ബെഡ്റൂമും വാള്‍ പാനലിങ് ഐഡിയകളും.ബെഡ്റൂമുകൾ ഭംഗിയാക്കി അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും.
ഇന്റീരിയർ ഡിസൈനിങ്ങിന്റെ പ്രാധാന്യം വർധിച്ചതോടു കൂടി വ്യത്യസ്ത ഡിസൈനിങ് രീതികളും ബെഡ്റൂമുകളിൽ പരീക്ഷിച്ച് തുടങ്ങി.
ബെഡ്റൂമിന് വ്യത്യസ്തത നൽകാനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച മാർഗ്ഗം പാനലിംഗ് വർക്കുകൾ ചെയ്തു നൽകുക എന്നതാണ്.
വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച് പാനലിംഗ് വർക്ക് ചെയ്യാനായി സാധിക്കും.
ജിപ്സം, ക്‌ളാഡിങ്, വുഡൻ പാനലിംഗ്, വാൾപേപ്പർ ഹൈലൈറ്റ് എന്നിങ്ങനെ ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടാനുസരണം പാനൽ വർക്കുകൾ തിരഞ്ഞെടുക്കാം.
വ്യത്യസ്ത നിറങ്ങളിലും ഡിസൈനിലും സെറ്റ് ചെയ്തെടുക്കാവുന്ന പാനൽ വർക്കുകൾ എങ്ങിനെ വേണമെന്നത് ഓരോരുത്തരുടെയും താല്പര്യങ്ങൾക്ക് അനുസരിച്ച് തീരുമാനിക്കാവുന്നതാണ്.
വ്യത്യസ്ത ബെഡ്റൂം വാൾ പാനലിംഗ് ഐഡിയകൾ മനസ്സിലാക്കാം.
ബെഡ്റൂമും വാള്‍ പാനലിങ് ഐഡിയകളും ഇവയെല്ലാമാണ്.
ബെഡ്റൂമുകൾക്ക് ഒരു വ്യത്യസ്തത കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് വാളിൽ നിന്നും തുടങ്ങി സീലിംഗ് വരെ ഡിസൈൻ ചെയ്തു നൽകുന്ന പാനലിംഗ് വർക്കുകൾ തിരഞ്ഞെടുക്കാം.
വൈറ്റ് നിറത്തിലുള്ള വുഡൻ പാനലുകൾ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു ശാന്തമായ അന്തരീക്ഷം ബെഡ്റൂമിനുള്ളിൽ ഒരുക്കി എടുക്കാൻ സാധിക്കും.
മാത്രമല്ല കൂടുതൽ വെളിച്ചവും വിശാലതയും ബെഡ്റൂമുകൾക്ക് വരികയും ചെയ്യും. എപ്പോഴും ഒരു ഫ്രഷ് ലുക്ക് ബെഡ്റൂമിനകത്ത് നില നിർത്താൻ വൈറ്റ് നിറത്തിന് പ്രാധാന്യം നൽകുന്നത് ഗുണം ചെയ്യും.
വുഡ് പാനലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവയ്ക്ക് മുകളിൽ വൈറ്റ് പെയിന്റ് അടിച്ച് ഇത്തരത്തിലുള്ള ഒരു ഫിനിഷിംഗ് കൊണ്ടു വരാൻ സാധിക്കുന്നതാണ്.
സ്ലിം ലൈൻ പാനലുകൾ കൂടുതൽ യോജിക്കുക ഹൈറ്റ് കൂടിയ ഭിത്തികളിൽ നൽകുമ്പോഴാണ്. ബെഡിന്റെ പുറകുവശത്ത് മാത്രം ഹൈലൈറ്റ് ചെയ്തു നൽകുന്ന രീതിയിൽ വുഡൻ ഫിനിഷിംഗിനുള്ള സ്ലിം ലൈൻ പാനലുകൾ നൽകാം.
വെർട്ടിക്കൽ ആയാണ് ഇവ ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു മാജിക്കൽ എഫക്ട് ബെഡ്റൂമുകളിൽ ലഭിക്കുന്നതാണ്.
ഏകദേശം 600mm തിക്ക്നസ്സിലുള്ള വാൾ പാനലുകൾ ആണ് സ്ലിം പാനലുകളിൽ ബെഡ്റൂമുകളിലേക്ക് തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ അനുയോജ്യം.
അതിനോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ബെഡ്റൂമിലെ മറ്റ് ഫർണിച്ചറുകൾ കൂടി അറേഞ്ച് ചെയ്ത് നൽകാം. ജിയോമെട്രിക് പാറ്റേണിൽ വാൾ പാനലുകൾ നൽകുമ്പോൾ ബെഡ്റൂമുകൾക്ക് ഒരു കൂൾ ഫീലിംഗ് ആണ് ലഭിക്കുക.
