വീട് പണിയുമ്പോൾ പ്രായമായ പൗരന്മാരെ എങ്ങനെ പരിഗണിക്കാം

image courtesy : onmanorama

ഈ വലിയ ലോകത്തെ നമുക്ക്‌ പഠിപ്പിച്ചു തന്ന നമ്മുടെ മാതാപിതാക്കളെയും മറ്റ് മുതിര്‍ന്നവരെയും നമ്മള്‍ക് ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കുകയില്ല.നമ്മള്‍ വീട് വയ്ക്കുമ്പോള്‍ അവർക്ക് വേണ്ടി എന്ത് സൗകര്യം വേണമെങ്കിലും ഒരുക്കി കൊടുക്കേണ്ടത് നമ്മുടെ കടമയാണ്.എന്തൊക്കെ അവർക്ക് വേണ്ടി ഒരുക്കണം എന്ന് മനസിലാക്കാം

കയറി വരുന്നത് മുതൽ നമുക്ക് ഒന്നു നോക്കിയാലൊ…

1

image courtesy : istock

Gate അവർക്ക് തുറക്കാവുന്ന വലുപ്പത്തിലാക്കുക, sliding Gate ഒഴിവാക്കുക, Budget ഉള്ളവർ Automatic Gate ആക്കുക, മഴയുള്ളപ്പോഴും മറ്റും Gate അടയ്ക്കാൻ പോകുമ്പോഴുള്ള ബുദ്ധിമുട്ടും, മഴ നനഞ്ഞ് ഒരു ചെറിയ പനിയിൽ തുടങ്ങി സംഗതി വഷളാകുന്നത് ഒഴിവാക്കുക.

2

MU health care

മുറ്റത്ത് interlock ഇട്ടിട്ടുണ്ടെങ്കിൽ അതിൽ ചുരുങ്ങിയത് നടക്കുന്ന വഴിയെങ്കിലും പായലും വഴുക്കലും ഇല്ലാതിരിക്കാൻ regularly clean ചെയ്യുക.

3

seniority

വീട്ടിലേക്ക് കയറുന്ന പടികളുടെ ഒരു സൈഡ് hand rail കൊടുക്കുക.sit out ലേക്ക് കയറാൻ Step നോട് ഒപ്പം തന്നെ ചരിച്ച് റാംപ് കൊടുക്കുക.

4

Portico യിലോ വരാന്തയിലോ പ്രായമുള്ളവർ ഇരിക്കുന്നതിനുത്തായി ഹുക്കിൽ നിന്നും decorative chain കൊടുക്കുക ,കണ്ടാൽ ID യുടെ ഭാഗമാണെന്ന് തോന്നുകയും എന്നാൽ അത്യാവശ്യത്തിന് അവർക്ക് പിടിച്ച് എഴുന്നേൽക്കാൻ പറ്റുന്നവയാവണം.

5

കഴിയുന്നതും Portico,Living room,അവരുടെ Bed room,Dining,അടുക്കള എന്നിവയുടെ floor level ഒരേ നിരപ്പായി design ചെയ്യുക, വീടിനകത്തുള്ള സ്റ്റെപ്പ് കയറ്റം ഒഴിവാക്കാം.

6

Main door ൽ door viewer ഓ door നോട് ചേർന്ന് ചെറിയ full height fixed window ഘടിപ്പിക്കുക, calling bell അടിച്ചാൽ ആരാണെന്ന് അറിഞ്ഞതിന് ശേഷം മാത്രം തുറക്കാൻ അവരെ ഓർമ്മിപ്പിക്കുക.

7

രണ്ടു നില പണിയുന്നവർ കഴിയുന്നതും രണ്ട് Bedroom താഴെ പണിയുക, ഒരു Bedroom മാത്രം താഴെ ആയാൽ അവർ ഒറ്റയ്ക്കായിപ്പോകും. രാത്രിയിൽ തൊട്ടടുത്ത മുറിയിൽ മക്കൾ ഉണ്ട് എന്ന തോന്നൽ അവരിൽ ഉണ്ടാക്കുന്ന സുരക്ഷിത ബോധം ചെറുതാവില്ല!

അവരുടെ Bed ന് അടുത്ത് ഒരു emergency calling bell കൊടുക്കുക.ഒരു Master Switch കൊടുക്കുക ആ Switch ഇട്ടാൽ വീട്ടിനുള്ളിലെയും പുറത്തെയും അത്യാവശ്യ ലൈറ്റ് എല്ലാം കത്തണം.

8

ചെറിയൊരു refrigerator ന്റെ Provision കൊടുക്കുക, അതിൽ സൂക്ഷിക്കേണ്ട മരുന്നുകൾ അടുക്കളയിലെ ഫ്രിഡ്ജിൽ വെക്കാതിരിക്കുക, നിങ്ങൾ അവര് വെച്ച മരുന്ന് അടുക്കള items കൈകാര്യം ചെയ്യുന്നതിനിടയിൽ സ്ഥാനം തെറ്റിയാൽ അവരുടെ മനസ്സമാധാനം ആകെ പോകും.

9

അവരുടെ മുറിയിൽ കഴിയുന്നതും പൊടി കെട്ടി കിടക്കാൻ സാധ്യതയുള്ള Open shelf ഒഴിവാക്കുക, നാടക സ്റ്റൈലിലുള്ള കർട്ടനുകൾ ഒഴിവാക്കുക,പൊടി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ വലുതായിരിക്കും.

istock

10

വീട്ടിലെ ആഭ്യന്തര കലഹം ഒഴിവാക്കാൻ Budget ഉള്ളവർ അവരുടെ റൂമിൽ ഒരു seperate TV വയ്ക്കുക, നമുക്ക് cricket,foot ball,കുട്ടികൾക്ക് കാർട്ടൂൺ, മുതലായവ കാണണ്ടപ്പോൾ അവർ രണ്ട് പേരും Adjust ചെയ്ത് ഇഷ്ടമുള്ള വാർത്തയും സീരിയലും മാറി മാറി കണ്ടോളും!

11

livspace

Bathroom tiles non slippery ഉപയോഗിക്കുക, wet Area യും Dry Area യും വേർ തിരിക്കുക, ഭിത്തിയിൽ ഉചിതമായ സ്ഥലങ്ങളിൽ ചെറുതും വലുതുമായ handle കൾ പിടിപ്പിക്കുക.ഇരുന്ന് കുളിക്കാൻ പറ്റിയ സംവിധാനം ഒരുക്കുക. അകത്ത് നിന്ന് പൂട്ടിയാലും പുറത്ത് നിന്ന് തുറക്കാൻ പറ്റുന്ന രീതിയിൽ ലോക്ക് ക്രമീകരിക്കുക.

12

സാധാരണ bathroom നേക്കാൾ കൂടുതൽ സ്റ്റോറേജിനുള്ള സ്ഥലം കൊടുക്കുക, അല്ലെങ്കിൽ അവർ അവരുടെ എണ്ണയും, കുഴമ്പും ,കിട്ടുന്ന സ്ഥലത്ത് വെയ്ക്കുകയും (മിക്കവാറും ജനൽ പടിയിൽ) അത് താഴെ വീണ് തെന്നി വീണ് പരുക്കിനുള്ള സാധ്യതയും ഏറെയാണ്.

13

അടുക്കളയിലെ ടൈലുകൾ non slippery ആക്കുക,
kitchen layout കുറച്ച് നടന്ന് കൂടുതൽ Area കൈകാര്യം ചെയ്യുന്ന രീതിയിൽ efficient ആയി design ചെയ്യുക.

content courtesy : അഭിലാഷ് സത്യൻ