ബെഡ്റൂമിലേക്ക് മെത്ത തിരഞ്ഞെടുക്കുമ്പോൾ.ഒരു ദിവസത്തെ തിരക്ക് മുഴുവൻ അവസാനിപ്പിച്ച് വിശ്രമിക്കാൻ ഓടിയെത്തുന്ന സ്ഥലമാണ് ബെഡ്റൂം.
മാത്രമല്ല ഏതൊരു വ്യക്തിയെ സംബന്ധിച്ചും സുഖനിദ്ര യാണ് ആരോഗ്യത്തിന്റെ പ്രധാന മുഖ മുദ്ര.
അതുകൊണ്ട് തന്നെ ബെഡ്റൂമിലേക്ക് ആവശ്യമായ മെത്തകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.
പണ്ടു കാലത്ത് വീടുകളിൽ പ്രധാനമായും മെത്തകൾ തയ്യാറാക്കിയിരുന്നത് വീട്ടിൽ തന്നെ ഉണ്ടാകുന്ന മരത്തിൽ നിന്നും പഞ്ഞി കായകൾ പൊട്ടിച്ച് പഞ്ഞി ക്ലീൻ ചെയ്ത ശേഷം ആവശ്യമുള്ള അളവിൽ സ്റ്റിച്ച് ചെയ്തെടുക്കുന്ന കവറുകളിൽ സ്റ്റഫ് ചെയ്താണ്.
കൃത്യമായ അളവിൽ എല്ലാ ഭാഗത്തേക്കും പഞ്ഞി സ്റ്റഫ് ചെയ്ത് നിർമ്മിക്കുന്ന കിടക്കകളിൽ നിന്നും ഓരോ വർഷത്തിലും പഴയ പഞ്ഞി പുറത്തെടുത്ത് പുതിയത് നിറച്ച് നൽകിയിരുന്നു.
എന്നാൽ ഇന്ന്കാലം മാറി,റെഡിമേഡ് മെത്തകൾ വിപണി അടക്കി വാഴുന്ന കാലത്താണ് നാം ജീവിക്കുന്നത്.
അതുകൊണ്ടുതന്നെ കുറഞ്ഞവിലയിൽ മെത്തകൾ ലഭിക്കുമ്പോൾ ഒന്നും നോക്കാതെ അവ വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വരുന്ന അവസ്ഥയാണ് ഉള്ളത്.
മെത്തകൾ വാങ്ങുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അല്ലെങ്കിൽ അവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരെ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
ബെഡ്റൂമിലേക്ക് ആവശ്യമായ മെത്തകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.
ബെഡ്റൂമിലേക്ക് മെത്ത തിരഞ്ഞെടുക്കുമ്പോൾ.
വീട് നിർമ്മിക്കുമ്പോൾ വാങ്ങിവെച്ച മെത്തകൾ ജീവിതകാലം മുഴുവൻ ഉപയോഗിക്കുക എന്ന രീതി ശരിയായ പ്രവണതയല്ല.
മറ്റ് ഏത് വസ്തുക്കൾ പോലെയും മെത്തകൾക്കും ഒരു എക്സ്പയറി ഡേറ്റ് നിശ്ചയിച്ചിട്ടുണ്ട്.
അത് കഴിഞ് ഉപയോഗപ്പെടുത്തുന്ന മെത്തകൾ പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
മാത്രമല്ല ഓരോ ബെഡ്റൂമിന്റെയും വലിപ്പത്തിന് അനുസരിച്ച് വേണം കിടക്ക തിരഞ്ഞെടുക്കാൻ. കുട്ടികൾക്കുവേണ്ടി മെത്തകൾ തിരഞ്ഞെടുക്കുമ്പോൾ സോഫ്റ്റ് ആയതും അതേസമയം ഹൈറ്റ് കുറഞ്ഞ രീതിയിലും ഉള്ളവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.
മെത്ത ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രായം, ഉയരം എന്നിവക്കെല്ലാം വളരെയധികം പ്രാധാന്യമുണ്ട്.
ശരീര ഭാരം കൂടുതലുള്ള വ്യക്തികൾക്ക് സോഫ്റ്റ് രീതിയിലുള്ള മെത്തകൾ തിരഞ്ഞെടുക്കുന്നതിനു പകരം ഹാർഡ് ടൈപ്പ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.
