പ്രകൃതിരമണീയത തുളുമ്പുന്ന ഫാംഹൗസ് ‘കൾരവ്’.ഫാം ഹൗസ് എന്ന സങ്കല്പത്തെ പാടെ മാറ്റി മറിച്ചു കൊണ്ട് പ്രകൃതി രമണീയത കൊണ്ട് ശ്രദ്ധ ആകർഷിച്ച് പറ്റുകയാണ് അഹമ്മദാബാദിൽ തോൾ നദിക്ക് സമീപമായി സ്ഥിതി ചെയ്യുന്ന ജയേഷ് പട്ടേൽ എന്ന വ്യക്തിയുടെ ‘കൾരവ് ‘ ഫാം ഹൗസ്.
പേര് സൂചിപ്പിക്കുന്നതു പോലെ സദാസമയവും പക്ഷികളുടെ കളകളാരാവങ്ങൾ ചെവിയിൽ മുഴുങ്ങുന്ന പച്ചപ്പ് നിറഞ്ഞ ഈ ഒരു പ്രദേശം ഫാം ഹൗസ് എന്ന ആശയത്തിലേക്ക് മാറ്റിയെടുക്കുമ്പോൾ ജയേഷ് പോലും കരുതി കാണില്ല പച്ചപ്പിന്റെ ഒരു വലിയ സ്വർഗമാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത് എന്ന കാര്യം.
കാഴ്ചയിൽ ആരെയും ആകർഷിക്കുന്ന കൾരവ് എന്ന ഫാം ഹൗസിന്റെ പ്രത്യേകതകൾ മനസിലാക്കാം.
പ്രകൃതിരമണീയത തുളുമ്പുന്ന ഫാംഹൗസ് കൾരവ് വിശേഷങ്ങൾ ഇവയെല്ലാമാണ്.
പ്രകൃതി കനിഞ്ഞു നൽകുന്ന എല്ലാ ഭംഗിയും ഒത്തൊരുമിച്ച് കാണാൻ സാധിക്കുന്ന ഒരു ഫാം ഹൗസ് ആണ് കൾരവ്.
ഒറ്റ നോട്ടത്തിൽ ഒരു റിസോർട്ടിന്റെ പ്രതീതിയാണ് ഉളവാക്കുന്നത് എങ്കിലും പൂർണ്ണമായും ഇക്കോ ഫ്രണ്ട്ലി ആയാണ് ഫാം ഹൗസ് നിർമ്മിച്ചിട്ടുള്ളത്.പച്ചപ്പും പക്ഷികളും ജലാശയങ്ങളും നിറഞ്ഞ ഈ ഫാം ഹൗസ് ആരുടെയും മനം കവരുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
ചുറ്റും പച്ചപ്പിന്റെ ഭംഗി എടുത്ത് കാട്ടുന്ന ഫാം ഹൗസിൽ ജാപ്പനീസ് നിർമ്മാണ ടെക്നോളജിയിലെ മിയാവകി എന്ന ആശയമാണ് പ്രാവർത്തികമാക്കിയിട്ടുള്ളത്.
സാധാരണ മണ്ണിൽ ചെടികൾ വളരുന്നതിനേക്കാൾ കൂടുതൽ ശക്തമായി ഇവിടെ ചെടികൾ വളരുന്നതു കൊണ്ടു തന്നെ പച്ചപ്പിന് യാതൊരു കുറവുമില്ല.
വീടിന്റെ ഫ്ലോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത് കോട്ട സ്റ്റോൺ, സ്റ്റെയർ കേസിന് റീസൈക്കിൾ ചെയ്ത തടിക്കഷണങ്ങൾ, മേൽക്കൂരയ്ക്ക് വേണ്ടി സ്റ്റീൽ എന്നിവയാണ്.
വീടിനകത്ത് ഉപയോഗിക്കുന്ന വെള്ളം റീസൈക്കിൾ ചെയ്ത് ചുറ്റും വച്ചു പിടിപ്പിച്ചിരിക്കുന്ന ചെടികൾക്ക് നനയ്ക്കാനായി ഉപയോഗപ്പെടുത്തുന്നു.
വീടിന്റെ മറ്റൊരു വലിയ പ്രത്യേകത ഇവിടെ ഉപയോഗപ്പെടുത്തുന്ന കറണ്ട് പൂർണമായും സോളാർപാനൽ ഉപയോഗപ്പെടുത്തിയാണ് വർക്ക് ചെയ്യുന്നത്.
