മലപ്പുറം ഇടവണ്ണയിലെ ജമാലിന്റെയും കുടുംബത്തിന്റെയും പുതിയ വീട് കൗതുകമുണർത്തുന്നതും,
സമാനതകൾ ഇല്ലാത്തതും, മനോഹരവുമായ ഒരു ആർക്കിടെക്ചറൽ നിർമിതിയാണ് അതാണ് മലപ്പുറം ഇടവണ്ണയിലുളള . സ്ക്യൂ ഹൗസ് എന്നാണ് ഈ വീടിന് ആർക്കിടെക്ടുകൾ നൽകിയിരിക്കുന്ന പേര്. അത്രത്തോളം വൈദഗ്ധ്യത്തോടെയും സർഗ്ഗാത്മകതയും ചേർത്തിണക്കി തന്നെയാണ് ഈ ഭവനം രൂപകൽപന ചെയ്തിരിക്കുന്നത്.
ഒരേക്കറോളം വലിപ്പം വരുന്ന പ്ലോട്ടിൽ അതിവിശാലമായ തന്നെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഓരോ ദിശയിൽ നിന്ന് നോക്കുന്നവർക്ക് വ്യത്യസ്തമായ കാഴ്ചകളാണ് വീടിനു നൽകുന്നത് .
നിസ്കാര ദിക്കിനെ അഭിമുഖീകരിക്കുന്ന വിധം വീടിന്റെ ഒരുഭാഗം വളച്ചുനൽകിയിരിക്കുന്നത് ഈ വീടിന്റെ ഒരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെയാണ് സ്ക്യൂ ഹൗസ് എന്ന് പേരുലഭിക്കാൻ കാരണവും .
മുറ്റത്തേക്ക് തുറക്കുന്ന ചതുരാകൃതിയിലുള്ള പ്രധാന കവാടത്തെ കൂടാതെ ഗസ്റ്റുകൾക്കായി മറ്റൊരു എൻട്രി ഗെയ്റ്റുമുണ്ട് ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട് .
വീടിനുള്ളിലും വീടിനു പുറത്തുനിന്നും സ്വകാര്യത നിലനിർത്തിയുള്ള ഒരു ഡിസൈൻ വേണം എന്നതായിരുന്നു ഉടമയുടെ ആവശ്യം. ഈ ആവശ്യം കണക്കിലെടുത്ത് അതിഥികൾക്കും കുടുംബത്തിനുമായി വ്യത്യസ്തമായ ഔപചാരികവും, അനൗപചാരികവുമായ ഇടങ്ങൾ ഒരുക്കാൻ ഈ വീട്ടിൽ ശ്രമിച്ചിട്ടുണ്ട്.
വാസ്തുവിദ്യയും , സ്റ്റൈലും, വളരെ ആധുനികമാണെങ്കിലും, പരമ്പരാഗത കേരളീയ ശൈലികളായ വലിയ ചരിവുള്ള മേൽക്കൂരകൾ, ഇന്റീരിയർ വുഡൻ പാനലിംഗ് തുടങ്ങിയവയും ഈ വീട്ടിൽ കാണാൻ കഴിയും.
വർഷത്തിൽ ഭൂരിഭാഗവും വെയിലും മഴയും ലഭിക്കുന്ന കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയെ പരിഗണിച്ചാണ് വീടിന്റെ രൂപകൽപന. ഹീറ്റ് ഇൻസുലേഷനും വാട്ടർ പ്രൂഫിങ്ങും നൽകുന്ന പല ലെയറുകളായുള്ള മേൽക്കൂരയാണ് വീടിന്റെ പ്രധാന സവിശേഷത.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പ്രെയർ സ്പേസ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 12000 ചതുരശ്രയടിയിൽ ഒരുക്കിയിട്ടുള്ളത്.
രണ്ടു ബ്ലോക്കുകളായാണ് വീടിന്റെ വിന്യാസം. ലിവിങ്, ഡൈനിങ് പോലുള്ള കോമൺ ഏരിയകൾ ഒരു ബ്ളോക്കിലും, കിച്ചൻ, ബെഡ്റൂംസ് തുടങ്ങിയ പ്രൈവറ്റ് ഏരിയകൾ രണ്ടാമത്തെ ബ്ളോക്കിലും ഉൾപ്പെടുത്തി.
ഇരു ബ്ലോക്കുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു ബ്രിഡ്ജും നൽകിയിട്ടുണ്ട്. കോർട്യാർഡുകളാണ് മറ്റൊരു ആകർഷണം. ഇതിൽ ഇൻഡോർ പ്ലാന്റുകൾ നൽകി അകത്ത് പ്രകൃതിയുടെ പച്ചപ്പ് നിറച്ചിരിക്കുന്നു.
