വീട്ടിൽ ഒരു പൂന്തോട്ടം നിർമ്മിച്ച് പൂക്കൾ കൊണ്ട് ഭംഗിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടുണ്ട് വയനാട് കൽപറ്റയിൽ.
വീട് മുഴുവൻ മഞ്ഞ നിറത്തിലുള്ള പൂപ്പന്തൽ നിറച്ച ഈ വീട് കണ്ണിനും മനസ്സിനും നൽകുന്ന കുളിർമ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.
പൂക്കളോടു ഉള്ള ഇഷ്ടം കാരണം വീട് മുഴുവൻ പൂപ്പന്തൽ ഒരുക്കിയിരിക്കുകയാണ് വയനാട് സ്വദേശി ബിനോയും, ഭാര്യ ജസ്ന യും.
കാഴ്ചകൾ കൊണ്ട് പറഞ്ഞറിയിക്കാൻ അസാധ്യമായ ഒരു കാഴ്ചയാണ് അമ്പലവയലിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന് ഉള്ളത്.
വീടിന്റെ പ്രത്യേകതകൾ
ചൂടുകാലത്ത് വീടിനകം മുഴുവൻ തണുപ്പ് നൽകുന്ന രീതിയിൽ പൂപ്പന്തൽ വീടിന് സംരക്ഷണം നൽകുന്നു.
അതുകൊണ്ടുതന്നെ വീട്ടിനകത്ത് ഒരു എസിയുടെ ആവശ്യം വരുന്നില്ല. വീടിന്റെ ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്നു പോലും മഞ്ഞ നിറത്തിലുള്ള പൂക്കളാൽ പൂത്തുലഞ്ഞ ഈ വീടിന്റെ ദൃശ്യങ്ങൾ കൃത്യമായി ആസ്വദിക്കാൻ സാധിക്കും.
വള്ളിപ്പടർപ്പുകളും മഞ്ഞ പൂക്കളും കൊണ്ട് അലങ്കരിക്കപ്പെട്ട വീട് പഴയകാല പർണ്ണശാലയെ സ്മരിപ്പിക്കിന്നു.
പ്രകൃതി തന്നെ കനിഞ്ഞു നൽകിയ ഈ സൗന്ദര്യം ഒറ്റ നോട്ടത്തിൽ കണ്ടാൽ ഡിസൈൻ ചെയ്ത് നിർമ്മിച്ചതാണെന്നേ പറയൂ.
അമ്പലവയലിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ നഴ്സറിയിൽ നിന്നും ആറുവർഷം മുൻപാണ് ബിനോയിയുടെ ഭാര്യ ജസ്ന’ ക്ലാറ്റ് ക്ലോവൈൻ’ ഇനത്തിൽ പെട്ട ചെടി വാങ്ങുന്നത്.
സാധാരണ ഒരു വള്ളിച്ചെടി എന്നതിലുപരി യാതൊരുവിധ പ്രത്യേകതയും അന്ന് ഈ ചെടിക്ക് ഉണ്ടായിരുന്നില്ല.
പ്രത്യേകതകളൊന്നും മനസ്സിലാക്കി കൊണ്ടല്ല ചെടി വാങ്ങിയത്. എന്നാൽ പിന്നീട് വീട് മുഴുവൻ പൂത്തുലയുന്ന രീതിയിൽ ഓരോ വർഷവും ഒന്നോ രണ്ടോ തവണ ഈ അത്ഭുത പ്രതിഭാസം കണ്ടു തുടങ്ങി.
മഴയുള്ള സമയത്ത് പൂക്കൾ മുഴുവൻ താഴേക്ക് പൊഴിഞ്ഞു വീഴും. പ്രധാനമായും മാർച്ച് മാസത്തിലാണ് പൂക്കൾ മുഴുവനായും വിരിഞ്ഞു കൂടുതൽ ഭംഗിയിൽ കാണാൻ സാധിക്കുക.
ചെടിയുടെ പ്രത്യേകതകൾ
പൂവിന്റെ ഉത്ഭവസ്ഥാനമായി കണക്കാക്കുന്നത് മധ്യ തെക്കൻ അമേരിക്കയുടെ ഉഷ്ണമേഖല കാടുകളാണ്. ഇവയിൽ യാതൊരുവിധ ഇഴജന്തുക്കളും ഉണ്ടാകില്ല എന്നതാണ് ചെടിയുടെ എടുത്തു പറയേണ്ട പ്രത്യേകത.
വള്ളിപ്പടർപ്പുകൾ ക്ക് ഇടയിലൂടെ ചെറിയ മുള്ളുകൾ ഉള്ളത് ഇഴജന്തുക്കളുടെ സഞ്ചാരം കുറയ്ക്കുന്നതിന് കാരണമാകുന്നു.
ചെടിയുടെ മുള്ളുകൾക്ക് നഖത്തിന്റെ ആകൃതിയാണ് ഉള്ളത്. ഒരു സാധാരണ ചെടി നടുന്ന അതേ രീതിയിൽ തന്നെ ചട്ടിയിൽ ചെടി നട്ട് പടർത്തുകയാണ് വീട്ടുകാർ ചെയ്തത്. എന്നാൽ പിന്നീട് അത് വളർന്നു പന്തലിച്ച്ഓടിട്ട വീട് മുഴുവൻ പൂപന്തലായി മാറി.
കടുത്ത വേനൽ സമയത്ത് പന്തൽ മുഴുവൻ പൂക്കൾ പടർന്ന് വീടിന് കൂടുതൽ തണുപ്പ് ലഭിക്കുന്നു. ചെടി നട്ട് ആദ്യത്തെ രണ്ടുവർഷം പൂക്കൾ കുറവായിരുന്നു എങ്കിലും പിന്നീട് അവ ഇരട്ടിയായി ഉണ്ടാവാൻ തുടങ്ങി.
വീടിന് പഴക്കമുള്ളത് കൊണ്ട് പുതുക്കി പണിയാൻ ബിനോയിക്കും കുടുംബത്തിനും ഉദ്ദേശമുണ്ടെങ്കിലും പൂപ്പന്തലിന് അതുവരെ സംരക്ഷണം നൽകുക എന്നതാണ് വീട്ടുകാരുടെ ലക്ഷ്യം.
എന്തായാലും സാധാരണ വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായി കണ്ണിനും മനസ്സിനും മനോഹാരിത നൽകുന്ന പൂപ്പന്തൽ വീടിന്റെ പ്രത്യേകതകൾ പറഞ്ഞ് പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ്.