മോഡേൺ ഇന്റീരിയറും ട്രഡീഷണൽ വീടുകളും.പഴമ നിലനിർത്താൻ ഇഷ്ടപ്പെടുന്ന മിക്ക ആളുകളും പഴയ വീടുകൾ പൊളിച്ചു മാറ്റാൻ താല്പര്യപ്പെടുന്നില്ല.
അതു കൊണ്ടുതന്നെ പഴയ വീടിന് ചെറിയ മാറ്റങ്ങൾ വരുത്തി എങ്ങിനെ പുതുമ കൊണ്ടു വരാം എന്നതാണ് പലരും അന്വേഷിക്കുന്ന കാര്യം.
ചെറിയ രീതിയിലുള്ള മാറ്റങ്ങൾ ട്രഡീഷണൽ വീടുകളിൽ ചെയ്താൽ പഴമ നിലനിർത്തിക്കൊണ്ടുള്ള മോഡേൺ വീടുകളായി മാറും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.
എന്നാൽ അതിനായി കൃത്യമായ പ്ലാനിങ് ആവശ്യമാണ് എന്ന് മാത്രം.
നൊസ്റ്റാൾജിയ വിളിച്ചോതുന്ന വീടുകൾ മോഡേൺ രീതിയിൽ ചെയ്തെടുക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം ഇന്റീരിയറിൽ നടത്താവുന്ന പരീക്ഷണങ്ങൾ തന്നെയാണ്.
ഇപ്പോഴാണെങ്കിൽ ട്രഡീഷണൽ വീടുകളും മോഡേൺ ഇന്റീരിയറും ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്.
പഴയ ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ എന്നിവയിലേക്കെല്ലാം മടങ്ങി പോകാനുള്ള തത്ര പാടിലാണ് മിക്ക ആളുകളും.
നടു മുറ്റങ്ങൾക്ക് പകരം കോർട്ട്യാർഡ്, വെട്ടു കല്ലിനു പകരം ജാളി ബ്രിക്കുകൾ എന്നിങ്ങനെ പല പരീക്ഷണങ്ങളാണ് മോഡേൺ വീടുകളിൽ പഴമ നിലനിർത്താനായി പലരും ചെയ്തു കൊണ്ടിരിക്കുന്നത്.
ചെറിയ ചില മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് പഴയ വീടിന് യാതൊരുവിധ മാറ്റവും വരാതെ ഒരു വീടിനെ മോഡേണാക്കി മാറ്റാനുള്ള ചില വിദ്യകൾ മനസിലാക്കാം.
മോഡേൺ ഇന്റീരിയറും ട്രഡീഷണൽ വീടുകളും.
പഴയ വീടുകളിൽ പുതുമ കൊണ്ടു വരുന്നതിനായി ആദ്യം ചെയ്യാവുന്ന കാര്യം ഫ്ലോറിങ് രീതി മാറ്റുക എന്നതാണ്.
പൂർണമായും മോഡേൺ രീതി ഉപയോഗപ്പെടുത്താതെ വുഡൻ ടൈലുകൾ, ഓക്സൈഡ് ഫ്ലോറിങ് എന്നിവ പരീക്ഷിക്കുകയാണ് എങ്കിൽ അവപ്രത്യേക ഭംഗി നൽകുമെന്ന് മാത്രമല്ല കാഴ്ചയിൽ പഴമ നിലനിർത്തുകയും ചെയ്യുന്നു.
പഴയ നടുമുറ്റം പേവിങ് സ്റ്റോണുകൾ ഉപയോഗപ്പെടുത്തി കൂടുതൽ ഭംഗിയാക്കാം. അതോടൊപ്പം കുറച്ച് ആർട്ടിഫിഷ്യൽ ഗ്രാസ് കൂടി നൽകിയാൽ നാച്ചുറൽ ലുക്ക് ലഭിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. കോർട്ടിയാഡിന് ചുറ്റുമായി ഇൻഡോർ പ്ലാന്റുകൾ സ്ഥാപിച്ചു നൽകാം.
ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ
പഴയ ശൈലി പൂർണ്ണമായും എടുത്ത് കളയാതെ ലൈറ്റ് നിറങ്ങളിലുള്ള പെയിന്റ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.ലിവിങ് ഏരിയയിൽ ടിവി യൂണിറ്റിനോട് ചേർന്ന് വാൾപേപ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ ക്ലാസിക് ഡിസൈൻ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ജനലുകൾക്ക് വേണ്ടി കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ബ്ലൈൻഡ്സ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. കൃത്രിമ പ്രകാശത്തിന് വലിയ പ്രാധാന്യം നൽകാതെ നാച്ചുറൽ ലൈറ്റ് തിരഞ്ഞെടുക്കുന്നതാണ് പഴമ നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല രീതി. പാർട്ടീഷൻ ചെയ്യേണ്ട സ്ഥലങ്ങളിൽ ഫോൾഡബിൾ ഗ്ലാസ് പാർട്ടീഷൻ നൽകുകയാണെങ്കിൽ ഒരു മോഡേൺ ലുക്ക് ലഭിക്കും.
ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ക്ലാസിക് ഇറ്റാലിയൻ ടൈപ്പ് ഫർണിച്ചറുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ പഴമയും പുതുമയും ഒരേ രീതിയിൽ നിലനിർത്തുന്നതിന് സഹായിക്കും. ബെഡ്റൂമുകളുടെ ഇന്റീരിയർ ചെയ്യുമ്പോഴും ചുമരുകളിൽ വാൾപേപ്പറുകൾ നൽകുന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്.പഴയ വീടുകളിൽ വാഷ് ഏരിയ വീട്ടിനകത്തു നൽകുന്നത് കുറവായതു കൊണ്ട് തന്നെ ഡൈനിങ് ഏരിയ യോട് ചേർന്നുള്ള ഒരിടം അതിനായി കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവിടെ മോഡേൺ രീതിയിലുള്ള ക്ലാഡിങ് വർക്കുകൾ, ഇറ്റാലിയൻ മാർബിൾ എന്നിവ പതിക്കാം. വാഷ് ബേസിൻ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പുതിയ മോഡൽ തന്നെ നോക്കി തിരഞ്ഞെടുക്കാം.
അടുക്കള ഒരുക്കുമ്പോൾ
പഴയ വീടുകളെ പുതിയ രീതിയിലേക്ക് മാറ്റുമ്പോൾ ഏറ്റവുമധികം ശ്രദ്ധ നൽകേണ്ട ഭാഗം അടുക്കള തന്നെയാണ്. പഴയ രീതിയിൽ ഉള്ള അടുക്കളയെന്ന സങ്കല്പത്തെ പാടെ മാറ്റിമറിക്കുന്ന രീതിയാണ് ഇന്നത്തെ അടുക്കളക്ക് ഉള്ളത്.പുകയുന്ന അടുപ്പുകൾക്ക് പകരം പുകയില്ലാത്ത അടുപ്പുകൾ, ഹോബ്, കിച്ചൻ കൗണ്ടർ എന്നിവയെല്ലാം മോഡേൺ ട്രെൻഡുകളിൽ ഉൾപ്പെടുന്നു. മാത്രമല്ല ഓപ്പൺ കിച്ചൻ, ഐലൻഡ് കിച്ചൻ എന്നിങ്ങനെ അടുക്കള സങ്കല്പം ആകെ മാറി മറിഞ്ഞിരിക്കുന്നു.
കബോർഡുകൾ നിർമ്മിക്കുമ്പോൾ സിന്തറ്റിക് PVC ബോർഡ് ഉപയോഗപ്പെടുത്താവുന്നതാണ്. വുഡൻ ഫിനിഷ് മെറ്റീരിയൽ ഉപയോഗപ്പെടുത്തുമ്പോൾ അവ പഴമയും പുതുമയും നില നിർത്തിക്കൊണ്ട് ഒരു പ്രീമിയം ലുക്ക് വീടിന് നൽകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
മോഡേൺ ഇന്റീരിയറും ട്രഡീഷണൽ വീടുകളും പലരും ആഗ്രഹിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾക്ക് കൂടി ശ്രദ്ധ നൽകാം.