പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് വീട് .നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്ന ഒരു വീട് വേണം എന്നതായിരിക്കും മിക്കവരുടെയും ആഗ്രഹം.
മുൻകാലങ്ങളിൽ വീടിനോടു ചേർന്ന് തന്നെ നല്ല രീതിയിൽ പച്ചപ്പ് ഉള്ളതിനാൽ വീട്ടിനകത്തേക്ക് ആവശ്യത്തിന് ശുദ്ധവായു ലഭ്യത ഉറപ്പു വരുത്താൻ സാധിച്ചിരുന്നു.
എന്നാൽ പൂർണ്ണമായും പച്ചപ്പ് നില നിർത്തിക്കൊണ്ട് ഒരു വീട് നിർമ്മിച്ച് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
അതുകൊണ്ടുതന്നെ വീടിന്റെ ഇന്റീരിയറിൽ പച്ചപ്പ് നിറക്കാനായി പല രീതിയിലുള്ള പ്ലാന്റുകൾ സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക ആളുകളും.
വീടിനോട് ചേർന്ന് പാർഷിയോകളും,കോർട്ടിയാഡ്കളും നൽകി വീടിനകത്തേക്ക് പച്ചപ്പ് കൊണ്ടു വരാൻ എങ്ങിനെ സാധിക്കണമെന്ന് വിശദമായി മനസ്സിലാക്കാം.
പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് വീട് നിർമ്മിക്കാം .
വീട്ടിൽ പച്ചപ്പ് നിലനിർത്തുന്നതിനു വേണ്ടി എക്സ്റ്റീരിയർ ഭാഗങ്ങളിൽ നിന്ന് തന്നെ ശ്രദ്ധ നൽകാൻ തുടങ്ങാം.
എക്സ്റ്റീരിയർ വാളിൽ വുഡൻ ഫിനിഷിംഗ് നൽകുന്ന ടൈലുകൾ,ക്ലാഡിങ് നൽകുന്നത് വീട്ടുകാരെ പച്ചപ്പിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഒരു ഭാഗമായി കണക്കാക്കാം.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു പുൽത്തകിടി സെറ്റ് ചെയ്ത് നൽകുകയും, ബാക്കി വരുന്ന ഭാഗം നാച്ചുറൽ സ്റ്റോണുകൾ ഉപയോഗപ്പെടുത്തി ഭംഗിയാക്കുകയും ചെയ്യാം.
നാച്ചുറൽ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഗ്രാസ് പേവിങ് സ്റ്റോണുകളിൽ പടർത്തി നൽകാനായി ഉപയോഗപ്പെടുത്താം. നാച്ചുറൽ ഗ്രാസ് തിരഞ്ഞെടുക്കുന്നത് തന്നെയാണ് കൂടുതൽ അനുയോജ്യം.വീടിന്റെ ഇരുവശങ്ങളിലുമായി അധികം ഉയരത്തിൽ പോകാത്ത ബാംബൂ വച്ചു പിടിപ്പിക്കാവുതാണ്. പച്ചപ്പ് നിറക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ചെടികൾ വാങ്ങി കാടുപിടിച്ച രീതിയിൽ ഗാർഡൻ സെറ്റ് ചെയ്തെടുക്കുക എന്നതല്ല. മറിച്ച് ഭംഗിയിലും,വൃത്തിയിലും നിൽക്കുന്ന രീതിയിൽ ചെടികൾ സെറ്റ് ചെയ്തു നൽകുകയാണ് വേണ്ടത്. വീടിന്റെ റൂഫ് പാർട്ട് മൾട്ടി ബോർഡ് ഉപയോഗിച്ച് കൂടുതൽ ഭംഗിയാക്കി എടുക്കാവുന്നതാണ്.
ഇന്റീരിയറിന് പച്ചപ്പ് നൽകാൻ
വീടിന്റെ ഇന്റീരിയറിന് പച്ചപ്പ് നൽകാനായി ഒരു പാറ്റിയോ, കോർട്ടിയാർഡ് എന്നിവ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. വീട്ടിലേക്ക് ആവശ്യമായ ഹെർബ്കൾ, കാടു പിടിക്കാത്ത ചെടികൾ എന്നിവയെല്ലാം ഇവിടെ സെറ്റ് ചെയ്ത് നൽകാം. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സിറ്റൗട്ടിൽ തന്നെ ഒരു പെബിൾ കോർട്ട്യാർഡ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്.
ലിവിങ് ഏരിയയോട് ചേർന്ന് ഒരു സ്റ്റോൺ വാൾ സെറ്റ് ചെയ്ത് അതിന്റെ സൈഡിലായിയി ഒരു ചെറിയ കോർട്ട്യാർഡ് കൂടി നൽകാവുന്നതാണ്. വീടിന്റെ അകം ഭാഗം പച്ചപ്പ് നിറയ്ക്കാനായി ലൈവ് പ്ലാന്റുകൾ തിരഞ്ഞെടുക്കാം. ക്ലീനിംഗ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ഡൈനിംഗ് ടേബിളിന് മുകളിലായി ഒരു ചെറിയ പ്ലാന്റ് ബോട്ടിൽ സെറ്റ് ചെയ്ത് നൽകാം, ഡൈനിങ് ടേബിളിൽ നിന്നും കിച്ചൻ ഏരിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കോർണറിൽ ആയി ഏതെങ്കിലും ഒരു ലൈവ് പ്ലാന്റ് നൽകാവുന്നതാണ്.വുഡൻ ഫിനിഷിങ് ലഭിക്കുന്ന ഫർണീച്ചറുകൾ തന്നെ വീട്ടിലേക്ക് തിരഞ്ഞെടുക്കാം.ബാത്റൂമുകളിൽ ഒരു പ്രത്യേക ഭാഗം സെറ്റ് ചെയ്ത് അവിടെ പോട്ടുകൾ നൽകാവുന്നതാണ്.
പാറ്റിയോ സ്പേസ് നൽകുമ്പോൾ
ഡൈനിംഗ് ഏരിയയിൽ നിന്നും അടുക്കളയിലേക്ക് പ്രവേശിക്കുന്നതിന് ഇടയിലുള്ള ഭാഗത്ത് ഒരു പാറ്റിയോ സ്പേസ് നൽകാവുന്നതാണ്. ഇവിടെ ആവശ്യമുള്ള ചെടികൾ, ഹെർബ്കൾ എന്നിവയെല്ലാം പോട്ടുകളിൽ വച്ച് നൽകുന്നത് വീടിനകത്ത് പച്ചപ്പു നൽകുന്നതിനു സഹായിക്കും.ഒരു ഓപ്പൺ റൂഫ് നൽകി അവിടെ സ്ലൈഡിങ് റൂഫ് നൽകിയാൽ പകൽ സമയത്തും മറ്റും ആവശ്യത്തിന് വെളിച്ചം ലഭിക്കും.ഇൻഡോർ പാം പോലുള്ള ചെടികൾ പാറ്റിയോ, കോർട്ടിയാഡ് ഭാഗങ്ങളിൽ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.
പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് ഒരു വീട് നിർമ്മിക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാവുന്നതാണ്.