Part 1 – ബിൽഡിംഗ് ഏരിയ കണക്കാക്കുമ്പോൾ ഇവ ഒഴിവാക്കിയില്ലെങ്കിൽ കനത്ത നഷ്ട്ടം തന്നെ
ബിൽഡിംഗ് പെർമിറ്റ് എടുക്കുമ്പോൾ ബിൽഡിംഗ് ഏരിയ കണക്കാക്കുന്നതിൽ 90% പ്ലാനിലും കണ്ടുവരുന്ന തെറ്റായ രീതികൊണ്ട് ഉടമസ്ഥന് ഉണ്ടാകുന്ന നഷ്ടത്തെ പറ്റിയും എന്തെല്ലാമാണ് ബിൽഡിംഗ് ഏരിയ കണക്കാക്കുന്നതിൽ പരിഗണിക്കേണ്ടത് എന്നും കൂടുതൽ മനസ്സിലാക്കാം
പലരും ധരിച്ചു വെച്ചിരിക്കുന്നത് ഗവണ്മെന്റ് അനുവദിച്ചതിൽ നിന്ന് ഏരിയ കുറച്ചു കാണിക്കുന്നതിലൂടെ ഉടമസ്ഥന് ഉണ്ടാകുന്ന ലാഭം കേവലം പെർമിറ്റ് എടുക്കുമ്പോൾ ഉള്ള പെർമിറ്റ് ഫീസിൽ ഉള്ള തുച്ഛമായ എമൗണ്ട് ആണ് എന്നാണ്, എന്നാൽ അതല്ല എന്നുള്ളതാണ് വാസ്തവം,
ഉതാഹരമായി 1500sqft ഉള്ള വീടുകൾക്കേ ഇന്ന് ജലസംഭരണി ആവശ്യമായി ഉള്ളൂ, 1600sqft ഉള്ള വീടുകൾ മുകളിൽ പറഞ്ഞ പോലെ കണക്കാക്കിയാൽ ഒരുപക്ഷേ ജലസംഭരണിയുടെ ആവിശ്യം ഉണ്ടാകാറില്ല എന്നുമാത്രമല്ല ബിൽഡിംഗ് ടാക്സിൽ slab മാറ്റം വരുകയും ചെയ്യും,
ഇങ്ങനെ ചെയ്യുന്നത് one time Tax ൽ കാര്യമായ മാറ്റം വരുത്തുകയും ചെയ്യും,
Luxury tax സ്ലാബായ 3000Sqft ന് മുകളിലുള്ള കെട്ടിടങ്ങൾക്ക് മുകളിൽ പറയുന്നതുപോലെ കാൽക്കുലേറ്റ് ചെയ്താൽ സ്ലാബിന് താഴെ എത്തിക്കാൻ സാധിക്കും.
പലർക്കും അറിയാത്ത ഒരു കാര്യം ആണ് one Time Tax ന് പുറമെ ഒരു One Time Labour Cess ഉള്ളകാര്യം, ഈ സെസും കണക്കാക്കുന്നത് ഏരിയയുടെ അടിസ്ഥാനത്തിൽ ആണ് എന്നുള്ളതാണ് വാസ്തവം, ബിൽഡിംഗ് കോസ്റ്റിന്റെ 1% ആണ് ഈ cess, ഉദാഹരണമായി 2500sqft വീടിന് 2015ന് ശേഷം പണി കഴിച്ചതിനാൽ sqftന് 1022 രൂപ വെച്ചു കണക്കാക്കും ഇതിന്റെ 1% cess വരും 2500×1022=2,555,000/100
=25550. 00 രൂപ
ഇത് പലർക്കും വർഷങ്ങൾക്കുശേഷമാണ് നോട്ടീസ് ലഭിക്കുന്നത്
income Tax കാൽക്കുലേഷൻ നടത്തുമ്പോൾ official document ആയി പെർമിറ്റിലെ ഏരിയ ആണ് കണക്കുകൂട്ടുന്നത്.
കംപ്ലീഷൻ ഡ്രോയിങ് ആണ് എല്ലത്തരം കാൽക്കുലേഷനും അടിസ്ഥാനമായി കണക്കുന്നത് അതുകൊണ്ടു കംപ്ലീഷൻ ഡ്രോയിങ് സമർപ്പിക്കുമ്പോൾ പ്രതേകം ശ്രദ്ധിക്കുക
മേൽപ്പറഞ്ഞ പോലെ ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെയും രജിസ്ട്രേഡ് എൻജിനീരുടെയോ അല്ലെങ്കിൽ ആർക്കിടെക്റ്റ്കളുടെയോ അറിവില്ലായിമ കൊണ്ട് പലപ്പോഴും നഷ്ട്ടം സംഭവിക്കുന്നത് സാധാരണക്കാരനായ വീട്ടുടമസ്ഥനും തന്നെയാണ്
Muhammad Fazil
Registerd Architectural Engineer