നമ്മുടെ നാട്ടിൽ സുപരിചിതമല്ലാത്ത എന്നാൽ നിർമാണ മേഖലയിൽ വളരെയധികം പ്രാധാന്യമുള്ള ഒരു സെറ്റ് ഡോക്യൂമെന്റസ്നെ കുറിച്ചാണ് മനസ്സിലാക്കാം.
ജനനത്തെ സംബന്ധിച്ച രേഖയെ ജാതകം എന്ന് വിളിക്കുന്നുണ്ടെങ്കിൽ O&M Manual (Operations and Maintenance Manual) എന്നത് ഏതൊരു നിർ മിതിയുടെയും ജാതകമാണ്. പൂർത്തീകരിച്ചു കഴിഞ്ഞ ഒരു വർക്കിൽ മെയിൻ കോൺട്രാക്ടർ അല്ലെങ്കിൽ Consultant ക്രോഡീകരിച്ചു ക്ലൈമെന്റിനു കൈമാറുന്ന ഒരു കൂട്ടം രേഖകളുടെ ഒരു ഫയൽ ആണ് ഓ&എം മാന്വൽ. നമ്മൾ ഒരു കാറ് വാങ്ങുമ്പോൾ അല്ലെങ്കിൽ ഒരു ഫോൺ വാങ്ങുമ്പോൾ നമുക്ക് ലഭിക്കുന്ന യൂസർ മാന്വൽ ഉണ്ടല്ലോ അതുപോലെ നമ്മുടെ വീടിന്റെ യൂസേർമാന്വല് ആണ് യഥാർത്ഥത്തിൽ ഈ ഡോക്യുമെന്റ്. Contractor / Consultant തരുന്നില്ലെങ്കിൽ കസ്റ്റമർക്കു സ്വന്തമായി നിർമാണത്തിന്റെ പല ഘട്ടങ്ങളിലായി ഈ രേഖകൾ ശേഖരിച്ചു ഫയൽ ചെയ്തു വെക്കുകയുമാവാം .
നിർമിതിയുടെ സ്വഭാവവും ഉപയോഗവും പരിഗണിച്ചു സബ്മിറ്റ് ചെയ്യുന്ന ഓ&എം മാന്വലിൽ ഘടനാപരമായ വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും ഏറെക്കുറെ എല്ലാം സമമായിരിക്കും.
ഈ ഡോക്യുമെന്റ് തയ്യാറാക്കുമ്പോൾ പ്രധാനമായും ഉൾപ്പെടുത്തേണ്ട രേഖകൾ എന്തല്ലാമാണെന്നു പരിശോധിക്കാം.
Project Details
പോജക്ടിനെ കുറിച്ചും ( area ,Location, Purpose of the project etc.) ക്ലിയന്റിനെ കുറിച്ചും ഒരു ചെറു വിവരണം ഇവിടെ നൽകാവുന്നതാണ്.
Project Photos
നിർമാണത്തിന്റെ പല ഘട്ടങ്ങളിലുള്ള ഫോട്ടോസ് ഇവിടെ സൂക്ഷിച്ചു വെക്കാവുന്നതാണ്. പിന്നീടുള്ള റെഫറൻസിനു നല്ലതാണ്.
Emergency Procedures
അത്യാഹിത അവസരങ്ങളിൽ ബഹുനില കെട്ടിടങ്ങളിൽ ഉപയോഗിക്കേണ്ടുന്ന fire extinguisher , Fire hose reel locations , fire exit door locations , exit stair locations , Assembly point തുടങ്ങിയവ ഈ സെക്ഷനിൽ മാർക്ക് ചെയ്തിരിക്കണം. കൂടാതെ അടുത്തുള്ള പോലീസ് സ്റ്റേഷൻ , ഫയർ ആൻഡ് റെസ്ക്യൂ , ആംബുലൻസ് , അടുത്ത ബന്ധുക്കൾ എന്നിവരുടെ കോണ്ടാക്ട് ഡീറ്റെയിൽസ് ചേർത്തിരിക്കണം.
Contract and legal information’s
ഈ സെഷനിൽ കോൺട്രാക്ടർ / കോൺസൾട്ടന്റുമായി ഉണ്ടാക്കിയ കരാറുകൾ , കരാറുകാരുടെ സൂപ്പർവൈസർ മുതൽ മാനേജിങ് ഡയറക്ടർ വരെയുള്ളവരുടെ കോണ്ടാക്ട് ഡീറ്റെയിൽസ്, ഓഫീസ് ലൊക്കേഷൻസ് , reference contacts thudangiyava തുടങ്ങിയവ ചേർത്തിരിക്കണം.
