന്റെ എല്ലാ ഘടകങ്ങളും ഉടമയും, ആർക്കിടെക്റ്റും തന്നെയാണ് തീരുമാനിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യ്തിരിക്കുന്നത്.

കലയുടേയും, സൗന്ദര്യത്തിന്റെയും എല്ലാ മൂല്യങ്ങളെയും കണക്കിലെടുക്കുകയും, സന്നിവേശിപ്പിക്കുകയും ചെയ്ത് കൊണ്ട് തന്നെയാണ് VIBES ഒരുക്കിയിരിക്കുന്നത്.

യാതൊരു തരത്തിലുള്ള കൃത്രിമത്വവും ഈ വീട്ടിൽ അനുഭവിക്കുകയില്ല, പകരം മണ്ണിന്റെയും പ്രകൃതിയുടെയും നനുത്ത ഒരു ഭാവമാണ് ഈ വീടിന് എപ്പോഴും ഉള്ളത്.

പാരമ്പര്യത്തിന്റെയും പ്രൗഢിയുടെയും എല്ലാ ആകർഷണീയതകളും ഒത്തിണങ്ങിയ ഈ VIBES ഉല്ലാസവേളകളും, ആഘോഷങ്ങളും, ഇടവേളകളും, ആസ്വദിക്കാനും വിശ്രമിക്കാനും പറ്റിയ ഒരു മികച്ച ഇടം തന്നെയാണ്.


പ്രോജക്ട് വിശദാംശങ്ങൾ.
പദ്ധതിയുടെ പേര് :VIBES
ആർക്കിടെക്റ്റ് :ഡീർത്ത്‌ ആർക്കിടെക്റ്റ്.
സ്ഥലം : തലശ്ശേരി
വിസ്തീർണ്ണം: 3800 സ്ക്വയർ ഫീറ്റ്

ഈ വീട് – വീഡിയോ കാണാം