മുൻവാതിലിൻറെ ഇടതുവശത്താണ് ഔപചാരിക സ്വീകരണമുറി. ഇവിടെ, മരംകൊണ്ടുള്ള ചരിഞ്ഞ മേൽക്കൂര, വലിയ ഗ്ലാസ് ഭിത്തികൾ, തുറന്ന കോൺക്രീറ്റ് ഫിനിഷുകൾ, പിവറ്റ് ജനാലകൾ എന്നിവ അലംകൃതം ആകുന്നു.
ഗ്ലാസാണ് വീടിന്റെ ഫർണിഷിങ്ങിലെ പ്രധാന ഘടകം. ചൂടിനെ തടഞ്ഞു പ്രകാശത്തെ മാത്രം കടത്തിവിടുന്ന സോളർ റിഫ്ളക്ടീവ് ഗ്ലാസാണ് വീട്ടിൽ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്. രണ്ടു നില വരുന്ന ഭാഗത്ത് വലിയ ഗ്ലാസ് ജാലകങ്ങൾ നൽകി. ഇതിനു പിന്നിൽ കൊതുകുവലയും നൽകിയിട്ടുണ്ട്. അതിനാൽ ജനാലകൾ തുറന്നിട്ടാൽ കാറ്റും വെളിച്ചവുമെല്ലാം അകത്തേക്ക് വിരുന്നെത്തും.
സ്വീകരണമുറിയോട് ചേർന്നാണ് ഡൈനിംഗ് ഏരിയ. ഇവിടെ, തടിയുടെ പാനലുകൾ സീലിംഗിന് മുകളിൽ ഗ്രിഡ് പോലെയുള്ള അനുഭവം നൽകുന്നു. ചതുരാകൃതിയിലുള്ള കറുത്ത ഡൈനിംഗ് ടേബിൾ അതിനോട് ഏറ്റവും അനുയോജ്യമായ ബക്കറ്റ് കസേരകളും ഒരുക്കിയിരിക്കുന്നു.
പല ഇടങ്ങളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. ഇറ്റാലിയൻ മാർബിൾ, ലെതർ ഫിനിഷ്ഡ് ഗ്രാനൈറ്റ് എന്നിവയാണ് പ്രധാനമായും നിലത്തു വിരിച്ചത്. കോമൺ ഏരിയകൾ കൂടുതൽ വർണാഭമായും, പ്രൈവറ്റ് സ്പേസുകൾ റസ്റ്റിക് ഫിനിഷിലും തീർത്തിരിക്കുന്നു. ഡൈനിങ് സ്പേസ് എക്സ്പോസ്ഡ് കോൺക്രീറ്റ് ഫിനിഷിൽ നിലനിർത്തിയത് മനോഹരവും, ഈ പറഞ്ഞ സ്റ്റൈലിങ്ങിന്റെ ഒരു ഉദാഹരണവും ആണ്.
മാസ്റ്റർ ബെഡ്റൂമിൽ പ്ലൈവുഡ് പാനലിങ് നൽകിയ ഹെഡ്ബോർഡ് ശ്രദ്ധേയമാണ്. സ്റ്റോറേജ്, ക്രോസ് വെന്റിലേഷൻ എന്നിവ ലഭിക്കുംവിധമാണ് കിടപ്പുമുറികൾ, അടുക്കള എന്നിവ ഒരുക്കിയത്.
കടപ്പയും നാച്ചുറൽ സ്റ്റോണും വിരിച്ചു മുറ്റവും കണക്ടിങ് സ്പേസുകളും ഭംഗിയാക്കി. വിശാലമായ ലാൻഡ്സ്കേപ്പിൽ പുൽത്തകിടിയും മരങ്ങളും ഹാജർ വയ്ക്കുന്നു. ചുരുക്കത്തിൽ ഭൂമിയുടെ കിടപ്പും വീട്ടുകാരുടെ ആവശ്യങ്ങളും സംയോജിപ്പിച്ച് ഒരുക്കി എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്. ഈ വീട് പുറത്തുനിന്നു കാണുന്നവർക്കെല്ലാം ഉള്ളിൽ എന്താണെന്നറിയാൻ കൗതുകമാണ്.
Project facts
Location- Edavanna, Malappuram
Plot- 1 acre
Area- 12000 SFT
Owner- Jamal
Architects- Nikhil Mohan, Shabna Nikhil
Thought parallels, Calicut