ലോകത്തിലെ തന്നെ ഏറ്റവും മികച്ച ധാരാളം സമ്പന്നർ അധിവസിക്കുന്ന ഒരു സ്ഥലം തന്നെയാണ് നമ്മുടെ ഇന്ത്യ. ഈ സമ്പന്നരുടെ അഭിരുചികളും അഭിമാനവും വിളിച്ചറിയിക്കുന്ന നിരവധി കൊട്ടാര-വീടുകളും ഇന്ത്യയുടെ മണ്ണിൽ ഉയർന്നു നിൽക്കുന്നുണ്ട്.
പല രാജ്യങ്ങളുടെയും ജിഡിപി യെക്കാളും ചിലവിൽ നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ 10 കൊട്ടാര-വീടുകളെ കുറിച്ച് അറിയാം.
1. ആന്റില
വിൽസ്, പെർക്കിൻസ് എന്ന ചിക്കാഗോ കാരായ ആർക്കിടെക്റ്റുകൾ ആണ് ഈ വീട് നിർമ്മിച്ചത്.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീട്, ലോകത്തിലെ രണ്ടാം സ്ഥാനം, ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ വസതി തുടങ്ങി നിരവധി പ്രത്യേകതകളുണ്ട് ആന്റിലക്ക്.
27 നിലകളുള്ള ഈ വീട്ടിൽ 80 സീറ്റുള്ള സിനിമ തിയേറ്റർ, സലൂൺ, ഐസ്ക്രീം പാർലർ, സ്വിമിങ് പൂൾ തുടങ്ങിയ എല്ലാത്തരം ആധുനിക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് 6000 മുതൽ 12,000 കോടി വരെയാണ് ആന്റിലയുടെ മൂല്യം.
2. Jk ഹൗസ്
raimond ഗ്രൂപ്പിന്റെ ഉടമസ്ഥനായ ഗൗതം സിംഘാനിയയുടെതാണ് ഇന്ത്യയിലെ ഏറ്റവും ചിലവേറിയ രണ്ടാമത്തേതും, ഉയരത്തിൽ ഒന്നാംസ്ഥാനത്തും ഉള്ള ഈ വീട്.
16000 സ്ക്വയർ ഫീറ്റിൽ 30 നിലകളിലായാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഇതിൽ ആറ് നിലകൾ പാർക്കിങ്ങിന് മാത്രമായാണ് ഉപയോഗിക്കുന്നത്.
3. അഡോബ്
അംബാനി സഹോദങ്ങളിലെ ഇളയവനായ അനിൽ അംബാനിയുടെതാണ് ഈ കൊട്ടാരം. 16000 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന് 70 മീറ്ററോളം ഉയരവും ഹെലിപ്പാഡ് അടക്കം എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ്.
ഏകദേശം 5000 കോടിയാണ് മൂല്യം.
4. ജാട്ടിയ ഹൗസ്
20 ബെഡ്റൂം അടക്കം മുപ്പതിനായിരം സ്ക്വയർഫീറ്റിൽ തീർത്തിരിക്കുന്ന ഈ വീടിന്റെ വാൾ ക്ലാഡിങ്ങും , സീലിങ്ങും ബർമ്മയിലെ മുന്തിയ തേക്കിൻ തടിയിലാണ് ഒരുക്കിയിരിക്കുന്നത്.
K. M ബിർലയുടെ ഉടമസ്ഥതയിലുള്ള ഈ സ്വർഗ്ഗ സദൃശ്യമായ കൊട്ടാരത്തിന് ഏകദേശം 425 കോടി രൂപ മൂല്യം കണക്കാക്കുന്നു.
5. മന്നത്ത് ഹൗസ്
ബോളിവുഡ് സൂപ്പർ സ്റ്റാർ ആയ ഷാരൂഖ് ഖാന്റെ മന്നത്ത് വീടും ഇന്ത്യയിലെ ഏറ്റവും മനോഹരവും ചെലവേറിയതുമായ വീടുകളിൽ ഒന്നാണ്.
പരമ്പരാഗത വാസ്തുവിദ്യയുടെയും ഇറ്റാലിയൻ ആർക്കിടെക്ചറിന്റെയും സമ്മേളനമാണ് മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതിചെയ്യുന്ന 200 കോടിയോളം മൂല്യം വരുന്ന ഈ സൂപ്പർസ്റ്റാർ കൊട്ടാരം.
6. ജിൻഡാൽ ഹൗസ്
അടുത്തത് ഇന്ത്യയിലെ പ്രമുഖ ഇൻഡസ്ട്രിയലിസ്റ്റും പൊളിറ്റീഷ്യനുമായ നവീൻ ജിൻഡാലിന്റെ ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ജിൻഡാൽ ഹൗസ് ആണ്. അതിസമ്പന്നരുടെ കേന്ദ്രമായ leafy lutyens bungalow എന്ന സ്ഥലത്താണ് ഇന്ത്യയിലെ മികച്ചതും ചെലവേറിയതുമായ ഈ വീടിന്റെ സ്ഥാനം.
മൂന്ന് ഏക്കറിലായി പരന്നുകിടക്കുന്ന ഈ വീടിന് ഏകദേശം 125 മുതൽ 150 കോടി രൂപയുടെ മൂല്യം കണക്കാക്കുന്നു.
7. രത്തൻ ടാറ്റയുടെ റിട്ടയർമെന്റ് ഹോം
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥൻ രത്തൻ ടാറ്റയുടെ റിട്ടയർമെന്റ് ഹൗസ് ആണ് ഇന്ത്യയിലെ അതിസമ്പന്നമായ വീടുകളിൽ അടുത്തത്. 13,350 സ്ക്വയർഫീറ്റിൽ 150 കോടി രൂപ മുതൽമുടക്കിയാണ് രത്തൻ ടാറ്റ ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.
8. റൂയിയ ഹൗസ്
എസ്സാർ ഗ്രൂപ്പിന്റെയും, വ്യവസായ പ്രമുഖരായ റൂയിയ സഹോദരന്മാരുടെയും ഉടമസ്ഥതയിലുള്ള ഈ മനോഹരമായ വീട് ഡൽഹിയിൽ 2.24 ഏക്കറിലായി പരന്നു കിടക്കുന്നു.
ഏകദേശം 120 കോടിയോളം രൂപയാണ് ഈ വീടിന്റെ മൂല്യം.
9. റാണ കപൂർ ഹൗസ്
മുൻ ബാങ്കറും യെസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും, സിഇഒയുമായ റാണാ കപൂറിന്റെ ഉടമസ്ഥതയിലുള്ള ഈ വീട് മുംബൈയിലെ tony altamount റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 120 കോടി രൂപയോളം മൂല്യം ഈ വീടിന് കണക്കാക്കുന്നു.
10. ജൽസ
ഇതിഹാസ നടൻ അമിതാബച്ചന്റെ ഉടമസ്ഥതയിലുള്ള കൊട്ടാര-വീടാണ് ജൽസ. satte pe satta എന്ന ചിത്രത്തിന്റെ പൂർത്തീകരണത്തിന് ശേഷം സംവിധായകൻ രമേശ് സിപ്പി ബച്ചന് സമ്മാനിച്ച ഈ വീട് പതിനായിരം സ്ക്വയർഫീറ്റിൽ 120 കോടി രൂപയോളം മൂല്യം വരുന്ന മനോഹരമായ ഒരു നിർമ്മിതിയാണ്.