വാതിൽ വസ്തുക്കൾ: Wood Plastic Composite (WPC) ഡോറുകളെ പറ്റി അറിയേണ്ടതെല്ലാം

ഒരുകാലത്ത് വീടിൻറെ മുൻവാതിൽ എന്നു പറയുന്നതും അതിൻറെ ഡിസൈനും അതിനായി ഉപയോഗിക്കുന്ന തടിയും എല്ലാം ഒരു വീടിൻറെ പ്രൗഢിയെ കൂടി സൂചിപ്പിക്കുന്നത് ആയിരുന്നു

അതുപോലെതന്നെ നമ്മുടെ വീടിൻറെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് പലതരം വാതിലുകളും അതുപോലെതന്നെ ജനാലകളും. ഈ അടുത്തുള്ള കാലഘട്ടം വരെയും എല്ലാ രീതിയിലുള്ള കട്ടകളും ജനലുകളും വാതിലുകളും നമ്മൾ പലതരം മരത്തടികൾ കൊണ്ട് തന്നെയാണ് ഉണ്ടാക്കിയിരുന്നത്.

എന്നാൽ ഈ കഴിഞ്ഞ ഒരു ദശകമായി അനവധി മറ്റ് മെറ്റീരിയലുകൾ കൂടി ഈ മേഖലയിലേക്ക് വന്നിട്ടുണ്ട്. PVC ഡോറുകൾ ഇവയിൽ സാരമായ ഖ്യാതി ലഭിച്ച ഒന്നാണ്. 

അങ്ങനെയുള്ള മറ്റൊരു നൂതന ഓപ്ഷനെ പറ്റിയാണ് ഈ ലേഖനം സംസാരിക്കുന്നത് – WPC അഥവാ Wood Polymer Composite. താരതമ്യേന പുതിയതായ ഈ മെറ്റീരിയൽ നെ പറ്റി കൂടുതലറിയാൻ വായിക്കൂ:

Wood Polymer Composite DOORS

സിന്തറ്റിക് പ്ലാസ്റ്റിക് പോളിമറുകളും വുഡൻ ഫൈബറുകളും ചേർത്തുണ്ടാക്കുന്ന ഒരു കോംപസിറ്റ് മെറ്റീരിയലാണ് ആണ് WPC.

മരത്തടിയെ അപേക്ഷിച്ച് ജനലുകൾക്കും വാതിലുകൾക്കും ഏറെ യോജിച്ച, ചിലവുകുറഞ്ഞ ഒരു ഓപ്ഷൻ തന്നെയാണ് ഇത്.

indiamart

ഇത് വാട്ടർപ്രൂഫ് ആണ്. അതിനാൽ തന്നെ ഈർപ്പം കൊണ്ട് ഉണ്ടാകുന്ന കേടുപാടുകൾ ഇതിനെ വലിയ കാലയളവിലേക്കു ബാധിക്കുന്നില്ല. അതിനാൽ തന്നെ ഇത് ബാത്റൂം ഡോറുകൾക്ക് അനുയോജ്യമാണ് എന്ന് മനസ്സിലാക്കാമല്ലോ.

ഈർപ്പത്തിൽ നിന്ന് സംരക്ഷണം തരുന്ന പോലെ തന്നെ ഈ വസ്തുവിന് ചിതലുകളുടെ ആക്രമണം ഒട്ടും തന്നെ ബാധിക്കുകയില്ല

സാധാരണ പിവിസി ഡോറുകൾ പോലെയല്ല, ഇവ തടിയുടെ ഫൈബറുകൾ  കൂടി ചേർന്നതായതുകൊണ്ട് നല്ല ഫിനിഷിങ്ങും കാഴ്ചഭംഗിയുമാണ്. അതിനാൽ തന്നെ ഇവ മെയിൻ ഡോറുകൾക്കും കിച്ചൻ ഡോറുകൾക്കും അത്യുത്തമമാണ്.

ഇവ ഇന്ന് മാർക്കറ്റിൽ ലഭ്യമായ ഘനങ്ങൾ എന്നുപറയുന്നത്: 28 mm,30 mm upto 35 mm.

അതുപോലെതന്നെ ഇതിൽ നമുക്ക് ഇഷ്ടമുള്ള ഡിസൈനുകളും ടെക്സ്ചറുകളും ഇഷ്ടാനുസരണം കൊടുക്കാം എന്നുള്ളത് മറ്റൊരു വലിയ പ്രത്യേകതയാണ്.

ചിലവ് കാര്യങ്ങൾ എങ്ങനെ? ( ഏകദേശ വില വിവരണം)

കട്ടിള ഉൾപ്പെടെയുള്ള ഒരു മെയിൻ ഡോർ WPC വച്ച് ചെയ്തെടുക്കാൻ ഏകദേശം,

Main door with frame – Rs. 25000 to 30000/-

കട്ടിള ഉൾപ്പെടെ ബെഡ്റൂമിലെ ഡോർ ചെയ്തെടുക്കാൻ ഏകദേശം,

Bedroom door with frame – Rs. 13000/-

ടോയ്ലറ്റ് ഡോർ കട്ടിള സഹിതം ചെയ്യാൻ,

Toilet door with frame – Rs. 10000/-

indiamart

കുറവുകൾ 

തടിയെ അപേക്ഷിച്ച് ഉയർന്ന താപത്തോട് ഈ മെറ്റീരിയൽ കാണിക്കുന്ന പ്രതിരോധം കുറവാണ്.

മരത്തടിയോട് അല്ലാതെ മറ്റ് പോളിമർ ഡോർ വസ്തുക്കളോട് താരതമ്യം ചെയ്താൽ WPC ക്ക് വില കൂടുതലാണ്.