വീട് പണിയുന്ന അധികം ആളുകളും തമിഴ്നാട് കോയമ്പത്തൂരിൽ പോയി ഇലക്ട്രിക് &പ്ലംബിങ് സാധങ്ങൾ എടുത്താൽ ലാഭം ഉണ്ടെന്ന് പറയുന്നു. അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം. സംഗതി ഉള്ളതാണ്. പക്ഷെ. അതിന് പിറകിൽ നമ്മൾ അറിയാത്ത കുറച്ചു കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.
കോയമ്പത്തൂരിൽ നിന്ന് ഇലക്ട്രിക്ക് പ്ലമ്പിങ് സാധനങ്ങൾ വാങ്ങുമ്പോൾ ഇവ ശ്രദ്ധിക്കാം
- ആദ്യം. കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കി വേണം കോയമ്പത്തൂരിലേക്ക് യാത്ര തിരിക്കാൻ
- നേരെ ചെന്ന് വലിയ ഷോപ്പ് നോക്കി ഓടിപിടിച്ചു കേറി പർച്ചേസ് ചെയ്യാതെ ഇരിക്കുക.
- അവിടെ അധികവും സേട്ടു. (ഹിന്ദി )കാർ ആണ് ഷോപ്പ് നടത്തുന്നത്. അതുകൊണ്ട് ഹിന്ദി അറിയുന്ന ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ നല്ലതാണ്. അവർ തമിഴും മലയാളവും എല്ലാം സംസാരിക്കും. പക്ഷെ ഹിന്ദിയിൽ സംസാരിക്കാൻ പറ്റിയാൽ കൂടുതൽ നന്നായിരിക്കും.
- കൂടെ ഒരു എക്സ്പീരിയൻസ് ഇലൿട്രിഷൻ ഉണ്ടെങ്കിൽ നല്ലത്. ഒരിക്കലും ഇലക്ട്രിഷൻ കാണിക്കുന്ന ഒരൊറ്റ ഷോപ്പിൽ പോയി ഓടിപിടിച്ചു purchase ചെയ്യരുത്.
- ഒരു ഷോപ്പിൽ കയറി കുറെ ഏറെ സാധങ്ങൾ വലിച്ചു വാരി ഇട്ടു.സാമ്പിൾ നോക്കരുത്.
- വളരെ ലൊ കോളിറ്റി ഐറ്റം ഒരിക്കലും സെലക്ട് ചെയ്യാതെ ഇരിക്കുക.
- ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന അത്യാവശ്യം ബ്രാൻഡ് name പഠിച്ചു വക്കുക. പോകുന്നതിനു മുൻപ് നാട്ടിലുള്ള ഒരു നല്ല ഷോപ്പിൽ പോയ് അവിടുത്തെ കുറച്ചു items. For. Ex… switch braker.. wire. അതിന്റെ gauge. മുതലായവ just ഒന്ന് നോക്കി മനസ്സിൽ ആക്കി വക്കുക.
- ഷോപ്പിൽ പോയി ഒരിക്കലും മലയാളത്തിൽ സംസാരിക്കാതെ ഇരിക്കാൻ ശ്രെദ്ദിക്കുക. കാരണം. സേട്ടുവിനു മലയാളികളെ അത്ര വലിയ ഇഷ്ട്ടം അല്ല എന്നതാണ് യാഥാർത്ഥ്യം
- കോയമ്പത്തൂർ പോകുക ആണെങ്കിൽ മരക്കട കഴിഞ്ഞു മെമ്പാലം താഴെ…..റെയിൽവേ സ്റ്റേഷനിൽ പിൻ വശത്തായി മാത്രം പോകുക. അടിയിൽ ചെന്നാൽ ചെറിയ ഷോപ്പുകൾ ആയിരിക്കും. മുമ്പിൽ സാധങ്ങൾ കുറച്ചു മാത്രമേ ഉണ്ടാകു തെറ്റി ധരിക്കേണ്ട അതവരുടെ ഓഫീസ് മാത്രം ആയിരിക്കും. ഗോഡൗൺ. വേറെ എവടെ എങ്കിലും ആയിരിക്കും. അവർ ആണ് അവിടുത്തെ മെയിൻ ഡിസ്റ്റിപ്യൂട്ടേഴ്സ് വലിയ ഷോപ്പ് കേറിയാൽ പണി ഉറപ്പ്.
- പിന്നെ കോളിറ്റി. ഒരുപാട് ഐറ്റം അവിടെ ഉണ്ട്. ഒരുദാഹരണത്തിന് നമ്മൾ ഇപ്പോൾ wire ആണ് നോക്കുന്നത് എങ്കിൽ. Finolex എന്നിരിക്കട്ടെ. 4 ഗ്രേഡിൽ വരെ അവിടെ ഉണ്ടാകും. ഒർജിനലിനെ വെല്ലുന്ന വ്യജൻ അവിടെ കിട്ടും. ഗ്രേഡ് A. B. C. D. ഇത് സാധാരണകാർക്ക് കണ്ട് പിടിക്കാൻ ബുദ്ദിമുട്ടാണ്. വയറിന്റെ കളർ കമ്പിയുടെ ഗേജ് കമ്പിയുടെ കളർ. ഇതിൽ ഒക്കെ മാറ്റം ഉണ്ടാവും…അങ്ങനെ ഓരോ ഐറ്റം. സാധനങ്ങളിലും മാറ്റങ്ങൾ ഉണ്ടാകും…
ഓടിപിടിച്ചു കോയമ്പത്തൂർ പോയി സാധനങ്ങൾ വാങ്ങുന്നവർ വളരെ സൂക്ഷിച്ചു മാത്രം വാങ്ങുക. പോകാൻ ഉദ്ദേശിച്ചവരെ നിരുത്സാഹ പെടുത്തുക അല്ല.. എന്തുകൊണ്ടും ലാഭം കോയമ്പത്തൂർ തന്നെ. നിങ്ങൾ ഒന്ന് സൂക്ഷിച്ചാൽ. നാട്ടിൽ വാങ്ങുന്ന സാധനത്തിന്റെ സൈം കോളിറ്റിയിൽ നല്ല വിലക്കുറവിൽ നിങ്ങൾക്ക് അവിടുന്ന് പർച്ചേസ് ചെയ്യാൻ കഴിയും.
ബാത്റൂം മാത്രം കണ്സെപ്റ്റിൽ പഴയത് ആവേണ്ട കാര്യമില്ല: ഡ്രൈ, വെറ്റ് എരിയയും സ്കൈ ഓപ്പണിങ്ങുകളും
courtesy : fb group