Asset schedule / manufacturer & Supplier Details
ഇവിടെ കോൺട്രാക്ടർ സൈറ്റിൽ ഇൻസ്റ്റാൾ ചെയ്ത എല്ലാ വസ്തുക്കളുടെയും ഡീറ്റെയിൽസ് ആഡ് ചെയ്യണം. ഉദാഹരണമായി, സ്വിച്ചുകൾ , എലെക്ട്രിക്കൽ ഐറ്റംസ് , ഫർണിറ്ററുകൾ , ടോയ്ലറ്റ് അക്സെസ്സറികൾ മുതലായ ഏതൊരു അസ്സറ്റും വാങ്ങിക്കുന്ന കടകളുടെ / ഡീലറുടെ പേരും, കോണ്ടാക്ട് ഡീറ്റൈൽസും ഇതിൽ ചേർക്കാവുന്നതാണ്.
Operations and maintenance procedure
നമ്മൾ ഉപയോഗിച്ച ഓരോ വസ്തുവും എങ്ങിനെ ഉപയോഗിക്കണം എന്നും എങ്ങിനെ അത് maintain ചെയ്യണം എന്നും ഈ സെഷനിലാ പ്രതിപാദിക്കുന്നു . ഫ്ളോറിങ് , പെയിന്റ് , സീലിംഗ് , Kitchen accessories , Toilet Fittings എലെക്ട്രിക്കൽ ഐറ്റംസ്തു ടങ്ങിയവയുടെ ഉപയോഗവും മൈന്റൻസുമാണ് പ്രതിപാദിക്കേണ്ടത് .. ഏതൊരു പ്രൊഡക്ടിന്റെ കൂടെയും ഇത്തരം Manufacture’s ഡോക്യൂമെന്റുകൾ കാണും. പർച്ചസ് ചെയ്യുമ്പോൾ തന്നെ വാങ്ങി സൂക്ഷിച്ചു വെക്കുക.
Warranty Certificates
വളരെ പ്രധാനപ്പെട്ട ഒരു സെഷനാണിത്. ഓരോ അസ്സറ്റു വാങ്ങിക്കുമ്പോഴും അതിന്റെ വാറന്റി ഡീലറുടെ കയ്യിൽ നിന്നും സ്റ്റാമ്പ് ചെയ്തു തീയതിയിട്ട് വാങ്ങിക്കുക. വ്യവസ്ഥകൾ വായിച്ചു നോക്കി അവർ വാറന്റിയുടെ കാര്യത്തിൽ പറഞ്ഞ വാഗ്ദാനനാണ് പൊള്ളയല്ലെന്നു ഉറപ്പിക്കുക. എല്ലാവിധ ബില്ലുകളും വാങ്ങി സൂക്ഷിക്കുക. കോൺട്രാക്ടറുടെ വർക്കുകൾക്കു വാറന്റി പേപ്പർ എഴുതി ഒപ്പിട്ടു വാങ്ങിക്കുക (Taking over warranty certificate)
Account of Payments
ഇവിടെ പയ്മെന്റ്റ് ഷെഡ്യൂൾ പ്രകാരം നടത്തിയ ഓരോ പേയ്മെന്റിന്റെയും ഡീറ്റെയിൽസ് ചേർക്കാവുന്നതാണ്. ഡേറ്റും ചെറു വിവരണങ്ങളും നൽകിയാൽ പിന്നീടുള്ള ആശയക്കുഴപ്പം ഒഴിവാക്കാം.
Approvals Documents
ഇവിടെ മുനിസിപ്പാലിറ്റി / പഞ്ചായത്തു അപ്പ്രൂവലുകൾ , KSEB, Water Authority അതുപോലുള്ള മറ്റു authority അപ്പ്രൂവലുകളുടെ രേഖകളാണ് സൂക്ഷിക്കേണ്ടത്
As built Drawings
ഏറ്റവും അവസാനമായി ഒരു സെറ്റ് ഫൈനൽ as built Drawing ങ്ങുകളാണ് നൽകേണ്ടത് . Architectural, Structural , Interior , MEP etc. ഈ സെഷനിൽ സൂക്ഷിക്കുക. ഭാവിയിൽ വിപുലീകരണ പ്രവർത്തികളുണ്ടെകിൽ ഈ ദ്രവിങ്ങുകൾ ഒരുപാട് ഉപകാരം ചെയ്യും (Request Both Soft & Hardcopies)
പൊതുവിൽ മുകളിൽ വിശദീകരിച്ച കാര്യങ്ങൾ ഓരോരുത്തരും ഒരു പക്ഷെ ചെയ്യുന്നുണ്ടാകും , പക്ഷെ കൂടുതൽ കാര്യക്ഷമമാക്കാൻ ഇതുപോലെ ഒരു രൂപരേഖയുണ്ടാക്കിയാൽ നന്നായിരിക്കും. ഇവയെല്ലാം ചേർത്ത് ഒരു ബോക്സ് ഫയൽ ആയി പ്രധാന ഡോക്യൂമെന്റുകളുടെ കൂടെ സൂക്ഷിച്ചാൽ വീട്ടുജോലിയുമായി ബന്ധപ്പെട്ട ഏതൊരു സംശയത്തിനും, പെട്ടെന്നുള്ള റെഫെറൻസിനും ഉപകരിക്കും.
content courtesy : 𝐓𝐞𝐚𝐦 𝐀𝐫𝐞𝐞𝐧 𝐃𝐞𝐜𝐨𝐫