ബെഡ്റൂമിലെ ഫർണിച്ചറുകളും അറേഞ്ച്മെന്റസും.വീട് നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ തിടുക്കപ്പെടുന്നവരാണ് മിക്ക ആളുകളും.
ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ചിലവ് വരുന്ന ഭാഗങ്ങൾ ലിവിങ് ഏരിയ, ബെഡ്റൂമുകൾ എന്നിവിടങ്ങളിലാണ്.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഷോപ്പിൽ നിന്ന് ഫർണിച്ചറുകൾ വാങ്ങുക എന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ഇന്റീരിയർ ഡിസൈനറോട് പറഞ് ഇൻബിൽട്ട് രീതിയിൽ ഫർണീച്ചറുകൾ നിർമ്മിക്കുന്ന രീതിയാണ് ഇപ്പോൾ കൂടുതലായും കണ്ടു വരുന്നത്.
എന്നാൽ ബെഡ്റൂമിലേക്ക് ആവശ്യമായ ഫർണീച്ചറുകൾ സെറ്റ് ചെയ്ത് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട് അവ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.
ബെഡ്റൂമിലെ ഫർണിച്ചറുകളും അറേഞ്ച്മെന്റസും മനസിലാക്കാം.
ഏതൊരു ബെഡ്റൂമും ഭംഗിയാകുന്നത് ഉള്ള സ്ഥലത്തെ എങ്ങിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നതിനെ അനുസരിച്ചാണ്.
ബെഡ്റൂമിൽ ഫർണിച്ചറുകൾ എങ്ങിനെ സെറ്റ് ചെയ്ത് നൽകണമെന്ന് ഒരു ധാരണ ഉണ്ടെങ്കിൽ തന്നെ പകുതി പണി കഴിഞ്ഞു.
ഒരു ദിവസത്തെ തിരക്കുകളെല്ലാം മാറ്റി വെച്ച് വിശ്രമിക്കാനായി വീട്ടിലേക്ക് എത്തുമ്പോൾ അവിടെയാകെ അലങ്കോലമായി കിടക്കുന്നത് പലപ്പോഴും ഉറക്കത്തെ ബാധിക്കുന്ന വലിയ കാര്യമായി മാറുന്നു.
ബെഡ്റൂമിലേക്ക് ആവശ്യമായ ഫർണിച്ചർ തിരഞ്ഞെടുക്കുന്നതിന് മുൻപായി റൂമിന്റെ കൃത്യമായ അളവ് എടുക്കണം.
ചെറിയ ബെഡ്റൂമുകളിലേക്ക് അതിനനുസരിച്ചുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുത്താൽ മാത്രമാണ് ബാക്കി സ്പേസ് ശരിയായ രീതിയിൽ ഉപയോഗിക്കാനായി സാധിക്കുകയുള്ളൂ.
ബെഡ്റൂമിലെ ഡോറിന്റെ വലിപ്പം ബാത്റൂം ഏരിയ കോർണറുകൾ എന്നിവയെല്ലാം ഫർണിച്ചറുകൾ പ്ലേസ് ചെയ്തു നൽകുന്നതിനെ ബാധിക്കുന്ന കാര്യങ്ങളാണ്.
പല വീടുകളിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നം ഫർണീച്ചർ ഇട്ടു കഴിഞ്ഞാൽ നടക്കാനുള്ള ഇടം ലഭിക്കാതെ വരികയും അതുപോലെ ബാത്റൂമിന്റെ ഡോർ തുറക്കാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഫർണീച്ചർ ഇടുന്നതിന് മുൻപായി ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം.
ബെഡ്റൂമിൻറെ അകത്തേക്ക് പ്രകാശം ലഭിക്കുന്ന രീതി മനസിലാക്കാനായി ഏത് ദിശയിലേക്ക് ഫെയ്സ് ചെയ്തതാണ് ബെഡ്റൂം നൽകിയിട്ടുള്ളത് എന്നും ഏതെല്ലാം ഭാഗങ്ങളിൽ നിന്നാണ് ചൂട് വരാനുള്ള സാധ്യത എന്നും അറിഞ്ഞിരിക്കാം.