അതുകൊണ്ടു തന്നെ ഉയർന്ന തോതിലുള്ള കറന്റ് ബില്ലിനെയും പേടിക്കേണ്ട ആവശ്യം വരുന്നില്ല. ചെടികളുടെ സംരക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നത് അടുക്കള, ബാത്റൂം എന്നിവിടങ്ങളിൽ നിന്നും റീസൈക്കിൾ ചെയ്തെടുക്കുന്ന വെള്ളമാണ്, ഇതേ വെള്ളം തന്നെയാണ് കുളം നിറയ്ക്കുന്നതിന് വേണ്ടിയും ഉപയോഗപ്പെടുത്തുന്നത്.
നിർമ്മാണ രീതി
പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത രീതിയിൽ മെറ്റീരിയലുകൾ റീസൈക്കിൾ ചെയ്തും, സോളാർ എനർജി ഉപയോഗപ്പെടുത്തിയും നിർമ്മിച്ചിട്ടുള്ള കൾരവ് പരമ്പരാഗത നിർമ്മാണ ശൈലിക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളത്.
പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന കൊത്തുപണികൾ വീടിന്റെ പ്രവേശന കവാടം കൂടുതൽ ഭംഗിയാക്കിയിരിക്കുന്നു.
വീടിന്റെ ഭിത്തി നിർമ്മിക്കാനായി കളിമൺ പ്ലാസ്റ്ററിംഗ് രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഇവ കാഴ്ചയിൽ ഭംഗി നൽകുകയും അതേസമയം വീട്ടിനകത്ത് കൂടുതൽ തണുപ്പ് നില നിർത്തുകയും ചെയ്യുന്നു.
ഫാം ഹൗസിന്റെ പേരിന് പ്രാധാന്യം നൽകുന്നതു പോലെ പക്ഷികൾക്ക് കൂടുതൽ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനായി മുറ്റത്തിന്റെ നടുക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന വേപ്പ് മരത്തിൽ ഒരു ഏവിയറി സജ്ജീകരിച്ച് നൽകിയിരിക്കുന്നു.
ഇവിടെ ഇരുന്നു കൊണ്ട് പക്ഷികൾക്ക് ഭക്ഷണം തേടാനും വെള്ളം കുടിക്കാനും കൂട്ടു കൂടാനുമുള്ള സാഹചര്യം ഒരുങ്ങുന്നു.മാത്രമല്ല പക്ഷികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയിൽ കെട്ടിയടച്ച രീതി ഒഴിവാക്കിയിട്ടുമുണ്ട്.
വീടിന്റെ ചുറ്റുമായി തന്നെ ഏകദേശം 250 മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. വീടിനകത്തേക്ക് ആവശ്യത്തിന് തണുപ്പ് എത്തിക്കാൻ ഈയൊരു കാര്യം മാത്രം മതിയാകും.
അതിശയിപ്പിക്കുന്ന മറ്റു കാഴ്ചകൾ
ഒരു ഫാം ഹൗസ് എന്ന ആശയത്തെ പാടെ മാറ്റി മറിച്ചു കൊണ്ട് ഒഴിവ് സമയങ്ങളിൽ വിശ്രമിക്കാനുള്ള ഒരിടം എന്ന രീതിയിലാണ് കൾരവിനു പ്രാധാന്യമേറുന്നത്. രണ്ട് നിലകളിൽ ആയാണ് വീട് നിർമ്മിച്ചിട്ടുള്ളത്.
ഇതിൽ താഴത്തെ നില ഒരു ആക്ടിവിറ്റി ഏരിയ എന്ന രീതിയിലും മുകളിലത്തെ നില ലോഞ്ച് ഏരിയ എന്ന രീതിയിലും സജ്ജീകരിച്ച് നൽകിയിരിക്കുന്നു.
പച്ചപ്പിനും പ്രകൃതിക്കും കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള കൾ രവ് എന്ന വീട് നിർമ്മിച്ചത് വിപുൽ പട്ടേൽ എന്ന ആർക്കിടെക്റ്റിന്റെ സഹായത്തോടെയാണ്.
3000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടിന്റെ മുഴുവൻ പണിയും പൂർത്തിയായത് 2020 ലാണ്.
കണ്ണിന് കുളിർമയും, മനസിന് സന്തോഷവും പ്രധാനം ചെയ്യുന്ന കൾരവ് എന്ന ഫാം ഹൗസിന്റെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.
പ്രകൃതിരമണീയത തുളുമ്പുന്ന ഫാംഹൗസ് കൾരവ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ അതിശയോക്തിയില്ല.