ബാത്റൂം ടിപ്സ്: പണി സമയത്ത് ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങൾ – Part 2

small bathroom ideas

ബാത്റൂം പണിയുമായി ബന്ധപ്പെട്ട അനവധി നുറുങ്ങ് എന്നാൽ അത്യധികം പ്രധാനമായ അറിവുകൾ പങ്കുവയ്ക്കുന്ന ലേഖനമാണിത് ഇതിൻറെ ആദ്യഭാഗം ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ എത്രയും വേഗം ഈ ലിങ്കിൽ കയറി വായിക്കുക: 

പ്രധാനമായും ഒരു ബാത്റൂം നിർമ്മിക്കുമ്പോൾ വിട്ടുപോകാൻ സാധ്യതയുള്ള, എന്നാൽ പിന്നീട് വലിയ കുഴപ്പങ്ങളിൽ ചെന്ന് ചാടുന്ന ചില കാര്യങ്ങളാണ് ഈ ലേഖനങ്ങളിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. തുടർന്നു വായിക്കൂ:

Part 1 https://koloapp.in/home/bathroom/things-missed-while-constructing-bathroom/

വെള്ളത്തിന്റെ ചോർച്ച (leakage):

കൂടാതെ ഏതെങ്കിലും കാരണവശാൽ  ടൈൽസിന്റെ ഇടയിലൂടെ വെള്ളം ലീക്കായി താഴേക്ക് പോയി, താഴത്തെ ഭിത്തി പനിക്കാതെ ഇരിക്കണമെങ്കിൽ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ സൂചിപ്പിച്ച  sunken slab-ൽ നിന്നും പുറത്തേക്ക് ഒരു  ഇഞ്ചിൻറെ പൈപ്പ് കൊടുത്തിരിക്കണം. 

ഈ പൈപ്പിലെ ഉൾഭാഗം ഒരു ബ്രാസ് നെറ്റ് ഉപയോഗിച്ച് കെട്ടുകയും, ആ  നെറ്റ് കവർ ചെയ്തു കൊണ്ട് മെറ്റൽ  ഫില്ല് ചെയ്തു കൊടുക്കുകയും വേണം.

എങ്കിൽ മാത്രമേ ഏതെങ്കിലും കാരണവശാൽ ടൈലിൽ നിന്നും താഴേക്ക് ലീക്കായി ഇറങ്ങുന്ന വെള്ളം പൈപ്പ് വഴി പുറത്തേക്ക് പോവുകയുള്ളൂ. 

പ്ലംബിങ് വർക്ക് തീർന്നതിനുശേഷം, ലീക്ക് ഉണ്ടോ എന്നറിയുവാൻ പ്രഷർ ടെസ്റ്റ് ചെയ്ത് 24 മണിക്കൂർ എവിടെയെങ്കിലും ലീക്കേജ് വരുന്നുണ്ടോ എന്ന് നോക്കണം. 

ഏതെങ്കിലും കാരണവശാൽ ലീക്കേജ് ഉണ്ടെങ്കിൽ ഈ സമയത്ത്  ശരിയാക്കി  ചെയ്യുവാൻ നമുക്ക് സാധിക്കും.

ഇലക്ട്രിക്:

ഏതൊക്കെ ഇലക്ട്രിക് ഐറ്റംസ് ആണ് ബാത്‌റൂമിൽ വരേണ്ടത് എന്ന്  തീരുമാനിച്ചതിനു ശേഷം പോയിൻറ് ഇടുകയും ആ പോയിൻറ് ലേക്ക് വയർ വലിക്കാനുള്ള പൈപ്പ് കൺസീൽഡ് ചെയ്യുകയും വേണം. 

ഫ്ലോറിങ്:

ഇതിനുശേഷം വേണം ബാത്റൂമിലെ ഫ്ലോറിലെ പൈപ്പുകൾ കവർ ചെയ്തു കൊണ്ട് കോൺക്രീറ്റ്  ചെയ്യുവാൻ. 

മുറിയുടെ ഫ്ലോർ ഉയർന്നു നിൽക്കുന്ന രീതിയിൽ തന്നെ വേണം ബാത്റൂമിലെ ഫ്ലോർ ചെയ്യുവാൻ അല്ലാത്തപക്ഷം  ബാത്റൂമിലെ വെള്ളം മുറിയിലേക്ക് കയറാൻ സാധ്യതയുണ്ട്. 

ബാത്റൂമിലെ ടൈൽ വർക്കിന് മുന്നേ ബാത്റൂം ഫ്ളോറും വാളുകളും ക്ലീൻ ചെയ്ത് എടുക്കണം. ഇങ്ങനെ ക്ലീൻ ചെയ്ത ബാത്റൂം ഫ്ളോറും  ഭിത്തികളും നന്നായിട്ട് ഉണങ്ങി കഴിഞ്ഞതിനുശേഷം അതിലെ പൊടികൾ പൂർണ്ണമായിട്ടും തൂത്ത്  വൃത്തിയാക്കി വെക്കേണ്ടതാണ്. 

പിന്നീട് ആ ബാത്റൂം ഫ്ലോറിലേക്കും  ഭിത്തിയിലേക്കും അക്വാസെലിൻ 99നും  അക്വപ്രൈം 99നും  ചേർന്ന മിശ്രിതം നന്നായിട്ട് സ്പ്രേ ചെയ്ത് പിടിപ്പിക്കേണ്ട താണ്. ഈ മിശ്രിതം നല്ല ഒരു വാട്ടർ റിപ്പല്ലെന്റ് ആണ്. 

ഇതിനുശേഷം ബാത്ത്റൂം ഫ്ലോറിൻറെ  കോണുക്കളിലും വശങ്ങളിലും, ഫ്ലോളോറും ഭിത്തികളും ചേരുന്ന ഭാഗങ്ങളിലും ഫൈബർ മെഷ് (fibre mesh) ഫിക്സ് ചെയ്യേണ്ടതാണ്. പിന്നീടുണ്ടാകുന്ന ക്രാക്കുകൾ ഒഴിവാക്കുവാൻ ഇത് സഹായകരമാണ്.   

വാട്ടർപ്രൂഫിങ്:

തുടർന്ന് സിമൻറ്റും, നല്ല വാട്ടർപ്രൂഫിങ് കോമ്പൗണ്ടും ചേർന്ന മിശ്രിതം ബാത്റൂമിലെ ഭിത്തികളിലും ഫ്ലോറിലും  തേച്ച് പിടിപ്പിക്കേണ്ടതാണ്. 

ഇങ്ങനെ  വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം അത് ടെസ്റ്റ് ചെയ്തു നോക്കണം. ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ടൈൽ വിരിക്കുവാൻ തുടങ്ങാവു.

ടൈൽ വിരിക്കുമ്പോൾ   നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.