കുട്ടികൾക്ക് വേണ്ടി സ്റ്റഡി ഏരിയ ബെഡ്റൂമിൽ സെറ്റ് ചെയ്യുന്നുണ്ടെങ്കിൽ പ്രകാശം കൂടുതൽ ലഭിക്കുന്ന ഏതെങ്കിലും ഒരു ഭാഗത്തായി ടേബിൾ സെറ്റ് ചെയ്ത് നൽകാം.
നിങ്ങൾക്ക് തന്നെ ഒരു പേപ്പറിൽ റൂമിന്റെ കൃത്യമായ അളവ് എടുത്ത് നൽകാൻ ഉദ്ദേശിക്കുന്ന ഫർണിച്ചറുകൾ എന്നിവയെ പറ്റി ഒരു ലിസ്റ്റ് തയ്യാറാക്കി വയ്ക്കാവുന്നതാണ്.
ബെഡ്റൂമിനകത്തെ വാർഡ്രോബുകൾക്കും പരിഗണന നൽകാം.
ഒരു ഇന്റീരിയർ ഡിസൈനറുടെ സഹായത്തോടെയാണ് ബെഡ്, വാർഡ്രോബുകൾ എന്നിവ നിർമ്മിച്ച് നൽകുന്നത് എങ്കിൽ കൃത്യമായ അളവെടുത്ത് ഓരോ ഭാഗത്തിനും അനുസരിച്ച് ഫർണിച്ചറുകൾ നിർമ്മിച്ച് നൽകാറുണ്ട്.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും ഓപ്പൺ ചെയ്യുന്ന രീതിയിലുള്ള വാർഡ്രോബ് ഡോറുകൾക്ക് മാറ്റം വരികയും സ്ലൈഡിങ് ടൈപ്പ് ഡോറുകൾ നൽകുന്ന രീതിയുമാണ് ഇപ്പോൾ കണ്ടു വരുന്നത്.
ഇത് സ്ഥലം നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും ഡോർ ഓപ്പൺ ചെയ്യാനായി സ്ഥലം കണ്ടെത്തുന്നത് ഒഴിവാക്കാനും സഹായിക്കും.
സ്റ്റോറേജ് ടൈപ്പ് ഡ്രോയറുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ബെഡ്, ടേബിൾ ലാമ്പ് സെറ്റ് ചെയ്യുന്ന ഭാഗം എന്നിവിടങ്ങളെല്ലാം നല്ല രീതിയിൽ ഉപയോഗപ്പെടുത്താം.
വാർഡ്രോബുകൾ ഓപ്പൺ ചെയ്യുന്ന രീതിയിലാണ് നൽകുന്നത് എങ്കിൽ അതിന് ആവശ്യമായ സ്ഥലം ബെഡിനോട് ചേർന്ന് ലഭിക്കുന്നുണ്ടോ എന്ന കാര്യം ശ്രദ്ധിക്കുക.
മിക്ക ഇന്റീരിയർ ഡിസൈനർമാരും വാളിനോട് ചേർന്ന് ബെഡ് നൽകുന്നതിനേക്കാൾ വിൻഡോയോട് ചേർന്ന് ബെഡ് നൽകാനാണ് ആവശ്യപ്പെടാറുള്ളത്.
ടേബിള് ലാമ്പ് സെറ്റ് ചെയ്യാനുള്ള ഫർണിച്ചറിന് സ്ഥലം ഇല്ല എങ്കിൽ സീലിംഗ് ലാമ്പുകൾ ഉപയോഗപ്പെടുത്തുന്നതാണ് എപ്പോഴും നല്ലത്.
റെഡിമെയ്ഡ് വാർഡ്രോബുകൾ തിരഞ്ഞെടുക്കുമ്പോൾ.
