വടക്കൻ കേരളത്തിലെ അനേകം പ്രൗഢഗംഭീരമായ വീടുകളുടെ ശില്പികളാണ് കഴിഞ്ഞ പത്തു വർഷത്തിന് മുകളിലായി വീട് നിർമ്മാണ രംഗത്തുള്ള Iama architects.
ആർകിട്ടകച്ചുറൽ പ്ലാനിങ്, 3D വിഷ്വലൈസിങ്, ഇന്റീരിയർ ഡിസൈനിങ്, ലാൻഡ്സ്കേപ്പ് ഡിസൈനിങ് എന്നിവയാണ് Iama architects ന്റെ പ്രധാന സർവീസുകൾ. ഇതിന് പുറമെ കുറച് വർഷങ്ങൾക്ക് മുൻപ് വീട് നിർമ്മാണം കൂടെ ഏറ്റെടുക്കുന്നതിനായി Iama Projects ഉം തുടങ്ങി.
ഇന്ന് പ്ലാനിങ് മുതൽ നിർമ്മാണവും, ഇന്റീരിയർ ഡിസൈനിങ്ങും ഉൾപ്പടെ, ഒടുവിൽ ചാവി കൈ മാറുന്ന വരെയുള്ള എല്ലാം Iama-യിലൂടെ സാധിക്കുന്നു.
വീടുകൾ, കൊമേഴ്ഷ്യൽ സ്‌പെയ്‌സസ്, റിസോർട്ടുകൾ തുടങ്ങി ആരാധനാകേന്ദ്രങ്ങളുടെ നിർമ്മാണം വരെ ഈ പത്ത് വർഷത്തെ Iama-യുടെ പോർട്ട്ഫോളിയോയിൽ ഭദ്രം.
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ സർവീസുകളും ഒരു കുടക്കീഴിൽ നല്കാനാവണം എന്നതാണ് Iama യുടെ ലക്ഷ്യം.
അതുപോലെ തന്നെ ഒട്ടും ആവർത്തിക്കപ്പെടാതെ ഓരോ പ്രോജക്ടും clients ന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് ചെയ്യുകയും ഓരോന്നിനും ഓരോ വ്യത്യസ്തമായ തന്മയത്വം നിലനിർത്താനുമാണ് ശ്രമം.
ഡിസൈനിങ് തുടങ്ങി, നിർമാണവും, ഇന്റീരിയർ വർക്കുകൾക്കും പുറമെ, എല്ലാ വിധ പേർമിറ്റുകളുടെ കാര്യവും Iama ഇന്ന് ഏറ്റെടുക്കുന്നു. നിർമ്മാണ ഘട്ടത്തിൽ എല്ലാ വിധ പരിസ്‌ഥിതി/ആരോഗ്യ സംബന്ധമായ നിയമങ്ങൾ പാലിക്കാൻ സൂപ്പർവൈസർമാർക്ക് പ്രത്യേക പരിശീലനവും നൽകുന്നു.
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് എല്ലാ ആവശ്യങ്ങളും, Iama യിൽ തുടങ്ങി തീരണം എന്ന കണ്സെപ്റ്റിൽ ആണ് ഈ അപ്രോച്.
Charging and compensation
As Per project
ഓരോ പ്രോജക്റ്റിന്റെയും തുടക്കം തന്നെ വ്യക്തമായ ബഡ്ജറ്ററി ചർച്ചകൾ വെക്കുകയും, നിശ്ചയിച്ച ബഡ്ജറ്റിൽ തന്നെ നിർത്താൻ കണിശമായി ശ്രമിക്കുകയും ചെയ്യുന്നു.
വീട്ടുടമ തന്നെ രാജാവ്!
