ചൂട് കൂടുന്നു. ദിവസംതോറും!! എയർകണ്ടീഷനർ വീടുകളിൽ നിർബന്ധമായി മാറുന്നു.
എന്നാൽ നമ്മുടെ നാട്ടിൽ ഇന്നും അത്ര പരിചയം ഉള്ള ഒരു ശീലമല്ല ഇത്. അതിനാൽ തന്നെ ഈ പുതിയകാല ശീലത്തെക്കുറിച്ച് നാം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഏത് എയർകണ്ടീഷണർ (Air conditioner) വാങ്ങണം, അത് വീട്ടിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ അങ്ങനെ അനവധി കാര്യങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനുണ്ട്.
ഇതിൽ പ്രധാനം വൈദ്യുതിയുടെ ഉപയോഗം തന്നെയാണ്. മനസ്സിലാക്കുക സാധാരണ ഒരു എയർകണ്ടീഷണർ 12 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ 6 യൂണിറ്റ് വൈദ്യുതി ചിലവാകും!!
അതിനാൽ തന്നെ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം സൂക്ഷിക്കേണ്ട ഒരു ഉപകരണമാണ് എയർകണ്ടീഷണർ.
എയർ കണ്ടീഷണറുകൾ (Air conditioner) ഉപയോഗിക്കിമ്പോൾ വൈദ്യുതി ലഭിക്കാൻ:
- വീടിൻറെ പുറം ചുമരുകളിലും ടെറസിലും വെള്ളനിറത്തിലുള്ള പെയിൻറ് ഉപയോഗിക്കുന്നതും ജനലുകൾക്കും വാതിലുകൾക്കും ഷേഡ് നിർമ്മിക്കുന്നതും വീടിന് ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂടു കുറയ്ക്കാൻ സഹായിക്കും
- ശീതികരിക്കാനുള്ള മുറിയുടെ വലുപ്പം അനുസരിച്ച് അനുയോജ്യമായ എയർകണ്ടീഷണർ വേണം തിരഞ്ഞെടുക്കാൻ
- വാങ്ങുന്ന സമയത്ത് ബി ഈ ഈ സ്റ്റാർ ലേബൽ ശ്രദ്ധിക്കുക. ഫൈവ് സ്റ്റാർ ആണ് ഏറ്റവും കാര്യക്ഷമത കൂടിയത്.
- എയർകണ്ടീഷണറുകൾ ഘടിപ്പിച്ച മുറികളിലെ ജനലുകൾ വാതിലുകൾ മറ്റ് ദ്വാരങ്ങൾ എന്നിവയിൽ കൂടി വായു അകത്തേക്ക് കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
- ഫിലമെൻറ് ബൾബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ മുറിയിൽ നിന്ന് ഒഴിവാക്കുക
- എയർകണ്ടീഷണറിൻറെ ടെമ്പറേച്ചർ സെറ്റിംഗ് 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും അഞ്ച് ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയും. ആയതിനാൽ 25 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.
- എയർകണ്ടീഷണർ ഫിൽറ്റർ എല്ലാമാസവും വൃത്തിയാക്കണം.
- എയർ കണ്ടീഷണർ കണ്ടൻസർ യൂണിറ്റ് ഒരിക്കലും വീടിൻറെ തെക്കുപടിഞ്ഞാറുഭാഗത്ത് അത് ഘടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
- എയർ കണ്ടീഷണർ കണ്ടൻസറിന്റെ ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തുക
- കുറഞ്ഞ ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥകളിൽ കഴിവതും സീലിംഗ് ഫാൻ, ടേബിൾ ഫാൻ മുതലായവ ഉപയോഗിക്കുക
ഇൻവർട്ടർ എയർ കണ്ടീഷണർ
ഊർജ്ജ കാര്യക്ഷമത കൂടിയ എയർ കണ്ടീഷണർ ആണ് ഇൻവർട്ടർ എയർ കണ്ടീഷണർ.
ഒരുപക്ഷേ കേരളത്തിൽ ഇന്ന് കൂടുതൽ വിൽക്കപ്പെടുന്നത് ഇത് തന്നെയാണ്.