ഒരേക്കറിൽ 3370 sq ft തീർത്ത ഒരു ഒരുനില വീട് കാണാം

കോട്ടയം ജില്ലയിലെ പാലായിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഉടമസ്ഥനായ ബെന്നി പാലക്കലിന് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ താൻ നിർമ്മിക്കുന്ന വീട്ടിൽ ഒരുനില യെ പാടുള്ളു.

വളരെ വിസ്തൃതമായ പച്ചപ്പ് നിറഞ്ഞ ഒരേക്കറോളം പടർന്ന് കിടക്കുന്ന ഈ സ്വപ്നഭൂമിയിൽ അങ്ങനെയാണ് ഒരു നിലയിൽ കേരള വീട് നിർമ്മാണ പാരമ്പര്യങ്ങളും, ഏറ്റവും മോഡേണായ കണ്ടംബറി സ്റ്റൈലിന്റെയും സമ്മേളനമായ ഈ വീട് ഉയരുന്നത്.


ക്ലയന്റിന്റെ ആവശ്യപ്രകാരം ഒറ്റ നിലയിൽ ആയി 4 ബെഡ് റൂമുകളോടു കൂടിയ, കുറച്ചുകാലം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത ഈ ഡിസൈൻ തെരഞ്ഞെടുക്കുന്നത്.

ഹമ്മിങ് ലൈൻസ് ഡിസൈൻ സ്റ്റുഡിയോ ആർക്കിടെക്ചറൽ സ്ഥാപനമാണ് ഈ വീട് ഡിസൈൻ ചെയ്തത്. ഈ സ്ഥാപനത്തിന്റെ മുഖ്യ ആർക്കിടെക്ച്ചർ ആയ ജിന്റോ കുര്യാക്കോസിന്റെ ആശയങ്ങളുടെയും ചിന്തയുടേയും ശ്രമം ഫലം കൂടിയാണ് ഈ വീട്.


ഈ വീട്ടിലേക്ക് ആനയിക്കുന്നത് കല്ലുകൾ വിരിച്ച് നീണ്ട ഒരു പാതയാണ്. ചുറ്റിനും മനോഹരമായ ലാൻഡ്സ്കേപ്പ് ചെയ്തിട്ടുണ്ട്. ഹമ്മിങ് ലൈൻസ് ഡിസൈൻ സ്റ്റുഡിയോ തന്നെയാണ് ഈ ലാൻഡ്സ്കേപ്പ് ഡിസൈൻ ചെയ്തതും.


പുറമേനിന്ന് ഈ വീട് കാണുമ്പോൾ ആദ്യം ശ്രദ്ധ ആകർഷിക്കുന്നത്. ചരിഞ്ഞ ഇതിന്റെ മേൽക്കൂരകൾ തന്നെയാണ്.


വീടിന് തൊട്ട് സമീപമായി വീടിന്റെ ഡിസൈനോട് വളരെ ഇണങ്ങുന്ന തരത്തിൽ ഒരു പാർക്കിംഗ് ഏരിയ നിർമ്മിച്ചിട്ടുണ്ട്. ഇതിനും ചരിഞ്ഞ മേൽക്കൂര തന്നെയാണ് നൽകിയിരിക്കുന്നത്.


ഈ വീട് നിർമ്മിക്കുമ്പോൾ ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളി ഒരുനില ആയതുകൊണ്ട് തന്നെ എല്ലാ മുറികളിലും കൃത്യമായ വെന്റിലേഷൻ സൗകര്യം എത്തിക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ ലിവിങ് റൂം, ഡൈനിങ് റൂം തുടങ്ങിയ കോമൺ ഏരിയകൾ ആദ്യം ഡിസൈൻ ചെയ്യുകയും, വെന്റിലേഷൻ സൗകര്യവും, വാസ്തുവിന്റെ അളവുകളും പ്രകാരം ഇതിനു ചുറ്റുമായി അടുക്കളയും മാസ്റ്റർ ബെഡ് റൂമുകളും മറ്റ് ബെഡ് റൂമുകളും ഡിസൈൻ ചെയ്യുകയായിരുന്നു.

അതുകൊണ്ടുതന്നെ ഈ വീട്ടിനുള്ളിൽ നല്ല പ്രകാശവും വായും നിറഞ്ഞുനിൽക്കുന്നുണ്ട്.
ക്രോസ് വെന്റിലേഷൻ സൗകര്യങ്ങൾ ഒരുക്കുന്നതിനായി വീടിന്റെ ഒത്ത നടുക്കായി ഡബിൾ ഹൈറ്റിൽ ഒരു കോർട്ടിയാർഡ് സ്ഥാപിച്ചിട്ടുണ്ട്.

പുറത്തെ ഭിത്തികളിലും, തൂണുകളിലും ക്ലാഡിങ് നൽകി മനോഹരമാക്കിയിട്ടുണ്ട്.
ലിവിങ് റൂമിലെ ഒരു ഭിത്തിയും ലാറ്ററേറ്റ് ടൈലുകൾ പാകിയിരിക്കുന്നു. ഇത് കണ്ണിനും മനസ്സിനും ഒരു കുളിർമ പകരുന്ന കാഴ്ച തന്നെയാണ്.


ലിവിങ് ഏരിയയെയും, ഡൈനിങ് ഏരിയയും തമ്മിൽ കാര്യമായി വേർതിരിച്ചട്ടില്ല ഇവിടെ. എന്നാൽ സ്വകാര്യതയും, സൗകര്യങ്ങളും ഉൾക്കൊണ്ട് തന്നെയാണ് ഡിസൈൻ.


വീടിനുള്ളിൽ തന്നെ ചെറിയ ഒരു ഗാർഡനും അവിടെയായി ഒരു തൂക്ക് കട്ടിലും ഒരുക്കിയിരിക്കുന്നു. ഒഴിവുസമയങ്ങളിൽ ഒത്തുകൂടാൻ കുടുംബാംഗങ്ങൾക്ക് മികച്ച ഒരു സ്ഥലം തന്നെയാണിത്.


നാലു മുറികളാണ് ഈ വീട്ടിലുള്ളത് വിശാലമായ ഈ റൂമുകളിലെ ഇന്റീരിയർ പ്രത്യേക പ്രശംസ അർഹിക്കുന്നത് തന്നെയാണ്.
വിശാലമായ ഒരു അടുക്കളയും, അതിനോട് യോജിച്ച ക്യാബിനുകളും മനോഹരം തന്നെയാണ്

1200 sq.ft സ്‌ഥലത്ത് 1400 sq.ft വീടോ???സംഭവം തമിഴ്നാട്ടിൽ