അധികം ചെലവ് വരാതെ മൂന്നു കിടപ്പുമുറികളും അത്യാവശ്യ സൗകര്യവും ഉള്ള വീട്വേണം എന്നായിരുന്നു വീടിന്റെ ഓണർകൂടി ആയ ജോബി ജജോസിന്റെ ആവശ്യം.
പുത്തൻഞ്ചിറ യില് പതിനൊന്നര സെൻറ് നീളൻ ആകൃതിയുള്ള പ്ലോട്ടിൽ കുറഞ്ഞ സമയം കൊണ്ട് സമകാലിക ശൈലിയിൽ മനോഹരമായ വീടൊരുക്കിയാണ് എൻ.ആർ അസോസിയേറ്റ്സ് ആ സ്വപ്നം പൂർത്തിയാക്കിയത്.
കൃത്യമായ രീതിയിൽ പ്ലാൻ ഡിസൈൻ ചെയ്തതുകൊണ്ട്, ഒട്ടും സൗകര്യവും കുറക്കാതെ,ഒട്ടും സ്പേസ് വേസ്റ്റ് വരാതെ 1510 ചതുരശ്രയടി വിസ്തീർണത്തിലാണ് വീട് ഒരുക്കിയത്.
കാർപോർച്ച്,സിറ്റ് ഔട്ട്, ലിവിംഗ് ഏരിയ, ഡൈനിങ് സ്പേസ്, പ്രയർ ഏരിയ, മൂന്ന് കിടപ്പുമുറികൾ, മൂന്ന് അറ്റാച്ഡ് ടോയ്ലറ്റ്, വാഷ് ഏരിയ, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയത്.
ലിവിങ് & ഡൈനിങ് ഏരിയ എൽ ആകൃതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് അകത്തളത്ത് വിശാലത തോനിപ്പിക്കുന്നതിന് പ്രധാന കാരണം ആയി.
ലിവിങ് റൂമിന്റെ ഒരു ഭാഗം ടി.വി യൂനിറ്റ് നൽകാൻ ചുമർ ഹൈലൈറ്റ് ചെയ്ത് നിഷേ സ്സ്പേസും ടെക്സ്ചർ പൈന്റ് കൊടുത്തു.
കൂടാതെ ജിപ്സം സീലിങ്ങും ഫാൻസി ലൈറ്റ് ഉം കൊടുത്തത് ലിവിങ് റൂമിന്റെ ഭംഗി കൂട്ടുവാൻ സഹായിച്ചു.
ലിവിങ് & ഡൈനിങ് ന്റ ഇടയിലുള്ള ഭാഗത്ത് ഭിത്തിയിൽ പ്രയർ യൂണിറ്റ് കൊടുത്തു.
ഡൈനിങ് സ്പേസിൽ സീലിങ് ന്റെ ഇരു വശത്തുമായി പർഗോള കൾ കൊടുത്തത് കൂടുതൽ വെളിച്ചം കിട്ടുവാൻ കാരണം ആയി.
ഡൈനിങ് & പ്രയർ ഏരിയ ജിപ്സം സീലിങ് ചെയ്ത് ഫാൻസി ലൈറ്റ് കൾ കൊടുത്തത് ആകത്തളത്തിന് ഭംഗി കൂട്ടുവാൻ കാരണം ആയി.
ഡൈനിങ് ഹാളിൽ കോക്കറി ഷെൽഫും കൂടാതെ അടുക്കളയിലേക്ക് ഒാപണിങ് കൊടുത്തു അവിടെ ബ്രേക്ക് ഫാസ്റ്റ് ടേബിൾ നൽകിയത് വേറിട്ട ഭംഗി നൽകുന്നു.
ബെഡ്റൂം കൾ എല്ലാം ഇളം നിറം ആണ് നൽകിയിരിക്കുന്നത്. കൂടാതെ മൂന്ന് ബെഡ്റൂം ലും ഓരോ ഭിത്തി ഹൈലൈറ്റ് ചെയ്ത് , കബോർഡ് സ്പേസ് ഉം കൊടുത്തത് ബെഡ്റൂമുകൾ മനോഹരമാക്കി.
അടുക്കളയിൽ കബോർഡുകൾ നൽകി മാക്സിമം സ്റ്റോറേജ് സ്പേസ് നൽകി. കബോർഡുകൾക്കും ഇളംനിറമാണ് ഉപയോഗിച്ചത്.
അകത്തളത്തിൽ നിലത്ത് വെർടിഫൈഡ് ടൈലുകൾ ആണ് ഉപയോഗിചിരിക്കുന്നത്.
എക്സീറ്റിയറിന്റ ഭംഗിക്കായി സിറ്റൗ്ടിൽ തേക്ക് മരം കൊണ്ട് പാനലിങ് പതിച്ച ഭിത്തിയും, ക്ലാഡിങ് പതിച്ച ഷോ വാളും, പർഗോളയും നൽകിയിട്ടുണ്ട്.
സിറ്റൗ്ടിൽ ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇൗ വീടിന് വേണ്ട എല്ലാ വാതിലുകളും, ജനാലകളും തേക്ക് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്.
PROJECT FACT
Location : PUTHENCHIRA
Area : 1510 SQFT
Plot : 11.5 Cent
Owner : JOBY JOSE
Architect& Construction : NR Associates
Email : nrassociatesnr@gmail.com
Phone : 9961990023, 9961990003
കോഴി മുട്ടയുടെ ആകൃതിയിൽ ഒരു ഓഫിസ് – ഇടുക്കി സ്വദേശി തീർത്ത ആർക്കിടെക്ച്ചറൽ അത്ഭുതം