ഇൻബിൽട്ട് വാർഡ്രോബുകൾ നിർമ്മിച്ചു നൽകാൻ താൽപര്യപ്പെടാത്തവർക്ക് റെഡിമെയ്ഡ് വാർഡ്രോബുകൾ വാങ്ങി ബെഡ്റൂമിൽ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.
ബിൽട്ട് ഇൻ രീതിയിൽ വാർഡ്രോബ് നിർമ്മിക്കുന്നതിനേക്കാൾ ഇവക്ക് ചിലവ് കുറവാണ് എങ്കിലും മിക്കപ്പോഴും ബെഡ്റൂമിന്റെ തീമിനോട് ചേർന്ന് ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
മാത്രമല്ല ബെഡ്റൂമിലെ മറ്റ് ഫർണിച്ചറുകൾ സെറ്റ് ചെയ്ത് നൽകുന്നതിലും ബുദ്ധിമുട്ട് നേരിടേണ്ടി വരും.
ചിലരെങ്കിലും ഇന്റീരിയർ നിറങ്ങളോട് യോജിക്കുന്ന രീതിയിലേക്ക് റെഡിമെയ്ഡ് ഫർണിച്ചറുകൾ മാറ്റി എടുക്കാനായി പിന്നീട് പെയിന്റ് വാങ്ങി അടിക്കുന്ന രീതി കണ്ടു വരാറുണ്ട്.
ഇവക്ക് ശരിയായ രീതിയിൽ ഫിനിഷിംഗ് നൽകിയിട്ടില്ലെങ്കിൽ കാഴ്ചയിൽ ഒരു അഭംഗിയാണ് ഉണ്ടാവുക.ബെഡ്റൂമിൽ സോക്കറ്റുകൾ എവിടെയെല്ലാം നൽകിയിട്ടുണ്ട് എന്ന് നോക്കിയ ശേഷം മാത്രം ബെഡ് സെറ്റ് ചെയ്ത് നൽകുക.
അതല്ലെങ്കിൽ ചിലപ്പോൾ സോക്കറ്റ് ബെഡ് ഇട്ട ശേഷം മറഞ്ഞു പോകുന്ന അവസ്ഥ വരാറുണ്ട്. ബെഡ്റൂമിൽ ഒരു ഡ്രസ്സിംഗ് ടേബിൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ അതിനുള്ള സ്പേസ് ഉണ്ടോ എന്ന കാര്യം ആദ്യം പരിശോധിക്കുക.
അതല്ലങ്കിൽ ബേ വിൻഡോ സജ്ജീകരിച്ച് നൽകി ആ ഒരു ഏരിയ നല്ല രീതിയിൽ ഉപയോഗപ്പെടുത്താം.
അങ്ങിനെ ചെയ്യുന്നത് വഴി നല്ല വെളിച്ചവും ഡ്രസിങ് ഏരിയ്ക്ക് ലഭിക്കും. മിററുകൾ പ്രത്യേകമായി സജ്ജീകരിച്ച് നൽകാൻ ഇടം ഇല്ല എങ്കിൽ ഡോർ പാനലിൽ മിററുകൾ സജ്ജീകരിച്ച് നൽകാവുന്നതാണ്.
നാച്ചുറൽ ലൈറ്റിന് പ്രാധാന്യം നൽകി ബെഡ്റൂമുകൾ ഒരുക്കുന്നതാണ് എപ്പോഴും നല്ലത്. അങ്ങനെ ചെയ്യുന്നത് വഴി പകൽ സമയങ്ങളിൽ ലൈറ്റ് ഉപയോഗിക്കുന്നത് കുറയ്ക്കാനായി സാധിക്കും.
ബെഡ്റൂമിലെ ഫർണിച്ചറുകളും അറേഞ്ച്മെന്റസും വളരെയധികം ശ്രദ്ധ നൽകി ചെയ്യേണ്ട കാര്യങ്ങളാണ്.