Clients നെ വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും കൂടെ കൂട്ടിയുള്ള രീതിയാണ് ഇവർ അവലംബിക്കുന്നത്. വീടിന്റെ ഓരോ ഡിസൈൻ വശങ്ങളും ഉപഭോക്താക്കൾക്ക് എളുപ്പം മനസിലാക്കി കൊടുക്കാൻ ഇന്ന് അതി നൂതനമായ വിഷ്വലൈസേഷൻ ടെക്നിക്കുകൾ സഹായകമാകുന്നു.
3d വിഷ്വലൈസേഷൻ കൊണ്ട് ഇന്ന് വീടിന്റെ എല്ലാ കോണുകളും തന്നെ നിർമ്മാണത്തിന് മുന്നേ കാണിച്ചുകൊടുക്കാൻ സാധിക്കുന്നതാണ്. ഗൂഗിൾ “സ്കെച്ചി”ലാണ് ഇന്ന് ഡ്രോയിങ്‌സ് എല്ലാം തന്നെ തയ്യാറാകുന്നത്.
പ്ലാനിങ്ങിന്റെ ഓരോ ഘട്ടത്തിലും ഉപഭോക്താവിന്റെ അഭിരുചി വ്യകതമായി ഉൾപെടുത്തികൊണ്ടാണ് ഒടുവിലത്തെ ഡിസൈൻ ഫിക്സ് ചെയുന്നത്.
വർഷങ്ങൾ കൊണ്ട് നേടിയെടുത്ത വിശ്വാസ്യത!
ഇന്ന് Iama-യുടെ അനേകം ക്ലയന്റ്സിൽ ഭൂരിഭാഗം പേരും മുന്നത്തെ സംതൃപ്തരായ കസ്റ്റമേഴ്സിന്റെ റെഫറൽസ് വഴി വന്നതാണ് എന്നത് ഫൗണ്ടേഴ്‌സ് Muhammad Anees-ഉം and Irfan N K യും അഭിമാനത്തോടെ പറയുന്നു.
അവരുടെ അഭിപ്രായത്തിൽ ഇന്ന് വീട് നിർമ്മാണ മേഖലയിൽ പ്രൊഫഷണൽസ് ഏറെയാണ്. എന്നാൽ ഇതിൽ ഉപഭോക്താവിനു തൃപ്തികരമായ സേവനം കൊടുക്കുന്നവർ കുറവ് മാത്രം.
ഇങ്ങനെ മുൻ വർക്കിൽ അസംതൃപ്തരായി വരുന്ന ക്ലയന്റ്സിന്റെ എണ്ണം കൂടി വരുന്നു. വ്യക്തമായ ആശയവിനിമയത്തിന്റെ അഭാവമാണ് പലപ്പോഴും കാണുന്നത്.
വീട് സ്വപ്നം കാണുന്നവരോടായി…
വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നവരോട് ഇവർക്ക് പ്രധാനമായി പറയാനുള്ളത് ബഡ്ജറ്റിനെ പറ്റി ശ്രദ്ധിക്കാൻ തന്നെയാണ്.
അവരവരുടെ ആവശ്യങ്ങൾ വ്യക്തമായി മനസിലാക്കി അത് ബഡ്ജറ്റുമായി തട്ടിച്ചു നോക്കിയ ശേഷം മാത്രമേ നിർമാണം തുടങ്ങാവു. യഥാർത്ഥ ആവശ്യങ്ങൾ പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. അതിനു ഇട കൊടുക്കരുത്. അഅതുപോലെ ആർകിടെക്റ്സുമായി സുതാര്യമായ ആശയവിനിമയം ഉറപ്പാക്കുക.
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട നിങ്ങളുടെ ആവശ്യങ്ങൾക്ക് Iama architects നെ കോണ്ടാക്ട് ചെയ്യാം:
Contact:
Instagram – https://instagram.com/iama_arch?utm_medium=copy_link
Facebook – https://www.facebook.com/iamaarchitects/
Youtube Channel – https://youtube.com/channel/UCSbUFizVIa-bwDbnylvrGhw
Website – https://iamaarchitects.com/Work.php