3900 SQ.FT | Villa by Backwaters | Kochi, Kerala
പനങ്കാടുകൾക്കും, കായലിനും നടുവിൽ ശീതളമായ കാറ്റ് തഴുകുന്ന പ്ലോട്ടിൽ തീർത്ത ഒരു മനോഹര ഭവനം.
ഏലവേഷനിൽ ഫ്ലോർ ടൂ സീലിംഗ് ഹൈറ്റിൽ ഗ്ലാസ്സ് ചുവരുകളാണ് കൊടുത്തിരിക്കുന്നത്. അതുപോലെ തന്നെ ഇതിൻറെ ഇരു വശത്തും വേറെ ഗ്ലാസ് wall കളും കാണാം. ബാക്കി മുന്നിൽ laterite ബ്രിക്സ് പാകിയിരിക്കുന്നു.
മുന്നിൽ തന്നെ നീളത്തിലുള്ള വരാന്ത ആണ് കൊടുത്തിരിക്കുന്നത്. ഇതിനു മുകളിൽ നേരിട്ടുള്ള സൂര്യപ്രകാശം തടുക്കാൻ സണ് ബ്രെക്കറുകളും കൊടുത്തിരിക്കുന്നു.
മെയിൻ ഡോർ തുറന്ന് നേരെ കേറുന്നത് 30 ft ഹൈറ്റിലുള്ള ഡബിൾ ഹൈറ്റ് ലിവിങ് റൂമിലേക്കാണ്. ഈ ഹൈറ്റ്, ഒരു ഹോറിസോണ്ടൽ floating floor കൊണ്ട് ഭാഗിച്ചിരിക്കുന്നു. Indian Kota stones ആണ് ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത്. നീളൻ ജനാലകളും, gable roof കളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നതിനാൽ സൂര്യപ്രകാശം വേണ്ടുവോളം കയറുന്നു.
ഡൈനിങ് ഏരിയ മിനിമൽ ആയി ആണ് ചെയ്തിരിക്കുന്നത്. L-shaped സ്റ്റെയർ കെയ്സ് ഈ ഏര്യയെ ചുറ്റി പോകുന്നു. Cane and ratten weave chair കളും Susan circular ടേബിളുമാണ് ഫർണിച്ചറുകളായി ഉപയോഗിച്ചിരിക്കുന്നത്.
ഒലീവ് ഗ്രീൻ ഷെയ്ഡിൽ നാച്ചുറൽ വുഡിൽ തീർത്തിരിക്കുന്ന ഓപ്പൺ കിച്ചൻ ആണ് ഈ വീടിനുള്ളത്. നിലത്തു black “metro tiles” വിരിച്ചിരിക്കുന്നു.
മാസ്റ്റർ ബെഡ്റൂം ഒരു കാല്പനിക നോവലിലെ എഫെക്ട് ആണ് നൽകുന്നത്. പുറത്തു കായലിലേക്ക് തുറക്കുന്ന ഉഗ്രൻ ജനാലകൾ.
പ്രൗഢമായി ചെയ്തിരിക്കുന്ന ബാത്റൂം. ഇതിനുള്ളിൽ പോലും വുഡ് വർക്ക് വരുന്നത് ലക്ഷ്വറിയെ വിളിച്ചോതുന്നു. പുറത്തെ ആകാശത്തേക് തുറക്കുന്ന skylight സീലിംഗ് ആണ് ഇതിനുള്ളത്.
ഗെസ്റ്റ് റൂമിൽ terracotta ടൈൽസ് ആണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ ബെഡ് ഏര്യയെ ഡ്രസിങ് ഏരിയയിൽ നിന്ന് തിരിച്ചുകൊണ്ടു ഒരു cane and glass പാർട്ടീഷനും വെച്ചിരിക്കുന്നു.
Project area: 6000 sq.ft
Built-up area: 3900 sq.ft
Architecture and Interior Design: Studio TAB @studiotabindia
Principal architects: Rahul Das Menon and Ojas Chaudari