ഇവയ്ക്ക് പിങ്ക് പോലുള്ള പ്രത്യേക നിറങ്ങൾ കൂടി നൽകുകയാണെങ്കിൽ ബെഡ്റൂം കൂടുതൽ ആകർഷകമാക്കി മാറ്റാനായി സാധിക്കും. ബെഡിന് പുറകു വശത്ത് വരുന്ന വാളിലാണ് കൂടുതലായും പാനലിംഗ് വർക്കുകൾ ചെയ്യുന്നത്.
നാച്ചുറൽ ലുക്കിൽ വാൾപാനലിംഗ് ചെയ്യാൻ.
ഒരു നാച്ചുറൽ ലുക്ക് നൽകിക്കൊണ്ട് വാൾ പാനൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വുഡ് ഫിനിഷിങ്ങിലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി പാനൽ വർക്കുകൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്.
വ്യത്യസ്ത നിറങ്ങളിലും പാറ്റേണിലും ഉള്ള വുഡ് ഫിനിഷ് മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. വുഡ് ഫിനിഷിംഗ് നൽകുന്ന വാൾപേപ്പറുകൾ തിരഞ്ഞെടുക്കുന്നത് വഴി ബെഡ്റൂമുകൾക്ക് കൂടുതൽ ഭംഗി ലഭിക്കും .
കുട്ടികളുടെ ബെഡ്റൂമുകളിൽ പാനൽ വർക്ക് ചെയ്യുമ്പോൾ വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റുകൾ നൽകുന്നത് കൂടുതൽ ആകർഷണത നൽകും.
ബെഡ്റൂമിന്റെ ഇന്റീരിയറിനോട് ചേർന്ന് നിൽക്കുന്ന വ്യത്യസ്ത നിറങ്ങൾ അതിനായി തിരഞ്ഞെടുക്കാം.
ചിലവ് കുറച്ച് പാനലിംഗ് വർക്കുകൾ ഭംഗിയാക്കുന്ന കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് നല്ല ക്വാളിറ്റിയിലുള്ള വാൾപേപ്പറുകൾ ചുമരിൽ നൽകുന്ന രീതിയാണ്.
ഇവ തിരഞ്ഞെടുക്കുന്നത് മറ്റൊരു രീതികളുമായി താരതമ്യം ചെയ്യുമ്പോൾ ചിലവ് കുറവാണ് എന്ന് മാത്രമല്ല ഒരു യഥാർത്ഥ പാനൽ വർക്കിന്റെ ഭംഗി ലഭിക്കുകയും ചെയ്യുന്നു. ഡബിൾ പാനലിംഗ് വർക്കുകൾ ചെയ്യുന്നത് വഴി ഒരു ഫോക്കൽ പോയിന്റ് സെറ്റ് ചെയ്ത് എടുക്കാൻ സാധിക്കും.
ബെഡിന്റെ ഹെഡ് ബോർഡിൽ ഉപയോഗിച്ചിട്ടുള്ള അതേ നിറം തന്നെ പാനൽ വർക്കുകൾക്ക് വേണ്ടിയും തിരഞ്ഞെടുക്കാം.
കുറച്ച് ക്രിയേറ്റിവിറ്റി പാനലിംഗ് വർക്കിൽ കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് വ്യത്യസ്ത പാറ്റേണുകളിൽ സെറ്റ് ചെയ്യാവുന്ന പാനലുകൾ നോക്കി തിരഞ്ഞെടുക്കാവുന്നതാണ്.
ഇത്തരം വർക്കുകൾ ചെയ്യുമ്പോൾ വാൾ മുഴുവനായും ചെയ്യാതെ കുറച്ച് ഭാഗം മാത്രം ഹൈലൈറ്റ് ചെയ്തു നൽകുന്ന രീതിയാണ് കൂടുതൽ അനുയോജ്യം.
ബെഡ്റൂമുകളുടെ സർഫസുകൾക്ക് കൂടുതൽ വലിപ്പം തോന്നിപ്പിക്കാൻ എപ്പോഴും വാളിന്റെ മുഴുവൻ ഭാഗം കവർ ചെയ്ത് നൽകാതിരിക്കുന്നതാണ് നല്ലത്.
ചെറിയ ബെഡ്റൂമുകൾക്കും വലിയ ബെഡ്റൂമുകൾക്കും പാനലിങ് വർക്ക് തിരഞ്ഞെടുക്കുന്ന രീതി വ്യത്യസ്തമാണ്. ഓരോരുത്തർക്കും തങ്ങളുടെ അഭിരുചികൾക്ക് അനുസൃതമായി വ്യത്യസ്ത പാറ്റേർണിലും നിറങ്ങളിലുമുള്ള പാനലിംഗ് വർക്ക് ചെയ്ത് ബെഡ്റൂമുകൾ കൂടുതൽ മനോഹരമാക്കാം.
ബെഡ്റൂമും വാള്‍ പാനലിങ് ഐഡിയകളും തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ്.