കൂടുതൽ പേരും ചെയ്യുന്ന അബദ്ധങ്ങൾ
കിടക്ക വാങ്ങാനായി കടകളിൽ പോകുമ്പോൾ ആദ്യം ചോദിക്കുന്നത് വിലയായിരിക്കും.
കാഴ്ചയിൽ ഭംഗി തരുന്ന മെത്തകൾക്ക് പലപ്പോഴും വില കുറവായിരിക്കും എന്നാൽ അവ ക്വാളിറ്റിയുടെ കാര്യത്തിൽ വളരെയധികം പുറകിൽ ആയിരിക്കുമെന്ന കാര്യം മനസ്സിലാക്കുക. വില മാത്രം അടിസ്ഥാനമാക്കിയല്ല കിടക്കകൾ തിരഞ്ഞെടുക്കേണ്ടത്.
മറിച്ച് അവയുടെ ക്വാളിറ്റി അടിസ്ഥാനമാക്കി തന്നെയാണ്.
വീട്ടിൽ നിന്നും മെത്ത വാങ്ങാനായി ഷോപ്പിൽ പോകുമ്പോൾ കട്ടിലിന്റെ അളവ് കൃത്യമായി ടേപ്പ് ഉപയോഗിച്ച് എടുത്ത ശേഷം അതേ അളവിലുള്ള മെത്തകൾ വാങ്ങി കൊണ്ടു വന്നില്ലെങ്കിൽ പിന്നീട് അവ സെറ്റ് ചെയ്യാൻ സാധിക്കണമെന്നില്ല. കേൾക്കുമ്പോൾ രസകരമായി തോന്നുമെങ്കിലും മെത്ത വാങ്ങുന്നതിനു മുൻപായി അവയിൽ കിടന്നു നോക്കാവുന്നതാണ്. പല പ്രമുഖ കമ്പനികളും ഇത്തരത്തിലുള്ള ഒരു സംവിധാനം ഒരുക്കുന്നുണ്ട്. അതു കൊണ്ട് തന്നെ കിടക്കയിൽ അൽപ നേരം കിടന്നു പരീക്ഷിച്ചു നോക്കി വാങ്ങുന്നതിൽ യാതൊരുവിധ തെറ്റുമില്ല . നടുവേദന പോലുള്ള അസുഖങ്ങൾ അനുഭവിക്കുന്നവർ സാധാരണ രീതിയിലുള്ള കിടക്കക്ക് പകരം മെഡിക്കൽ സപ്പോർട്ട് ലഭിക്കുന്ന കിടക്ക തെരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.
മെത്ത തിരഞ്ഞെടുക്കേണ്ട രീതി
കിടക്കകൾ തിരഞ്ഞെടുക്കുമ്പോൾ അവക്ക് വേണ്ടി മാത്രമുള്ള ഷോപ്പുകളിൽ നിന്നും തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത് . വ്യത്യസ്ത ബ്രാൻഡുകളുടെ മെത്തകൾ താരതമ്യം ചെയ്ത് മികച്ച ക്വാളിറ്റിയെ ഉള്ളത് തിരഞ്ഞെടുക്കാൻ ഇവ സഹായിക്കുന്നു. ക്വാളിറ്റിയിൽ ഉള്ള മെത്തകൾക്ക് 10 വർഷം വരെയാണ് വാറണ്ടി ഉണ്ടായിരിക്കുക.
അതിനിടയിൽ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ കമ്പനിയെ നേരിട്ട് കോൺടാക്ട് ചെയ്യാവുന്നതാണ്. കിടക്കകൾ തിരഞ്ഞെടുക്കുന്ന അതേ പ്രാധാന്യം തലയിണകൾ തിരഞ്ഞെടുക്കുമ്പോഴും നൽകേണ്ടതുണ്ട്. കിടക്കക്ക് അനുസൃതമായി അല്ല തലയിണ തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ കഴുത്തുവേദന പോലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെയ്ക്കും.
ബെഡ്റൂമിലേക്ക് മെത്ത തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾക്ക് കൂടി പരിഗണന നൽകാവുന്നതാണ്.